കൺഫ്യൂഷൻ തീർക്കണമേ..
ഓഹരി വിപണിയിൽ പുതിയതായി വരുന്നവർക്ക് ഉള്ള ഒരു കൺഫ്യൂഷൻ ആണ് ഇൻവെസ്റ്റ്മെന്റ് ചെയ്യണോ ട്രേഡ് ചെയ്യണോ എന്ന്..
അനുഭവസ്ഥർ പറയും ഇൻവെസ്റ്റ് ചെയ്തു മാർക്കറ്റിൽ നിന്നും പൈസ ഉണ്ടാക്കി ട്രേഡ് ചെയ്യാൻ.. പക്ഷേ പുതിയതായി വരുന്നവർക്ക് ഓപ്ഷൻ, ഫുചർ ട്രെഡേഴ്‌സ്ന്റെ ലക്ഷങ്ങളുടെ സ്ക്രീൻ ഷോട്ട് കാണുമ്പോൾ കണ്ണ് മഞ്ഞളിക്കും… അങ്ങനെ ചാടി കയറി ഓപ്ഷൻ ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ നമ്മുക്കു മൈൻഡ് കണ്ട്രോൾ ഇല്ല എന്ന് തെളിയിച്ചു കഴിഞ്ഞു.
ഓപ്ഷൻ ട്രെഡിൽ ഏറ്റവും വേണ്ട മൂന്ന് കാര്യങ്ങൾ ആണ് അച്ചടക്കവും മാനസിക നിയന്ത്രണവും പിന്നെ അതിനെ പറ്റിയുള്ള അറിവും… അതിൽ അച്ചടക്കം നമ്മുടെ സ്വഭാവത്തിന്റെ ഭാഗം ആണ്, മാനസിക നിയന്ത്രണം നമ്മൾ തന്നെ വളർത്തിയെടുക്കണം പിന്നെ അറിവ് അത് ധാരാളം ആയി തരാൻ ഇപ്പോൾ ഒരുപാടു പേർ ഉണ്ട്… അതിലൊക്കെ ഉപരി അനുഭവത്തിലൂടെ പഠിച്ചെടുത്തവർ ധാരാളം ഉണ്ട്….
അച്ചടക്കത്തിനു വളരെ വലിയ കാര്യം ഉണ്ട്… നമ്മൾ പൈസ വച്ചു ട്രേഡ് ചെയ്യുന്നത് കൊണ്ട് ഗാംബ്ലിങ് ചെയ്യാൻ പാടില്ല.. കൃത്യമായ ട്രേഡ് കണ്ടെത്തി, സ്റ്റോപ്പ്ലോസ് വച്ചു, കുറഞ്ഞ ലോട്ട് സൈസ് വച്ചു ക്യാപിറ്റൽ സംരക്ഷിച്ചു ട്രേഡ് ചെയ്യുക…
മാനസിക നിയന്ത്രണം.. നിഫ്റ്റി ബാങ്ക് നിഫ്റ്റി ഒക്കെ നമ്മുടെ മുന്നിൽ വിശ്വമിത്രന്റെ തപസ്സു ഇളക്കിയ മെനകയെ പോലെ അഴിഞ്ഞു ആടുമ്പോൾ, നമ്മളുടെ മനസിന്റെ നിയന്ത്രണം കൈ വിടരുത്.. അതിനു സ്വന്തം ആയി ഒരു കൺവിക്ഷൻ ഉണ്ടായിരിക്കണം നമ്മുടെ ട്രേഡനെ പറ്റി…. ഇനി ടിപ്പ് വാങ്ങി ട്രേഡ് ചെയ്യുമ്പോൾ അടുത്ത മെസ്സേജ് വരുന്നത് വരെ ടെൻഷൻ ആണ് കാരണം ആ ട്രേഡ് ലോജിക് നമുക്കു അറിയില്ല..കോൺഫിഡൻസ് കൂട്ടാൻ അറിവ് വർധിപ്പിക്കുക എന്നത് മാത്രം ആണ് പോംവഴി.
