സുജോ തോമസ്
“ഞാൻ ട്രേഡിങ്ങ് തുടങ്ങിയിട്ട് മൂന്നു മാസം ആയി. ക്യാപിറ്റൽ ആയി ഞാൻ ഇടുന്ന ഒരു ലക്ഷം രൂപയിൽ നിന്ന് എനിക്ക് ദിവസവും 10000 രൂപ മാത്രമേ ലാഭം ഉണ്ടാക്കാൻ പറ്റുന്നുള്ളു. എന്റെ ട്രേഡിങ്ങ് സ്ട്രാറ്റജി ശരിയാണോ ചേട്ടാ? എന്റെ ലാഭം വളരെ കുറവാണോ?”
മുകളിൽ കാണുന്ന പോലുള്ള ചോദ്യങ്ങൾ പല സ്ഥലത്തും കേൾക്കാറുണ്ട്. അവ തുടക്കക്കാരെ ട്രേഡിങിലോട്ടു പ്രലോഭിപ്പിക്കുവാൻ വേണ്ടിയുള്ള പോസ്റ്റുകൾ പോലെ തോന്നുന്നു. ട്രേഡിങിലോട്ടു ഇറങ്ങുന്ന 96% ആളുകളുടെയും പൈസ പോവുകയാണ് ചെയ്യുന്നത്. സമീപകാലത്ത് Nithin Kamat (സിറോധയുടെ CEO) നടത്തിയ അഭിപ്രായമനുസരിച്ച് ട്രേഡിങ്ങ് നടത്തുന്ന 98.5% ആളുകളുടേയും പണം പോവുകയാണ് ചെയ്യുന്നത്.
നിങ്ങൾക്ക് ചില ട്രേഡുകളിൽ പണം നേടാനും മറ്റ് ചില ട്രേഡുകളിൽ പണം നഷ്‌ടപ്പെടാനും ഇടയുണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ trading നടത്തി നിങ്ങൾക്ക് ലാഭം നേടണമെങ്കിൽ, പണം നേടുന്ന 4-5% ആളുകളിൽ നിങ്ങൾ ഉണ്ടായിരിക്കണം. ആരെങ്കിലും intraday ട്രേഡിംഗിൽ 10 രൂപ നേടുമ്പോൾ , മറ്റൊരാൾക്ക് 10 രൂപ നഷ്ടപ്പെടുന്നുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ, സ്റ്റോക്ക് മാർക്കറ്റിന്റെ മാർക്കറ്റ്കാപ്പ് പ്രതിവർഷം 13% മുതൽ 18% വരെ വളരുന്നു. പ്രതിവർഷം 18% മാത്രം വളരുന്ന ഒരു സിസ്റ്റത്തിൽ നിന്ന് ഒരു വലിയ ലാഭം (ഒരു മാസത്തിൽ 50% പോലുള്ള ലാഭം) നിങ്ങൾ ശ്രമിക്കുമ്പോൾ, നിങ്ങൾ വളരെ കൂടുതൽ റിസ്ക്ക് എടുക്കേണ്ടതായി വരും. അത് നിങ്ങളുടെ മുഴുവൻ capital നഷ്‌ടപ്പെടുന്നതിലേക്ക് നിങ്ങളെ നയിക്കാം.
തുടക്കത്തിൽ തന്നെ ലാഭം ഉണ്ടാവുകയാണെങ്കിൽ ഭൂരിഭാഗം ആളുകളും പെട്ടന്ന് ആവേശഭരിതരാവുകയും ട്രേഡിങ്ങ് ചെയ്യുന്നതിന്റെ തുക കൂട്ടാനും ഉള്ള സാധ്യത ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു സമയത്തുള്ള നഷ്ടം വഴി നിങ്ങളുടെ വലിയൊരു ക്യാപ്പിറ്റൽ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ആദ്യം ഒരു ചെറിയ തുക നഷ്ടപ്പെടുത്തുന്നവർ അത് തിരിച്ച് പിടിക്കാനായി വീണ്ടും വീണ്ടും ട്രേഡ് ചെയ്ത് കൂടുതൽ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. F&O ആണെങ്കിൽ പറയുകയേ വേണ്ട.
