റഫീക് എ എൻ
കഴിഞ്ഞ വര്‍ഷം investors നെ ഏറ്റവും നിരാശപ്പെടുത്തിയ സെക്ടറാണ് chemical സെക്ടര്‍. കോവിഡ് മൂലവും മറ്റ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണവും ചൈനയില്‍ specialty chemical ഉല്‍പാദനത്തില്‍ തകര്‍ച്ച വരികയും അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് demand വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യയിലെ chemical സ്റ്റോക്കുകളില്‍ ഒരു റാലി നടന്നത്.
2021-22 കാലഘട്ടം chemical സ്റ്റോക്കുകളുടെ സുവര്‍ണ്ണ കാലമായിരുന്നു. Pli scheme വഴി സര്‍ക്കാര്‍ നല്ല പ്രോല്‍സാഹനം നല്‍കാന്‍ തുടങ്ങിയതോടെ പല പുതിയ കമ്പനികളും IPO വഴി മാര്‍ക്കറ്റില്‍ list ചെയ്യാന്‍ ഈ അവസരം ഉപയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി chemical സെക്ടറിലെ സ്റ്റോക്കുകള്‍ downtrend ലാണ്.
ഒരു value investor സംബന്ധിച്ചിടത്തോളം ഒരു സ്റ്റോക്ക് അതിന്‍റെ all time high ലോ അല്ലെങ്കില്‍ ralley നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലോ invest ചെയ്യുന്നതിനേക്കാളും comfortable ആണ് അതിന്‍റെ bottom വിലയില്‍ അല്ലെങ്കില്‍ undervalued ആയി കിടക്കുന്ന അവസരത്തില്‍ invest ചെയ്യുന്നത്.
വന്‍കിട institutional investors especially dii ഉം fii ഉം ഒക്കെ അവരുടെ holding വര്‍ദ്ധിപ്പിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. Down trend ല്‍ നില്‍ക്കുന്ന പല chemical സ്റ്റോക്കുകളിലും domestic investors അവരുടെ holding കഴിഞ്ഞ quarter ല്‍ വര്‍ദ്ധിപ്പിച്ച ചില സ്റ്റോക്കുകള്‍ നാം ശ്രദ്ധിക്കേണ്ടതാണ് . ഈ സ്റ്റോക്കുകളില്‍ domestic institutional investors ഒരു ശതമാനത്തില്‍ അധികം അവരുടെ നിലവിലുള്ള holding വര്‍ദ്ധിപ്പിച്ചതായി കാണാം.
പല സ്‌റോക്കുകളിലും domestic investors അവരുടെ holding വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും 1% ത്തില്‍ കൂടുതല്‍ കഴിഞ്ഞ ക്വാര്‍ട്ടറില്‍ വര്‍ദ്ധിപ്പിച്ച സ്റ്റോക്കുകള്‍ താഴെ കാണാം. ഇവയില്‍ ചില സ്റ്റോക്കുകളില്‍ fii holding വര്‍ദ്ധിച്ചിട്ടുണ്ട്. അത് തീര്‍ച്ചയായും കൂടുതല്‍ focus ചെയ്യേണ്ട സ്റ്റോക്കുകളാണ്.
Gujarat Narmada Valley Fertilizers & Chemicals Limited (GNFC)
Tata Chemicals Ltd
Vishnu Chemicals
Jubilant Ingrevia,
Deepak Nitrite Ltd
Gujarat Fluorochemicals Limited,
Aarti Industries Ltd
Premier Explosives Limited
Tatva Chintan Pharma Chem Limited
Neogen Chemicals Ltd,
Discussion about this post