ഏതെങ്കിലും ഒരു skill-ൽ ഒരു expert ആകാൻ എടുക്കുന്ന സമയം 10,000 hours ആണ്. അതായത് ഓരോ ദിവസവും 8 മണിക്കൂർ ഒരു skill-ന് വേണ്ടി മാറ്റിവെച്ചാൽ 3 വർഷം കൊണ്ട് ഒരു expert ആയി മാറാൻ കഴിയും എന്ന് സാരം. നല്ലൊരു Programmer ആവാൻ, നല്ലൊരു ചെസ്സ് കളിക്കാരൻ ആകാൻ, നല്ലൊരു ആർട്ടിസ്റ്റ് ആകാൻ ഇതാണ് ആ skill ആവശ്യപ്പെടുന്ന സമയം. ട്രേഡിങ് ഇത്തരത്തിൽ ഒരു skill ആണ്. സമയം മാറ്റിവെച്ചു പഠിച്ചെടുക്കാൻ മാത്രം കഴിയുന്ന ഒരു skill.
പലരും അന്വേഷിക്കുന്ന ലാഭം മാത്രം തരുന്ന സ്വിച്ച് ഇട്ടാൽ കത്തുന്നതുപോലുള്ള ഒരു holy grail സ്ട്രാറ്റജി ട്രേഡിങ്ങിൽ ഇല്ല. Automated Machines-ന് പോലും വലിയൊരു വിജയശതമാനം അവകാശപെടാൻ ഉണ്ടാവില്ല. മാർക്കറ്റ് എന്നാൽ ജനങ്ങൾ ആണ്. ഓരോ നിമിഷവും ട്രേഡ് എടുക്കുന്ന അനേകായിരം ജനങ്ങൾ ആണ് മാർക്കറ്റ് . ഒരു വലിയ institution ഒറ്റയ്ക്ക് വിചാരിച്ചാൽ മാർക്കറ്റിനെ നിയന്ത്രിക്കാൻ കഴിയുമെന്നും കരുതുന്നില്ല (highly illiquid stocks ഒരു exception ആണ് ).
ഒരിക്കലും മാസ്റ്റർ ചെയ്യാൻ ആകാത്ത ലാഭം നേടാൻ കഴിയാത്ത രീതിയിൽ വിപണി വളരെ random ആണോ എന്നു ചോദിച്ചാൽ അതും ശരിയല്ല. കാരണം നമ്മുടെ കണ്മുന്നിൽ തന്നെ consistent ആയി ലാഭം ഉണ്ടാക്കുന്ന അനേകം വ്യക്തികളെ നമുക്കറിയാം.ട്രേഡിങ്ങിലേക്ക് ഇറങ്ങാൻ ശ്രമിച്ചവരിൽ നൂറിൽ രണ്ടാളുകൾക്ക് എങ്കിലും ട്രേഡിങ് മാസ്റ്റർ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നും നമ്മൾ വിശ്വസിക്കുന്നു.
വിപണി എന്നാൽ അനേകായിരം ജനങ്ങൾ ആണ് എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. അനേകായിരം ജനങ്ങളിൽ മഹാഭൂരിപക്ഷം എങ്ങനെ ആണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കുക എളുപ്പമല്ല. ഉദാഹരണത്തിന് ഒരു വലിയ മാളിൽ ഉള്ള ആയിരക്കണക്കിന് ജനങ്ങൾ വളരെ random ആയാണ് നടക്കുന്നത്. ഒരു order അല്ലെങ്കിൽ pattern കണ്ടെത്തുക പ്രയാസമാണ്. എന്നാൽ ഒരു Fire Alarm അടിച്ചാൽ മാളിൽ ഉള്ള എല്ലാവരും പുറത്തേയ്ക്ക് ഓടും.ഒരു pattern വ്യക്തമാകുന്ന നിമിഷം.പുറത്തേയ്ക്ക് ഓടാത്തവർ എല്ലാം വിഡ്ഢികൾ ആണ് താനും . ഇത്തരത്തിൽ ഉള്ള Fire Alarm അടിക്കുന്ന നിമിഷങ്ങൾ വിപണിയിലും ഉണ്ട്.