ആദ്യകാലങ്ങളിൽ intraday, F&O ട്രേഡിങ്ങ് ചെയ്തു ചെറിയ തുകകൾ നഷ്ടപ്പെടുത്തുന്ന പലരും പിനീടും പലവിധ ട്രേഡിങ്ങുകൾ ചെയ്തു കൂടുതൽ നഷ്ടപെടുത്തുന്നവർ ആണ്.
ചില വർഷങ്ങൾ ആയി ട്രേഡിങ്ങ് നടത്തുന്ന ആൾ ആണ് നിങ്ങൾ എങ്കിൽ… നിങ്ങൾ ട്രേഡിങ്ങ് തുടങ്ങിയതിനു ശേഷം നിങ്ങളുടെ ലാഭത്തിന്റെ വളർച്ച നിഫ്റ്റിയുടെ വളർച്ചയുടെ അനുപാതത്തിൽ എങ്കിലും ഉണ്ടോ എന്ന് വല്ലപ്പോഴും ഒന്ന് ചെക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. (95 ശതമാനത്തിൽ കൂടുതൽ ആളുകൾക്കും “ഇല്ല” എന്ന ഉത്തരം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു.)
സ്റ്റോക്ക് മാർക്കറ്റിലെ 80 ശതമാനത്തിൽ കൂടുതൽ പണം കൈകാര്യം ചെയ്യുന്നത് വലിയ തിമിംഗലങ്ങൾ ആയ.. Foreign Institutional Investors (FII), Domestic institutional investors (DII), Promotors, Big operators എന്നീ വിഭാഗത്തിൽ ഉള്ള ആളുകൾ ആണ്. Retail investors-നെ അപേക്ഷിച്ചു ഈ വിഭാഗത്തിൽ ഉള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്. ഇരുപതു ശതമാനത്തിൽ താഴെയുള്ള പണം മാത്രമേ കോടിക്കണക്കിനുള്ള retail investors കൈകാര്യം ചെയ്യുന്നുള്ളൂ. ഒരു average retail investor കൈകാര്യം ചെയ്യുന്നതിന്റെ ആയിരവും, പതിനായിരവും ഇരട്ടി തുകയാണ് മുകളിൽ പറഞ്ഞ തിമിംഗലങ്ങൾ കൈകാര്യം ചെയ്യുന്നത്. അവരുടെ തുക വലുതായതു കൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള technology, man power and insider information ഉണ്ടാകും. ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾ ബോൾ ചെയ്യാൻ ഇറങ്ങുന്ന ഗ്രൗണ്ടിൽ ബാറ്റ് ചെയ്യാൻ നിൽക്കുന്നത് Sachin Tendulkar ആണ്. നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.
ഈ ഡാറ്റ നിങ്ങൾ സ്വയം പരിശോധിച്ചുറപ്പിക്കുക, നിങ്ങളുടെ പഠനം നടത്തി നിങ്ങൾ ട്രേഡിങ്ങ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. കുറച്ചു ധാരണയും, നിങ്ങളുടെ ഇമോഷനുകളിൽ കുറച്ച് നിയന്ത്രണവും ഉണ്ടെങ്കിൽ ദീർഘകാല നിക്ഷേപം (long term) പ്രവർത്തിക്കും. ദീർഘകാല നിക്ഷേപം നടത്തുന്ന ആളുകൾ അവരുടെ പണം ചുരുങ്ങിയ സമയത്തിനുള്ളിൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടില്ല. ദീർഘകാല നിക്ഷേപകർ ഒരു ദീർഘകാലാടിസ്ഥാനത്തിൽ ശരാശരി 13% മുതൽ 18% വരെ വരുമാനം നേടുന്നു. ചിലർ 20-30 ശതമാനമോ അതിൽ കൂടുതലോ നേടുന്നു.
ഓർക്കുക… ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിയായ Warren Buffett-ന്റെ ലാഭം പോലും കൊല്ലം 22 ശതമാനം മാത്രമേ ഉള്ളു. പക്ഷെ ആ 22% വളർച്ച അയാളെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളാക്കിയിട്ടുണ്ട്.
Discussion about this post