കഴിഞ്ഞ 14 മാസങ്ങളായി ചെറിയ തോതില്‍ തുടങ്ങിയ correction കഴിഞ്ഞ മാസം ക്രാഷ് എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്‍വസ്റ്റേഴ്സ് ഏറെ കാലമായി സ്വപ്നം കണ്ടിരുന്ന 18000 ലവല്‍ മറികടന്ന് ഒരു പുത്തനുണര്‍വ്വ് മാര്‍ക്കറ്റില്‍ പ്രകടമായപ്പോഴാണ് ഈ തകര്‍ച്ച. നിഫ്റ്റി 22493 ല്‍ നിന്ന് താഴെ വന്ന് 21817 ലവലിലേക്ക് വന്നു വീണ്ടും കയറുന്നുണ്ട്. ഭീകരമായ ഇടിവാണ് സംഭവിച്ചത്. Nifty 50 സ്റ്റോക്കുകളെക്കാള്‍ വലിയ തകര്‍ച്ച മിഡ്കാപിലും സ്മോള്‍ കാപ്പിലും പ്രകടമാണ്.
നിഫ്റ്റിയുടെ volatility സൂചിപ്പിക്കുന്ന india vix ആറ് പോയന്‍റോളം ഉയര്‍ന്നത് മാര്‍ക്കറ്റിന്‍റെ ആശങ്കയെ സൂചിപ്പിക്കുന്നു. സെക്ടര്‍ ഇന്‍ഡക്സുകളില്‍ Health and Insurance സ്റ്റോക്കുകള്‍ മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. തകര്‍ച്ചയുടെ കാരണം തേടി മറ്റെവിടെയും പോകേണ്ടതില്രെന്ന് ഫാര്‍മ ഇന്‍ഡക്സ് സൂചിപ്പിക്കുന്നുണ്ട്. Market mood index extreme fear സോണിലാണ്.
ഈയൊരു ഘട്ടത്തില്‍ ഇന്‍വസ്റ്റേഴ്സ് എന്ത് ചെയ്യും..? വാരന്‍ബുഫെ യുടെ പ്രധാന quotation ആണ് മാര്‍ക്കറ്റില്‍ എല്ലാവരും ഭയത്തോടെ നില്‍ക്കുമ്പോള്‍ നാം ആര്‍ത്തിപൂണ്ടവരായിരിക്കുക എന്നത്. ഫ്രഷ് lumsum ചെയ്യാന്‍ ക്യാപിറ്റല്‍ ഇല്ലെങ്കില്‍ പോര്‍ട്ഫോളിയോ തുറന്ന് നോക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
നമ്മുടെ പ്രിയപ്പെട്ട സ്റ്റോക്കുകള്‍ red ല്‍ കിടന്ന് ചോരച്ചാലൊഴുക്കി നില്‍ക്കുന്ന കാഴ്ച അത്ര സുഖകരമായിരിക്കില്ല. ഫണ്ടമെന്‍റലി സ്ട്രോംഗായ സ്റ്റോക്കുകളിലാണ് ഇന്‍വസ്റ്റ് ചെയ്തതെങ്കില്‍ ഒരു പാനിക് സെല്ലിന്‍റെ ആവശ്യമില്ല. ക്ഷമയോടെ മാര്‍ക്കറ്റിനെ നിരീക്ഷിക്കാം. എന്നാല്‍ കൃത്യമായ മണി മാനേജ് മെന്‍റോടെ അച്ചടക്കം പുലര്‍ത്തി invest ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം debt ഫണ്ടിലോ liquid ഫണ്ടിലോ ഇന്‍വസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന ക്യാപിറ്റലിന്‍റെ ഒരു ഭാഗം മാര്‍ക്കറ്റ് ക്രാഷില്‍ നിക്ഷേപിക്കാന്‍ വേണ്ടി മാറ്റിവെച്ചിട്ടുണ്ടാകും.

