റഫീഖ് എ എൻ
Screener.in സൈറ്റിലെ ഡാറ്റാ പ്രകാരം കഴിഞ്ഞ് പോയ വര്‍ഷം 22 സ്റ്റോക്കുകള്‍ ഒരു വര്‍ഷം കൊണ്ട് 1000% ത്തിന് ( 10 ഇരട്ടി) മുകളില്‍ റിട്ടേണ്‍ നല്‍കി. അതില്‍ ഒരു സ്റ്റോക്ക് 6000% അധികം റിട്ടേണും 3 സ്റ്റോക്കുകള്‍ 3000% അധികവും 3 സ്‌റ്റോക്കുകള്‍ 2000% അധികവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ പകുതിയോളം സ്റ്റോക്കുകള്‍ അതിന്‍റെ 52 w low price 10 രൂപയില്‍ താഴെയെത്തിയ സ്റ്റോക്കുകളായിരുന്നു.
ഈ മൊത്തം 22 സ്റ്റോക്കുകളില്‍ 8 സ്റ്റോക്കുകള്‍ മാത്രമാണ് 1000 കോടിക്ക് മുകളില്‍ മാര്‍ക്കറ്റ് ക്യാപ്പുള്ളത്. ബാക്കി 14 സ്റ്റോക്കുകളും micro cap nano cap ഗണത്തില്‍ പെട്ട സ്റ്റോക്കുകളാണ്. Integrated industries എന്ന സ്റ്റോക്കാണ് 6000% മുകളില്‍ 2023 ല്‍ ഏറ്റവുമധികം റിട്ടേണ്‍ നല്‍കിയ സ്റ്റോക്ക്. അതായത് 2023 വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒരു ലക്ഷം ഈ സ്റ്റോക്കില്‍ invest ചെയ്ത ഒരാള്‍ക്ക് 60 ലക്ഷത്തിന് മുകളിലുള്ള ഒരു റിട്ടേണാണ് ലഭിച്ചിട്ടുണ്ടാവുക.
എന്നാല്‍ 1052 സ്റ്റോക്കുകള്‍ investors ന് ഒരു റിട്ടേണും നല്‍കാതെ വന്‍നഷ്ടങ്ങള്‍ വരുത്തിവെച്ചതും കാണാം. ഇവയില്‍ 103 സ്റ്റോക്കുകള്‍ -50% കൂടുതല്‍ നഷ്ടം വരുത്തിവെച്ചവയാണ്. അതായത് investos ന്‍റെ പണം. നേരെ പകുതിയോ അതില്‍ താഴെയാ പോയിട്ടുണ്ടാകും. -90% വരെ നഷ്ടം നല്‍കിയ 3 സ്റ്റോക്കുകുണ്ടായിരുന്നു.
Zero യില്‍ താഴെ റിട്ടേണ്‍ നല്‍കിയ 1052 സ്റ്റോക്കുകളില്‍ 696 എണ്ണം അഥവാ പകുതിയിലധികം സ്റ്റോക്കുകളും 50 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന സ്റ്റോക്കുകളായിരുന്നു. അവയില്‍ തന്നെ 366 സ്റ്റോക്കുകള്‍ 10 രൂപയില്‍ താഴെ വിലയുള്ള സ്റ്റോക്കുകളാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ 1052 സ്റ്റോക്കുകളില്‍ ഏകദേശം 900 സ്റ്റോക്കുകളും 1000 കോടി mcap ലും താഴെയുള്ളവയാണ്. 1000 കോടി മുകളില്‍ mcap ഉള്ള ബാക്കി 150 സ്റ്റോക്കുകളില്‍ അദാനി സ്റ്റോക്കുകളും rejesh export എന്ന സ്റ്റോക്കും ഒഴിച്ചാല്‍ മറ്റ് 1000 കോടിക്ക് മുകളില്‍ market cap ഉള്ള സ്റ്റോക്കുകളിലെ നഷ്ടം 25 % ത്തില്‍ താഴെയാണ്. ഭൂരിഭാഗവും 10% താഴെ മാത്രം നഷ്ടം രേഖപ്പെടുത്തിയവയാണ്.
ഈ വര്‍ഷം investors ന് ഏറ്റവുമധികം നഷ്ടം വരുത്തിവെച്ച സ്റ്റോക്ക് White organic retail ltd ആണ്. -95 ത്തിന്‍റെ നഷ്ടം വരുത്തിവെച്ച ആ സ്റ്റോക്ക് . അതായത് ഒരു ലക്ഷം ഈ സ്റ്റോക്കില്‍ ഈ വര്‍ഷം തുടക്കത്തില്‍ invest ചെയ്ത ആ ഒരാള്‍ക്ക് അയാളുടെ 1 ലക്ഷം 5000 രൂപയായതായി കാണാം. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.
ചെറിയ market cap ഉള്ള പെന്നി സ്റ്റോക്കുകളില്‍ ചിലത് വന്‍ return നല്‍കിയപ്പോള്‍ ബഹുഭൂരിഭാഗം സ്റ്റോക്കുകളും വന്‍ നഷ്ടമാണ് നല്‍കിയത്.
Discussion about this post