റഫീഖ് എ എം
Mahadev betting app scam മായി ബന്ധപ്പെട്ട് നടക്കുന്ന ED റൈഡില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില സ്മോള്‍ കാപ്പ് സ്റ്റോക്കുകളില്‍ നടക്കുന്ന manupulation സാധ്യതകള്‍ sebi പരിശോധിച്ച് വരികയാണ്. 200 കോടി രൂപ ചെലവില്‍ ദുബായില്‍ നടന്ന ഒരു കല്യാണ മാമാങ്കത്തോടെയാണ് Mahadev betting app ED യുടെ നിരീക്ഷണത്തില്‍ വരുന്നത്. ചത്തീസ്ഗഢുകാരായ ഈ ആപ്പിന്‍റെ founder മാരില്‍ ഒരാളായ Saurabh Chandrakar ന്‍റെ ആഭിമുഖ്യത്തിലാണ് കല്യാണം നടന്നത്. ഇന്ത്യയില്‍ betting നിരോധിച്ചതിനാല്‍ UAE കേന്ദ്രീകരിച്ചാണ് ഇതിന്‍റെ operation നടക്കുന്നത്. പല സിനിമ സെലിബ്രിറ്റികളും polititians ഉം ഇതില്‍ ഒളിഞ്ഞും തെളിഞ്ഞും support നല്‍കുന്നുണ്ടെന്നാണ് ED കണ്ടെത്തിയത്.
ആയിരക്കണക്കിന് fake kyc ബിനാമി bank എക്കൗണ്ടുകളിലൂടെയാണ് ചൂതാട്ടത്തിന്‍റെ പണമിടപാടുകള്‍ നടക്കുന്നത്.. അത് കൊണ്ട് തന്നെ ഇവരെ വലയിലാക്കാന്‍ ED റൈഡുകള്‍ക്ക് സാധിക്കാറില്ല. എങ്കിലും mahadev app മായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കുറെ പേര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അന്വോഷണത്തില്‍ UAE ലെ ഒരു hawala operator ആയ Mahadev മായി ബന്ധമുള്ള Hari Shankar Tibrewal, എന്ന കല്‍ക്കത്ത സ്വദേശി ചൂതാട്ടത്തിലൂടെ നേടുന്ന പണം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമമായി വില ഉയര്‍ത്താന്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. ചില ഫോറിന്‍ portfolio investors ആണ് സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് പണം pump ചെയ്യാന്‍ അവരെ സഹായിച്ചത്. ആ ഫോറിന്‍ entity കള്‍ ഏതൊക്കെയാണെന്ന് ED തിരിച്ചറിഞ്ഞിട്ടുണ്ട്.
■ Zenith Multitrading DMCC,
■ Ability Games,
■ Tano Investment Opportunities Fund, ■ Brilliant Investments,
■.Discovery Buildcon,
■ Forest Vincom,
■ Dreams Achievers Consultancy Services,
■ Caterfield Global DMCC,
■ Ecoteck General Trading,
■ Sawarnbhumi Vanija Private,
■ Yudiz Solutions.
ഈ കമ്പനികള്‍ വഴി Small – Micro cap സ്റ്റോക്കുകളില്‍ പണം pump ചെയ്ത് വില ഉയര്‍ത്താന്‍ ശ്രമിച്ചെന്നാണ് സംശയിക്കുന്നത്. ഈ കമ്പനികള്‍ വഴി Pump and dump ന് വിധേയമായ 19 സ്റ്റോക്കുകള്‍ താഴെ കാണാം.
1. Gensol Engineering
2. Balu Forge Industries
3. Sigachi Industries
4. HMA Agro Industries
5. Salasar Techno Engineering
6. Manoj Vaibhav Gems ‘N’ Jewellers
7. Paramount Communications
8. Servotech Power Systems
9. Algoquant Fintech
10 .Toyam Sports
11. Tiger Logistics (India)
12. Cellecor Gadgets
13. LKP Finance
14. Trescon
15. OK Play India
16. North Eastern Carrying Corporation
17. BLB
18. Hazoor Multi Projects
19. Pritika Auto Industries
എന്നാല്‍ ഈ കമ്പനികളില്‍ പലതും തങ്ങള്‍ക്ക് ഈ price manipulation ല്‍ പങ്കില്ലെന്ന് ഔദ്ധ്യോദികമായി തന്നെ SEBI യെ അറിയിച്ചിട്ടുണ്ട്. https://www.youtube.com/watch?v=cbB8P70mrow
Discussion about this post