Rafeeque AM
Tata chemicals ന്‍റെ ക്വാര്‍ടര്‍ റിസള്‍ട്ടുകളില്‍ YOY sales വരുമാനത്തില്‍ 10% കുറവും Profit ല്‍ 60% കുറവുണ്ട്. മോശം റിസള്‍ട്ടുകള്‍ കഴിഞ്ഞ മൂന്ന് ക്വാര്‍ടറുകളിലും കാണാമെങ്കില്‍ സ്റ്റോക്കിന്‍റെ വില പറക്കുകയാണ്. ഇവരുടെ പ്രധാനപ്പെട്ട രണ്ട് chemical product ആയ soda ash ന്‍റെയും sodium bicarbonate ന്‍റെയും supply ആഗോള മാര്‍ക്കറ്റില്‍ വര്‍ദ്ധിച്ചത് കാരണമാണ് profit ല്‍ വന്‍ ഇടിവ് വന്നിട്ടുള്ളത്. കോവിഡിന് ശേഷം ചൈനീസ് കമ്പനികള്‍ അവരുടെ ഉല്‍പാദനം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Tata chem ലോകത്തിലെ 3rd largetst സോഡാ ash producer ഉം 6th largest sodium bicarbonate producer ആണ്. ഈ രണ്ട് chemicals ഉം വളരെ basic chemicals ആണ്. ഇതിനെ speciality ഗണത്തില്‍ പെടുത്താനാവില്ല. അത് കാരണം ഇവര്‍ക്ക് ഒരു competitive advantage global market ല്‍ ലഭിക്കില്ല. അത് കൊണ്ടാണ് വലിയ valuation ഈ സ്റ്റോക്കിന് investors നല്‍കാത്തത്.ഇതിന്‍റെ ഇപ്പോഴും PE ratio 19 range ലാണ് . എന്നാല്‍ chemical segment ലെ മറ്റ് സ്റ്റോക്കുകളുടെ PE വളരെ high ആണെന്നും കാണാം.
ഇപ്പോള്‍ tata chemicals ല്‍ വന്ന break out ന്‍റെ കാരണങ്ങള്‍ തേടിപ്പോയാല്‍ അത് മാര്‍ക്കറ്റില്‍ വരാന്‍ പോകുന്ന ഒരു bumber ipo യുമായി ബന്ധപ്പെട്ട ന്യൂസിന്‍റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ദിവസം tata stock കളില്‍ മൊത്തം ഈ ഒരു upside move ഉണ്ടായി. Tata Motors, Tata Chemicals, Rallis India, Tata Power, Nelco and Tata Investment Corporation, സ്റ്റോക്കുകളിലൊക്കെ ഈ കുതിപ്പുണ്ടായി. Tata sons ഒരു parent കമ്പനി അല്ലെങ്കില്‍ holding കമ്പനിയാണ്.
ഏകദേശം 29 tata കമ്പനികള്‍ ഉള്‍പെടെ 100 ഓളം ചെറുതും വലുതുമായ കമ്പനികള്‍ hold ചെയ്യുന്ന tata sons ന് consumer products, chemicals, energy, engineering , IT, materials, servievces , hotels തുടങ്ങി diversified segment ല്‍ holdings ഉണ്ട്. Invest ചെയ്ത കമ്പനികളില്‍ നിന്ന് ലഭിക്കുന്ന dividend ഉം brand loyalty fees മാണ് ഇവരുടെ പ്രധാന revenue. Tata sons ഇത് വരെ sock market ല്‍ list ചെയ്തിട്ടില്ല. അവര്‍ list ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാല്‍ reserve bank 2023 ല്‍ tata sons നെ ഒരു upper layer nbfc ആയി Notify ചെയ്തിരിക്കുകയാണ്.
Rbi guide lines അനുസരിച്ച് അങ്ങനെ notify ചെയ്ത കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ list ചെയ്യേണ്ടതുണ്ട്. അങ്ങിനെയാണെങ്കില്‍ tata sons 2025 sept ആകുമ്പോഴേക്കും list ചെയ്യണം. ഈ ഒരു report വന്നതാണ് ഇപ്പോള്‍ tata stock കളില്‍ വമ്പിച്ച മുന്നേറ്റമുണ്ടായത്. ഈ റിപ്പോര്‍ട് ഇത് വരെ tata sons സ്ഥിരീകരിച്ചിട്ടില്ല. അവര്‍ official ആയി യാതൊരു announcement ഉം നടത്തിയിട്ടില്ല. പക്ഷെ analyst കള്‍ അവരുടെ പണി തുടങ്ങിയിരിക്കുകയാണ്. വളരെ സങ്കീര്‍ണ്ണമായ tata sons ന്‍റെ holding structure മൊത്തം value ചെയ്ത് analyst കള്‍ എത്തിച്ചേര്‍ന്ന tata sons ന്‍റെ market cap ഏകദേശം 7.8 lakh crore ആണ്.
Tata chemical കമ്പനിക്ക് tata sons ല്‍ 3% share holding ഉണ്ട്. n അതായത് 7.8 lakh cr ന്‍റെ 3% മായ 23400 കോടി tata chemicala ന്‍റേതാണ്. സ്വാഭാവികമായും tata sons listing നടക്കുമ്പോള്‍ 80% വില വര്‍ദ്ധനവ് സ്റ്റോക്കില്‍ വരേണ്ടതുണ്ട്. Tata chemixals ന്‍റെ result മോശമായിട്ട് കൂടി ആളുകള്‍ ഈ സ്റ്റോക്കില്‍ ചാടിക്കയറുന്നത് ഈ പ്രതീക്ഷയോടെയാണ്. tatasons official announcement ഒന്നും വന്നിട്ടില്ല. നാളെ tata ഈ വാര്‍ത്ത നിഷേധിച്ചാല്‍ സ്റ്റോക്ക് പോയ അതേ വേഗതയില്‍ താഴോട്ട് വന്നേക്കും. അത് കൊണ്ട് കമ്പനിയുടെ side ല്‍ നിന്നുള്ള ഒരു confirmation വേണ്ടി കാത്തിരിക്കുന്നതാണ് നല്ലത്.
Discussion about this post