അറിവ് : ഒരു സ്ഥലത്തു ഭൂമിക്കടിയിൽ നിധി ഉണ്ട്, അത് കണ്ടു പിടിക്കാൻ ഉള്ള അന്വേഷണത്തിൽ ആണ് നമ്മൾ…
ആദ്യം കണ്ടു മുട്ടിയത് ഒരു സിദ്ധനെ ആയാൾ പറഞ്ഞു ആ സ്ഥലത്തിന്റെ തെക്കു വടക്കേ മൂലയിൽ കിഴക്ക് പടിഞ്ഞാറായി കുഴിച്ചാൽ നിധി കിട്ടും എന്ന്… എല്ലാം മനസിലായി പക്ഷേ എവിടെ എത്ര ആഴത്തിൽ കഴിക്കണം ….. ഒന്നും രണ്ടു തവണ കുഴിച്ചു നോക്കി കുഴിക്കാനുള്ള പൈസ പോയി ഒന്നും കിട്ടിയില്ല, കൂടുതൽ ആഴത്തിലോ കൂടുതൽ സ്ഥലത്തൊക്കെ കുഴിക്കാൻ ഉള്ള പൈസയോ ഇല്ല,ധൈര്യം പോയി തുടങ്ങി…
വീണ്ടും ഉപദേശം അന്വേഷിച്ചു ഇറങ്ങി അടുത്തതായി കണ്ടു മുട്ടിയത് ഒരു എഞ്ചിനീയർ ആണ്… ആളു സാങ്കേതിക വിദഗ്ദ്ധൻ ആണ് അദ്ദേഹം ആധുനിക സാങ്കേതിക വിദ്യയിലൂടെ പെട്ടന്ന് കുഴി എടുക്കാൻ ഉള്ള ഉപകരണങ്ങൾ പറഞ്ഞു കൊടുത്തു… നമ്മൾ പോയി വലിയ വില കൊടുത്തു അവ വാങ്ങി അവിടെ ഇവിടെ ഒക്കെ കുഴിച്ചു പക്ഷേ നിർഭാഗ്യം നിധി കിട്ടിയില്ല… കാരണം അത് എവിടെ ഉപയോഗിക്കണം എന്ന് അറിയില്ല… വീണ്ടും പണം പോയി ധൈര്യം പോയി….
മൂന്നാമതായി നമ്മൾ കണ്ടു മുട്ടിയത് നിധി അന്വേഷിക്കുന്ന മറ്റൊരാളെ ആണ്… ആയാൽ പറഞ്ഞു ഞാൻ പറയുന്നിടത്തു നീ കുഴിക്കുക കിട്ടിയാൽ 30% എനിക്ക് ബാക്കി നിനക്ക്.. നിന്റെ പറമ്പ്, നിന്റെ ആയുധം, നീ കഴിക്കണം, ഞാൻ പറഞ്ഞു തരുകയേ ഉള്ളു … അങ്ങനെ കുഴി തുടങ്ങി… ആകെ വല്ലപ്പോളും കിട്ടിയത് പണ്ട് കിളക്കാതെ കിടന്ന കുറച്ചു കാച്ചിലും കിഴങ്ങും .. അങ്ങനെ ആയാലും പറമ്പ് കുളമാക്കി പോയി…..
നാലാമതായി കണ്ടു മുട്ടിയത് ഭൂമിയുടെ ഘടനയെ പറ്റി നല്ല ബോധം ഉള്ള ആളെ ആണ്, ആൾക്ക് കൃത്യം ആയി കാര്യം മനസിലായി പക്ഷെ അവിടെ വരെ വന്നു കാണിച്ചു തരനോ അത് കുഴിച്ചെടുക്കാനോ ഉള്ള താല്പര്യം ഇല്ല.. അദ്ദേഹം ഭൂമിയുടെ ഘടനെ പറ്റിയും സാധ്യത ഉള്ള മേഖലയെ പറ്റിയും വളരെ സിംപിൾ ആയി പറഞ്ഞു കൊടുത്തു…ചിലവൊ തുച്ഛം പക്ഷേ ഗുണം ആയിട്ടില്ല…
ഇനി ആരു നിധി കണ്ടു പിടിക്കും എന്നല്ലേ??.. അതിനു നമ്മൾ തന്നെ കഷ്ടപ്പെട്ട് തുനിഞ്ഞു ഇറങ്ങണം… നല്ലവണ്ണം കിട്ടിയ അറിവുകൾ ഉപയോഗിക്കുക… ഭൂമിയുടെ ഘടന മനസിലാക്കി ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു ക്ഷമയോടെ ആഴത്തിൽ കുഴിച്ചാൽ നമുക്ക് നിധി കിട്ടും….ക്ഷമ വേണം സമയം എടുക്കും….
ഇതിൽ നമുക്ക് നമ്മളുടെ അവസ്ഥ കാണാൻ പറ്റും ഇനി വീണ്ടും ഇതിനെ ഞാൻ ഓഹരി വിപണിയുമായി താരതമ്യം ചെയ്യുന്നില്ല…
പരിശ്രമം, പരിശീലനം, ക്ഷമ, അച്ചടക്കം, മാനസിക നിയന്ത്രണം എന്നിവ ഉണ്ടേൽ നിങ്ങൾക്കും സാധിക്കും….
എബ്രഹാം ലിംഗൻ പറഞ്ഞ ഒരു മഹത് വചനം ഞാൻ ഇവിടെ ഓർമിപ്പിക്കുന്നു…. എനിക്ക് ഒരു മരം മുറിക്കാൻ 6 മണിക്കൂർ സമയം ഉണ്ടെകിൽ അതിൽ 4 മണിക്കൂർ ഞാൻ എന്റെ മഴു മൂർച്ച കൂട്ടാൻ ഉപയോഗിക്കും…
അകറ്റി നിർത്തേണ്ട കാര്യങ്ങൾ ഭയം/പേടി, ദേഷ്യം/വൈരാഗ്യം , ആർത്തി/ആക്രാന്തം, അസൂയ/ കുശുമ്പ്, അമിതവിശ്വാസം (ഓവർ കോൺഫിഡൻസ് )
Discussion about this post