Rafeeque AM
Market cap
ഒരു കമ്പനിയുടെ മാര്‍ക്കറ്റിലെ വലുപ്പമറിയാന്‍ അതിന്‍റെ വിലയെ മൊത്തം ഷെയറുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാല്‍ മതി. ഇങ്ങനെ ഗുണിച്ച് കിട്ടുന്ന തുക കൈയ്യിലുണ്ടെങ്കില്‍ അത് കൊടുത്ത് കമ്പനിയുടെ ഷെയര്‍ മുഴുവന്‍ വാങ്ങാം. ഇതാണ് മാര്‍ക്കറ്റ് ക്യാപ്.
Face value.
എം ആര്‍ എഫ് ന്‍റെ ഒരു ഷെയറിന് ഒരു ലക്ഷം വിലയുണ്ടാകും. പക്ഷെ അവരുടെ റിക്കോര്‍ഡുകളിലും മറ്റ് രേഖകളിലും നമ്മുടെ ഷെയര്‍ സര്‍ടിഫിക്കറ്റിലും 10 രൂപയാണ് ഒരു ഷെയറിന്‍റെ വില. ഇതാണ് മുഖവില. ഇതാണ് കമ്പനി നിശ്ചയിച്ച ഒരു ഷെയറിന്‍റെ വില. നമ്മള്‍ ലേലം വിളിച്ച് വില കയറ്റിയതിന് കമ്പനി ഉത്തരവാദിയല്ല.
PE ratio
TCS എന്ന കമ്പനി കഴിഞ്ഞ വര്‍ഷം എല്ലാ ചെലവും ടാക്സുമെല്ലാം കഴിച്ച് ഉണ്ടാക്കിയ ലാഭം ഓരോ ഷെയറിന് വീതിച്ച് നല്‍കിയാല്‍ ഒരു ഷെയറിന് കിട്ടുക 115 രൂപയാണ്. അതായത് ഈ 115 രൂപ കിട്ടാന്‍ നാം 3600 രൂപ കൊടുക്കാന്‍ തയ്യാറാണെന്നര്‍ത്ഥം. ഏകദേശം 115 ന്‍റെ 30 ഇരട്ടിയാണ് നാം കൊടുക്കുന്നത്. ഈ 30 നെയാണ് PE ratio എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്.
ROE/ROCE
റിലയന്‍സിന്‍റെ ഒരു ഷെയറുണ്ടായാല്‍ പോലും നിങ്ങള്‍ റിലയന്‍സിന്‍റെ മുതലാളിയാണ് . ഇങ്ങനെ റിലയന്‍സിന്‍റെ മുതലാളിമാരെല്ലാം ചേര്‍ന്ന് ഇറക്കിയ പണം എത്രയാണോ അതിന്‍റെ എത്ര ശതമാനമാണ് ഓരോ വര്‍ഷവും ലാഭമുണ്ടാക്കുന്നത് ആ ശതമാനമാണ് അതാണ് ROE. ഒരു 15 % എങ്കിലും ലാഭമുണ്ടാക്കുന്നില്ലെങ്കില്‍ വേറെ വല്ല പണിക്കും പോകുന്നതാണ് കമ്പനിക്ക് നല്ലത്. മുതലാളിമാര്‍ ഇറക്കിയ പണവും കടം വാങ്ങിയ പണവും ചേര്‍ന്ന് എത്ര പണമുണ്ടോ അതിന്‍റെ എത്ര ശതമാനം ലാഭമുണ്ടാക്കുന്നുണ്ടോ അതാണ് ROCE.
Book value
കമ്പനി പൂട്ടിക്കെട്ടിയാല്‍ ആസ്തികളെല്ലാം വിറ്റ് കടമെല്ലാം തീര്‍ത്ത് വല്ല നക്കാപ്പിച്ചയും ബാക്കിയുണ്ടെങ്കില്‍ അത് ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് വീതിക്കുമ്പോള്‍ ഒരു ഷെയറിനെന്ത് കിട്ടും അതാണ് ബുക്ക് വാല്യു.
Debt to equity ratio
മുതലാളിമാര്‍ ഇറക്കിയ പണം എത്രയുണ്ട് കിട്ടുന്നിടത്ത് നിന്നെല്ലാം വാങ്ങിയ കടമെത്രയുണ്ട്. ഇവ തമ്മിലുള്ള തോതാണ് debt to equity. 4 ലക്ഷം down payment നല്‍കി 10 ലക്ഷത്തിന്‍റെ കാറ് വാങ്ങുന്നവന്‍റെ debt equity ratio ഒന്നില്‍ കൂടുതലാണ്. ഇത് ലക്കും ലഗാനുമില്ലാത്ത debt ആണ്.
Discussion about this post