noufal MPM
ട്രെൻഡുകൾ അഥവാ ഗതികൾ മൂന്ന് വിധം ഉണ്ട്. അപ്പ്, ഡൗൺ, കൺസോളിടേഷൻ.
1) അപ് ട്രെൻഡ് :
രണ്ട് സ്വിങ് ഹൈ-യും, 3 സ്വിങ്ങ് ലോ – യും ഉണ്ടാക്കപ്പെട്ട അവസ്ഥയാണ് ഒരു അപ്ട്രെൻഡ് രൂപീകരണം . ഒരുപാട് സ്വിങ്ങുകൾ അടങ്ങിയ വലിയ ഒരു ഏരിയ യാണ് ഒരു അപ്ട്രെൻഡ് എന്ന് പറയുന്നത്.
മൂന്ന് ഘട്ടങ്ങൾ അടങ്ങിയതാണ് ഒരു അപ്ട്രെൻഡ് എന്ന് പറയുന്നത്.
ഘട്ടങ്ങൾ :
A) ആദ്യ ഘട്ടം –
ചുരുങ്ങിയ രൂപത്തിൽ ഉള്ള സ്വിങ്ങുകൾ ആയി തുടങ്ങുന്നതാണ് ആദ്യ ഘട്ടം. പ്രൈസും വോളിയവും പതിയെ പതിയെ വർധിച്ച് വരുന്നതായി കാണാം.
B). രണ്ടാം ഘട്ടം –
ഒരു ട്രെൻഡ് രൂപം കൊണ്ടതിന് ശേഷം ഉള്ള ഘട്ടം ആണ് ഈ രണ്ടാം ഘട്ടം. ഈ ഘട്ടത്തിൽ വോളിയം സഹിതം മൊമെൻ്റം കാൻറിലുകൾ വന്ന് കൊണ്ട് ഇരിക്കുകയും.. എതിരെ ചെറിയ സെല്ലിംഗ് കാൻറിലുകൾ (ചില ഇടത്ത് മാത്രം വലിയ സെല്ലിംഗ് കാൻ്റിലുകൾ )വോളിയം കുറഞ്ഞ് കാണുകയും ചെയ്തു കൊണ്ട് , സ്വിങ്ങുകളുടെ വീതി കൂടി കൂടി വരുന്നതായിട്ട് കാണാം(വലിയ സ്വിങ്-ഹൈ, ലോ-കൾ). ട്രെൻഡ് സ്ട്രോങ് ആണ് എന്നാണ് അതിനർത്ഥം. സ്വിങ് ട്രേഡ് എടുക്കാൻ അനുയോജ്യം ആയ ഘട്ടം ആണ് ഈ രണ്ടാം ഘട്ടം അഥവാ മോമെൻ്റം ഘട്ടം.
C) മൂന്നാം ഘട്ടം –
സ്വിങ്ങുകളുടെ ചലനം ചുരുങ്ങി ചുരുങ്ങി വന്ന് ഒരു ഇൻഡിസിഷൻ പോയിൻ്റിൽ വന്ന് എത്തി നിൽക്കുക എന്നതാണ് അവസാന ഘട്ടം.
അവസാന ഘട്ടം കഴിഞ്ഞ് ഒന്നുകിൽ ട്രെൻഡ് തുടർച്ചയോ അല്ലെങ്കിൽ ട്രെൻഡ് റിവേഴ്‌സലോ , അതും അല്ലെങ്കിൽ ഒരു കൺസോളിടേഷനോ നടക്കും. മിക്കവാറും ഒരു മൊമെൻ്റം കാൻ്റിൽ തന്ന് കൊണ്ടായിരിക്കും അടുത്ത ഒരു അപ്ട്രെണ്ടോ, റിവേഴ്‌സലോ നടക്കുന്നത്.
2 ഡൗൺ ട്രെൻഡ് :
ഈ പറഞ്ഞ രീതിയിൽ തന്നെ ആണ് ഒരു ഡൗൺ ട്രെൻഡ് രൂപം കൊള്ളുന്നതും.
