റഫീക് എ എം
ട്രെയിനില്‍ ദിവസവും യാത്ര ചെയ്യുമ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ താല്‍പര്യമുള്ള ചിലരെ കണാറുണ്ട്. സ്റ്റോക്കുകളെ കുറിച്ച് സംസാരിച്ച് യാത്രയില്‍ സമയം പോകുന്നതറിയില്ല.അങ്ങിനെ പരിചയപ്പെട്ട ഒരാളുടെ ഇന്‍വസ്റ്റ് ചെയ്യുന്ന രീതി വളരെ വിചിത്രമായി തോന്നിയത് കൊണ്ട് ഇവിടെ പങ്ക് വെക്കുകയാണ്.
അദ്ദേഹം പലരെയും പോലെ കൊറോണ കാലഘട്ടത്തിലാണ് സ്റ്റോക്ക് ഇന്‍വസ്റ്റ്മെന്‍റ് ആരംഭിച്ചത്. കൃത്യമായ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുകയും ഓരോ ദിവസത്തെയും ചെറിയ ചിലവുകള്‍ പോലും കൃത്യമായി എഴുതി വെക്കുകയും ചെയ്യുന്ന ആളാണിദ്ദേഹം. അഞ്ച് സ്റ്റോക്കുകള്‍ മാത്രമുള്ള ഒരു പോര്‍ട്ഫോളിയോയാണ് അദ്ദേഹം മെയിന്‍റയിന്‍ ചെയ്യുന്നത്.
TATA POWER, IEX, ITC, NIFTY BEES, COAL INDIA

ഞാന്‍ ചോദിച്ചു.
“അതെന്താണ് സ്റ്റോക്കുകള്‍ 200 രൂപ പ്രൈസ് റേഞ്ചില്‍ മാത്രമായത്”
അതിന്‍റെ പിന്നിലെ രഹസ്യം അദ്ദേഹം വിശദമാക്കി.
രണ്ട് വിധത്തിലാണ് ഇദ്ദേഹം സ്റ്റോക്കുകളില്‍ പണം നിക്ഷേപിക്കുന്നത്.
ഒന്ന് വില താഴുമ്പോള്‍ വാങ്ങുന്ന രിതിയാണ്.
വില 2% താഴുമ്പോള്‍ 1 സ്റ്റോക്ക് വാങ്ങിക്കും . വീണ്ടും 2% താഴുമ്പോള്‍ ഒന്ന് കൂടി വാങ്ങിക്കും. വീണ്ടും 2% താഴുമ്പോള്‍ 2 സ്റ്റോക്കുകള്‍ വാങ്ങും. പിന്നെയും 2% താഴുമ്പോള്‍ 2 സ്റ്റോക്കുകള്‍ വാങ്ങും. ഇതിനെ fix – fix – double എന്നാണ് അദ്ദേഹം വിളിക്കുന്നത്.ഏതോ ഹിന്ദി ചാനലില്‍ നിന്നാണ് അദ്ദേഹം ഈ രീതി കണ്ട് പിടിച്ചത്. ഇനിയും 2% താഴുമ്പോള്‍ 4 സ്റ്റോക്കുകളാണ് വാങ്ങുക.കൊറോണ വന്നാലും പ്രളയം വന്നാലും മറ്റെന്ത് സംഭവിച്ചാലും ഈ പാറ്റേണിലുള്ള സ്റ്റോക്ക് വാങ്ങല്‍ ചടങ്ങ് അദ്ദേഹം തുടരും. അതിന് മാത്രമായി 3 ലക്ഷം രൂപ ICICI prudential ultra short term ഫണ്ടില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
ഞാന്‍ ഒരു സംശയം ഉന്നയിച്ചു.
“വില കയറുമ്പോള്‍ വാങ്ങിക്കില്ലേ”
ഇതിന് വളരെ വിചിത്രമായ മറ്റൊരു സിസ്റ്റമാണ് അദ്ദേഹം പിന്തുടരുന്നത്. ഇതാണ് രണ്ടാമത്തെ രീതി.

അദ്ദേഹം ദിവസവും ജോലിക്ക് പോകുമ്പോള്‍ യാത്രാ ചെലവുകളും മറ്റ് ചെലവുകളുമായി ഏകദേശം 200 രൂപ ചെലവാക്കുന്നുണ്ട്. ഇതിന് വേണ്ടി മാസത്തില്‍ 6000 രൂപ മാസ ബജറ്റില്‍ മാറ്റി വെക്കാറുണ്ട്. എന്നാല്‍ അവധി ദിവസങ്ങളും കാഷ്വല്‍ ലീവൊക്കെ എടുക്കുമ്പോഴും ആ ദിവസം 200 രൂപ മിച്ചം വരും. ആ പണം സ്റ്റോക്കില്‍ നിക്ഷേപിക്കും . വില നോക്കാതെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ലീവുള്ള ദിവസം തന്നെ അഞ്ചില്‍ ഏതെങ്കിലും ഒരു സ്റ്റോക്കില്‍ നിക്ഷേപിക്കും. മാര്‍ക്കറ്റ് അവധിയാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിവസം തന്നെ നിക്ഷേപിക്കും.
ഞാന്‍ അടുത്ത സംശയം ചോദിച്ചു.
“ഈ സ്റ്റോക്കുകള്‍ എപ്പോഴാണ് വില്‍ക്കുന്നത് “
അദ്ദേഹത്തിന്‍റെ ടാര്‍ജറ്റ് 10% ആണ്. വിറ്റ് കിട്ടുന്ന തുക നേരത്തേ പറഞ്ഞ ഷോട്ട് ടേം ഡബ്റ്റ് ഫണ്ടിലേക്ക് മാറ്റും. മുകളില്‍ പറഞ്ഞ പല സ്റ്റോക്കുകളിലും അദ്ദേഹം പലപ്പോഴായി ലാഭമെടുത്തിട്ടുണ്ട്.
ഇങ്ങനെ ഒരു പ്രത്യേക തരം ഇന്‍വസ്റ്റ്മെന്‍റ് ജീവിതം നയിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്.
SIP മാതൃകയില്‍ ചെറിയ കാപ്പിറ്റലില്‍ അച്ചടക്കത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് ഇത് നല്ലൊരു മാതൃകയാണെന്ന് തോന്നുന്നു. Long term investment ന്‍റെ ബോറടി മാറിക്കിട്ടും. എല്ലാ ദിവസവും സ്റ്റോക്ക് മാര്‍ക്കറ്റില്‍ വല്ലതും ചെയ്യാനുമുണ്ടാകും.
അദ്ദേഹം അവസാനം പറഞ്ഞ ഒരു കാര്യം കേട്ട് എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ 200 രൂപ കിട്ടുമല്ലോ എന്ന് കരുതി ഒരു കാരണവുമില്ലാതെ അദ്ദേഹം ലീവെടുക്കാറുണ്ടത്രേ… !!! ‘ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാണ് ‘ എന്ന് ശ്രീനിവാസൻ പറഞ്ഞതുപോലെ
Discussion about this post