Price Action പഠിക്കാൻ ശ്രമിക്കുക വഴിയാണ് Fire Alarm എപ്പോൾ അടിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയുന്നത്. പഠനവും പ്രാക്ടീസും വഴി മാത്രമാണ് ഒരു skill നേടിയെടുക്കാൻ കഴിയുന്നത്. Trading ഒരു art ആയി കണ്ടുകൊണ്ടു അതിനെ പ്രണയിക്കാൻ ശ്രമിച്ചാൽ റിസൾട്ടുകൾ കാണാൻ തുടങ്ങും. ഒരു ഹെവി മോട്ടോർ Driving പോലെ ഒന്നാണ് Trading. തുടക്കത്തിൽ ചിലതെല്ലാം കാണാതെ പഠിക്കേണ്ടി വരും. ശ്രദ്ധ കൂടുതൽ ആവശ്യം വേണ്ട സമയം ഉണ്ടാകും. ഒരു ലെവൽ കഴിഞ്ഞാൽ എല്ലാം ഒരു ഉറക്കത്തിൽ പോലും ചെയ്യാൻ കഴിയുന്ന ഘട്ടം എത്തും

ഓപ്ഷൻ ട്രെഡർ ലോസ്സ് ആവാൻ രണ്ടു പ്രധാന കാരണങ്ങൾ ഉണ്ട്
1. അമിത ഭയം
2. അമിത ആത്മവിശ്വാസം
അമിത ഭയം – ടർഗറ്റ് എത്തുന്നതിനു മുന്നേ പേടിച്ചു എക്സിറ്റ് അടിക്കുക ലോസ്സ് ആകുമെന്ന് പേടിച്ചു ചെറിയ സ്റ്റോപ്പ്ലോസ് വച്ചു അടിപ്പിക്കുക. സ്റ്റോപ്പ്ലോസ് അടിച്ചിട്ട് വീണ്ടും കയറുക എന്നിട്ടു കൂടിയ സ്റ്റോപ്പ്ലോസ് വച്ചു അതിലും താഴെ വരുമ്പോൾ വൻ നഷ്ടത്തിൽ ഇറങ്ങുക….
അമിത ആത്മവിശ്വാസം – വ്യൂ മാറില്ല എന്ന വിശ്വാസത്തിൽ സ്റ്റോപ്പ്ലോസ് വക്കാതിരിക്കുക.. മിനിമം ടർഗറ്റ് ആയാലും പ്രോഫിറ്റ് ബുക്ക് ചെയ്യാതെ സ്റ്റോപ്പ് ലോസ്സ് ട്രയൽ ചെയ്യാതെ കൂടുതൽ ലാഭത്തിനു നോക്കി നിൽക്കുക. ലോസ്സ് ആയാലും വിൽക്കാതെ കൂടുതൽ ലോസ്സ് വരുത്തി വക്കുക… നാളെ കയറും എന്ന് കരുതി പൂഴ്ത്തി വക്കുക…
പരിഹാരം…
സപ്ലൈ / ഡിമാൻഡ് സോൺ നോക്കി എൻട്രി എക്സിറ്റ് തീരുമാനിക്കുക… ഓർഡർ ഫ്ലോ അല്ലെങ്കിൽ വോളിയം നോക്കി ഹോൾഡ് ചെയ്യുക…. സപ്പോർട്ട് /റെസിസ്റ്റൻസ് കളെ ബഹുമാനിക്കുക … ഒരു ഓപ്ഷൻ ട്രേഡ് വിജയിപ്പിക്കാൻ
1. ട്രെൻഡ് മനസിലാക്കണം
2. IVP ഫിൽറ്റർ ചെയ്യണം
3. സ്ട്രേറ്റേജി തീരുമാനിക്കണം
4. സ്ട്രൈക്ക് സെലക്ട് ചെയ്യണം
5. ഡെൽറ്റ, തീറ്റ ( ഗ്രീകസ് ) നോക്കണം
6. പൊസിഷൻ സൈസിങ് ചെയ്യണം
7. എൻട്രി / എക്സിറ്റ് തീരുമാനിക്കണം
8. അഡ്ജസ്റ്മെന്റ് ആവശ്യമെങ്കിൽ ചെയ്യണം..
Discussion about this post