മെല്ലെ മെല്ലെ ഇറങ്ങി.. വന്ന്, ശേഷം നന്നായി തിരിച്ച് കയറി.. അവിടെ കുറച്ച് നേരം ഇരുന്ന്.. വീണ്ടും കുറച്ച് ഇറങ്ങി…, വീണ്ടും ഇറങ്ങി.. ഒന്ന് പേടിപ്പിച്ച് പിന്നീട് ഒന്ന് കയറി… അവിടെ താൽക്കാലിക സ്ഥിരത കൈ വരുത്തി , ഒരല്പം കൂടി കയറി , വീണ്ടും കയറി എല്ലാവരുടെയും ഇടയിൽ വിശ്വാസം വരുത്തി.. വച്ച്.. പോവുന്നതിനിടെ ഒടുവിൽ മെല്ലെ മെല്ലെ ഇറങ്ങി കയറി ഒരൊറ്റ അടിയാണ് … താഴ് വാര ത്തേക്ക്…. . പക്ഷേ ദിവസങ്ങൾ എടുത്ത് കൊണ്ട് ഉള്ള അടി ആയിരിക്കും അത്.അതോടെ എല്ലാം ശുഭം…!, പിന്നീട് പുള്ളി കാള വേഷം കെട്ടി , ഇറങ്ങി വന്ന പോലെ തന്നെ അങ്ങ് മേലോട്ടും പോകും….
ടെക്നിക്കൽ വശങ്ങളെ അതിൻ്റെ ഓരോ സ്ഥാനത്തും മാനിച്ച് കൊണ്ടും , പിന്നീട് തള്ളി കൊണ്ടും പുള്ളി മുന്നോട്ട് പോവുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഉള്ള ഒരു യാത്ര അനുഭവം…നമുക്ക് കിട്ടുന്നത്.
3) കൺസോളിടേഷൻ
ഒരു അപ്ട്രെൻൻ്റോ അല്ലെങ്കിൽ ഡൗൺ ട്രെൻ്റോ അവസാനിച്ച് കഴിഞ്ഞ് രൂപം കൊള്ളുന്ന പ്രൈസ് ചലന രൂപം ആണ് ഇത്. നേർ രേഖയിൽ ചലിക്കുന്ന ഇത് സമാന്തരമായ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാക്കിയ ശേഷം ആണ് ഒടുവിൽ ഒരു പുതിയ ട്രെൻഡ് ടിലേക്ക് പ്രവേശിക്കുന്നത് (up or down). ആ പ്രവേശനം ഒരു ബ്രേക്ക് ഔട്ട് അല്ലെങ്കിൽ ബ്രേക്ക് ഡൗൺ ആയിരിക്കും. കൺസോലിടേഷൻ ദൈർഘ്യം അനുസരിച്ച് , പിന്നീട് ഉണ്ടാകുന്ന അടുത്ത ട്രെൻണ്ടിൻ്റെ ശക്തി കൂടും. ( ഒരു അപ്ട്രെൻഡ് വേളയിലോ , ഡൗൺ ട്രെൻഡ് വേളയിലോ അങ്ങ് ഇങ്ങായി ചെറിയ ചെറിയ രൂപത്തിലും ഇത് പ്രത്യക്ഷപ്പെടാം). അടിസ്ഥാന പരമായി, മിക്ക സ്റ്റോക്ക് കളുടെയും ട്രെൻഡുകളുടെ സ്വഭാവം മുകളിൽ പറഞ്ഞത് പോലെ ആണ്. വളരെ ചുരുക്കം സ്റ്റോക്കുകളിൽ ചിലപ്പോഴൊക്കെ ഈ അടിസ്ഥാന രൂപങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം. കൃത്യമായ ഒരു ട്രെൻഡ് കാണിക്കാത്ത സ്റ്റോക്കുകളും ഉണ്ട്.