ആ തുക ഘട്ടം ഘട്ടമായി മാര്‍ക്കറ്റിലിറക്കേണ്ട സമയമാണിത്. നമുക്കറിയാം 2020 ലെ കോവിഡ് ക്രാഷ്…!!! നിഫ്റ്റി അതിന്‍റെ ഉയരങ്ങളില്‍ നിന്ന് 40% ത്തോളം തകര്‍ന്നടിഞ്ഞ സമയമായിരുന്നു. ഇന്ന് high PE യില്‍ expensive premium ത്തില്‍ trade ചെയ്യുന്ന പല സ്റ്റോക്കുകളും സ്വപ്നതുല്യമായ ഡിസ്കൗണ്ടില്‍ അന്ന് ലഭ്യമായിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് ജീവിതത്തില്‍ അപൂര്‍വ്വമായി വീണുകിട്ടിയ 2020 ക്രാഷില്‍ വീണുകിട്ടിയ അവസരം ഉപയോഗിക്കാതിരുന്ന പലരും ഇന്ന് ഖേദിക്കുന്നുണ്ടാകും. 2020 ന്‍റെ അത്രത്തോളം ക്രാഷ് ഈപുതിയ കോവിഡ് ഭീതിയില്‍ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.
ആഴ്ചകളോളമോ മാസങ്ങളോളമോ ലോക്ഡൗണിലേക്ക് ഇനി ലോകം പോകില്ല. കോവിഡിനോടൊത്ത് ജീവിക്കാന്‍ ലോകം പഠിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ അധിക കാലം നീണ്ട് നില്‍ക്കാത്ത ഒരു ക്രാഷായിരിക്കാം ഇത്. പൊതുജനം ഇനിയൊരു നീണ്ട ലോക്ഡൗണിനെ സപ്പോര്‍ട് ചെയ്യാന്‍ പോകുന്നില്ല. തൊഴിലില്ലായ്മയും അനുബന്ധ സാമ്പത്തിക തകര്‍ച്ചയും ആളുകളെ വരിഞ്ഞു മുറുകുന്ന അവസ്ഥയിലേക്ക് കൊണ്ട് പോകുമെന്നുള്ളത് കൊണ്ട് കോവിഡിനെതിരെയുള്ള പോരാട്ടം നിയന്ത്രണങ്ങളില്‍ ഒതുങ്ങി നിന്നേക്കാം.

Sip ഇന്‍വസ്റ്റ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത് തുടരാന്‍ ഇതിലും നല്ലൊരു കാരണം ഇനി വരാനില്ല. ഫണ്ടമെന്‍റലി സ്ട്രോംഗായ സ്റ്റോക്കുകളായിരിക്കും ക്രാഷിന് ശേഷം ഏറ്റവും വേഗത്തില്‍ തിരിച്ചു കയറുക. Nifty 100 ലെ ടോപ്പ് സ്റ്റോക്കുകളില്‍ sip സ്റ്റാര്‍ട്ട് ചെയ്യുന്നത് എന്ത്കൊണ്ടുംനല്ലൊരു investment സ്ട്രാറ്റജിയായിരിക്കൂം. കോവിഡ് ക്രാഷിനേക്കാളും എല്ലാവരും ഭയപ്പെടുന്നത് യു എസ് മാര്‍ക്കറ്റില്‍ പ്രകടമാകുന്ന മാന്ദ്യമാണ്.
യു എസ് nasdaq 100 ഇന്‍ഡക്സിലെ നട്ടെല്ലുകളായ technology പലതും correction ആണ് നടന്നത്. ഇന്‍ഫ്ലേഷനും high interest റേറ്റും സൃഷ്ടിക്കുന്ന ആശയക്കുഴപ്പം സാമ്പത്തിക രംഗത്ത് അല്പകാലത്തേക്കെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഇപ്പോഴും മാന്ദ്യം പ്രകടമായിട്ടില്ല. എങ്കിലും high interest rate ലേക്ക് ഇന്ത്യയും കടക്കുകയാണ്. അതിന്‍റെ ഫലങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇനിയും correction സൃഷ്ടിച്ചേക്കാം.

ഈ കോവിഡ് പ്രതിസന്ധി മറികടന്നാലും സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇനിയും കരക്ഷന്‍ പ്രതീക്ഷിക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ദര്‍. മാര്‍ക്കറ്റിന്‍റെ bottom എവിടെയെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമല്ല. Capital 5-6 ഭാഗങ്ങളായി വിഭജിച്ച് ഒരോ വന്‍ കരക്ഷനിലും സ്റ്റോക്കുകള്‍ accumulate ചെയ്യുകയാണ് ഈ സന്ദര്‍ഭത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം. ഈ മാന്ദ്യവും ക്രാഷും അതിജീവിച്ച് കഴിഞ്ഞാല്‍ ഒരു പക്ഷെ nifty ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല.
അടുത്ത bull rally യില്‍ പങ്കെടുക്കാനുള്ള ഒരു പക്ഷെ ലാസ്‌റ്റ് ബസായിരിക്കും ഇപ്പോള്‍ സംജാതമായ അവസരം. സ്റ്റോക്ക് മാര്‍ക്കറ്റ് ജീവിതത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസങ്ങളില്‍ ഉയര്‍ന്ന് വരുന്ന അവസരങ്ങള്‍ മുതലെടുക്കുകയാണ് ഒരു ഇന്‍വസ്റ്ററുടെ കടമ.
ഈ കാലവും കടന്നു പോകും എന്ന പ്രത്യാശയോടെ നമുക്ക് പുതു വര്‍ഷത്തെ വരവേല്‍ക്കാം. 2024 ല്‍ സ്റ്റോക്ക് മാര്‍ക്കറ്റിന് വിജയങ്ങളുടെ വര്‍ഷമാകട്ടെ..
Discussion about this post