എങ്ങിനെയാണ് ഒരു കമ്പനി പണമുണ്ടാക്കുന്നതെന്ന് നമുക്ക് മനസിലാകുന്നില്ലെങ്കില്‍ ആ കമ്പനിയില്‍ invest ചെയ്യരുതെന്നാണ് ബുഫെറ്റ് അപ്പൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പണമിറക്കുന്നതിന് മുമ്പ് കമ്പനി എന്ത് കച്ചവടമാണ് ചെയ്യുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് trident എന്ന കമ്പനി.
ഇതിന്‍റെ വില കാണുമ്പോള്‍ ഒരു പെന്നി സ്റ്റോക്കാണെന്ന് തോന്നും. എന്നാല്‍ അടുത്തറിയുമ്പോഴാണ് ഇതൊരു diversified ബിസിനസ് ചെയ്യുന്ന ഒരു Midcap സ്റ്റോക്കാണെന്ന് മനസിലാവുക. ഇത് വെറും ബെഡ്ഷീറ്റും തോര്‍ത്ത്മുണ്ടും തലയണയുമുണ്ടാക്കുന്ന കമ്പനിയാണെന്നാണ് പലരുടെയും ധാരണ. കോട്ടണ്‍ നൂലുണ്ടാക്കലാണ് ഇവരുടെ പ്രധാന ജോലി. ആ മേഖലയില്‍ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഉല്‍പാദകരാണിവര്‍. Home textile രംഗത്തെ രണ്ടാമത്തെ വലിയ കളിക്കാരാണ് ഈ കമ്പനി. കൂടാതെ ഗോതമ്പ് വൈക്കോല്‍ ഉപയോഗിച്ച് ലോകത്തിലെ തന്നെ ഏറ്റവുമധികം പേപപ്പറുണ്ടാക്കുന്ന കമ്പനിയാണിത്.
അമേരിക്കയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന terry towel (turkey towel) trident ന്‍റേതാണ്. ഇവരുടെ വരുമാനത്തിന്‍റെ 32 ശതമാനം മാത്രമാണ് നമ്മുടെ നാട്ടിലെ അഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് വരുന്നത് ബാക്കി മുഴുവന്‍ export ആണ്. ഏറ്റവും രസകരമായ കാര്യം മുകളില്‍ പറഞ്ഞ ബിസിനസുമായി ബന്ധമില്ലാത്ത സള്‍ഫ്യൂരിക് ആസിഡ് എന്ന chemical നിമിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഗ്രൂപ്പാണ് trident. ഇതൊന്നും മതിയാകാതെ സോളാര്‍ പവര്‍ പ്ലാന്‍റ് പ്രൊജക്ടും ഇവര്‍ക്കുണ്ട്
ഒന്നുരണ്ട് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കട്ടെ. എന്‍റെ അഭിപ്രായത്തില്‍ ഇതില്‍ ചെറിയ swing trade ആയിരിക്കും തത്കാലത്തേക്ക് നല്ലത്. Support ആയി വര്‍ത്തിക്കുന്ന 44 SMA ക്ക് അടുത്താണിപ്പോള്‍. ശക്തമായ ഗ്രീന്‍ candle moving average- ല്‍ form ചെയ്താല്‍ swing trade നോക്കാവുന്നതാണ്. ഇതൊരു cyclical nature ഉള്ള സെക്റ്ററാണ്. മാത്രമല്ല, 200 SMA (which indicates long term uptrend) is seen flat. Similar ആയ ക്മ്പനിയായ KPR Mills Ltd better returns നല്‍കിയതായി കണക്കുകള്‍ കാണിക്കുന്നുണ്ട്. ഒരു പക്ഷെ, capex investment നടത്തിയതുകൊണ്ടായിരിക്കാം Trident ന്‍റെ 3 വര്‍ഷത്തെ ലാഭം താരതമേനെ കുറവാണ്. തീര്‍ച്ചയായും Watchlist ല്‍ വെയ്ക്കാവുന്നതാണ്. Time correction-ല്‍ പെട്ടുകിടക്കുകയാണെന്ന് തോന്നുന്നു. സമയമെടുക്കും.
Discussion about this post