ട്രെൻഡ് നന്നായി മനസ്സിൽ ആക്കി ട്രേഡ് എടുക്കുക എന്നതാണ് ഒരു ട്രേഡറുടെ വിജയത്തിൻ്റേ അടിസ്ഥാന ഘടകം. മറ്റു ഘടകങ്ങൾ കൂടി ഒത്തു ചേർന്നാൽ.. അവിടെ നല്ലൊരു വിജയ സാധ്യതയായി.ഞാൻ വാങ്ങിയപ്പോൾ വില താഴെ പോയി എന്ന ഹാസ്യ കമൻ്റുകൾ വരാൻ ഒരു പരിധി വരെ കാരണം ട്രെൻഡ് മനസ്സിൽ ആക്കാതെ ട്രേഡ് എടുത്തത് കൊണ്ടാണ്.
കുറച്ച് uptrend വിശേഷണങ്ങൾ
ഒരു uptrend ൻ്റെ പ്രധാന ലക്ഷണം സാധാരണ നമുക്ക് അറിയാം… ഹയർ ഹൈ, ഹയർ ലോ പാറ്റേൺ ഉണ്ടാക്കി… മുകളിലോട്ട് പോവുക എന്നതാണ്. പല bullish price pattern ഉം അതിനിടയിൽ കാണാൻ പറ്റും.എന്നാൽ ഒരു uptrend ശക്തി യാർജിക്കുമ്പോൾ അല്ലെങ്കിൽ തീവ്രമാകുമ്പോൾ, അതിൽ ഒളിഞ്ഞിരിക്കുന്ന, സാധാരണയായി പലരും ശ്രദ്ധിക്കാതെ പോവുന്ന ചില പ്രധാന ലക്ഷണങ്ങൾ കൂടി താഴെ കൊടുക്കുന്നു…
1. ഒരു സ്വിങ് ലോ ( ഒരു താഴ്ച്ച) ഉണ്ടാക്കി തിരിച്ച് കയറുമ്പോൾ ഉള്ള buy കാണ്ടിലുകൾക്ക് വോളിയം കൂടിവരും. ഒന്നിന് മീതെ ഒന്ന് എന്ന കണക്കിന് buy കാൻഡിലുകളുടെ സാനിദ്ധ്യവും കൂടും . മൊമെൻ്റം ക്യാൻ്റിലുകളും വോളിയം സഹിതം ഇടക്കിടെ പ്രത്യക്ഷപ്പെടും.
2. Buy ക്യാൻ്റിലുകൾക്കു എതിരെ ഉണ്ടാകുന്ന സെൽ ക്യാൻ്റിലുകളുടെ എണ്ണം കുറയും, താഴോട്ടുള്ള വരവിൻ്റെ ശക്തി കുറയും, വോളിയവും കുറയും.
3. ചില അവസരങ്ങളിൽ , buy ക്യാൻ്റിലുകൾക്ക് എതിരെ വരുന്ന സെൽ ക്യാൻറിലുകളുടെ എണ്ണം കൂടും , പക്ഷേ വളരെ സമയം എടുത്ത് കൊണ്ട്, താഴോട്ടുള്ള വേഗത വളരെ കുറഞ്ഞു , ചെറു ക്യാൻ്റിലുകൾ ആയിട്ടാണ് വരിക. വോളിയവും കുറവ് ആയിരിക്കും. buy ക്യാൻ്റിലുകളെ എല്ലാം മറികടന്ന് താഴോട്ട് പോവുകയും ഇല്ല. ചില അവസരങ്ങളിൽ buy ക്യാൻ്റിലുകൾക്ക് എതിരെ ഒരു 30 ശതമാനം പോലും താഴെ വരാൻ സെൽ ക്യാൻ്റിലുകൾ തയ്യാറാവില്ല.
4. Buy ക്യാൻ്റിലുകൾ വന്ന് ഹയർ ലെവൽ ഉണ്ടാക്കിയ ശേഷം സെൽ ക്യാൻ്റിലുകൾ വന്ന് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ , ഇടക്ക് വെച്ച് എതിരെ വീണ്ടും ഒരു buy മൊമെൻ്റം ക്യാൻ്റിൽ വോളിയം സഹിതം പ്രത്യക്ഷപ്പെടും. ( ഇതൊക്കെ വാങ്ങൽ താൽപര്യം കൂടുതൽ ആണ് എന്നാണ് കാണിക്കുന്നത്)
5. Buy ക്യാൻ്റിലുകൾ ഹയർ ലെവൽ ഉണ്ടാക്കി .. ശേഷം സെൽ ക്യാൻ്റിലുകൾ വന്നാലും… സപ്പോർട്ട് വരെ പോകാൻ സെൽ ക്യാൻ്റിലുകൾ തയ്യാറാവില്ല.അപ്പോഴേക്കും bull വന്ന് മേലോട്ട് വീണ്ടും എടുത്ത് കൊണ്ട് പോകും…
6. 40 ഡിഗ്രീ ആങ്കിള് മുതൽ മേലോട്ട് ചെരിവ് ഉള്ളതായിരിക്കും ഏറ്റവും ശക്തം ആയ ഒരു uptrend എന്ന് പറയുന്നത്. അതിന് താഴെ ഉള്ളവയേയും uptrend എന്ന് വിളിക്കാം, പക്ഷേ… അവയെ താരതമ്യേന ശക്തി കുറഞ്ഞ uptrend എന്ന് വിളിക്കേണ്ടി വരും.
മൊത്തത്തിൽ , താഴോട്ട് വരാൻ മനസ്സ് കാണിക്കുന്നില്ല എന്ന് ഗ്രാഫ് വായിച്ചാൽ കാണാൻ പറ്റും. ഒരു ഘട്ടം കഴിഞ്ഞ് ഈ അവസ്ഥകൾക്ക് എല്ലാം മാറ്റം വരുമ്പോൾ അവിടെ ഒരു ബിയർ സാനിദ്ധ്യം വന്ന് തുടങ്ങി അല്ലെങ്കിൽ uptrend ൻ്റെ ശക്തി കുറഞ്ഞു വരുന്നു എന്നും മനസ്സിൽ ആക്കാം. അതിൻ്റെ ആദ്യ ലക്ഷണം എന്നത് ഒരു വലിയ സെൽ ക്യാൻ്റിൽ വോളിയത്തോട് കൂടി ഇടക്കിടെ പ്രത്യക്ഷപ്പെടുക എന്നത് ആണ്.
മുകളിൽ പറഞ്ഞ എല്ലാ നിബന്ധനകളും ഒരുമിച്ച് ഒരു സ്പോട്ടിൽ അഥവാ ഒരൊറ്റ സ്വിങ് – ഹൈ, സ്വിങ് – ലോക്കുള്ളിൽ മാത്രം ആയിട്ട് കാണാൻ കഴിയില്ല.
എന്നാൽ ഒരു uptrend ൻ്റെ , ഹയർ ഹൈ, ഹയർ ലോ “ചങ്ങലയുടെ” വിവിധ ഘട്ടങ്ങളിൽ (പല സിങ് ഹൈ- ലോകളിൽ) ആയിട്ട് ഇതൊക്കെ ചിതറി കിടക്കുന്നത് ആയി കാണാൻ പറ്റും. ഇതൊക്കെ മനസ്സിൽ ആക്കിയാൽ ലോങ്ങ് ആയിട്ട് ഒരു സ്റ്റോക്ക് ഹോൾഡ് ചെയ്തു , മാക്സിമം ലാഭം കൊയ്തു എടുക്കാൻ കഴിയും.സമയം ഉള്ളപ്പോൾ ഈ പറഞ്ഞത് ഒന്ന് നിരീക്ഷിച്ച് നോക്കൂ….
Discussion about this post