റഫീക് എഎം
കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്ന പുതിയ തരം ജീവികളാണ് ‘ഫിന്‍ഫ്ലുവന്‍സേഴ്സ്’ യു ട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും സാമ്പത്തീക ഉപദേശങ്ങള്‍ നല്‍കുന്നവരാണിവര്‍.. ഇവര്‍ വെറുതെ ഉപദേശം നല്‍കുകയാണോ… നമുക്ക് നോക്കാം.
1.demat account opening
ഇവരുടെ ഉപദേശ വീഡിയോ കഴിഞ്ഞ് അവസാനം ഏതെങ്കിലും discount broker app ഡൗണ്‍ലോഡ് ചെയ്യാന്‍ പറയും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡ് എടുക്കുന്നത് മുതല്‍ ഒരു നിശ്ചിത തുക ബ്രോക്കര്‍ യുട്യൂബര്‍ക്ക് നല്‍കാന്‍ തുടങ്ങും. നല്ല ഓഫര്‍ കിട്ടി തുടങ്ങിയാല്‍ ഇവര്‍ പഴയ ബ്രോക്കറെ മാറ്റി പുതിയ ബ്രോക്കറെ recomend ചെയ്യുന്നത് കാണാം.
2.trade income.
നാം trade ചെയ്യുന്നതിലൂടെ ബ്രോക്കര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ബ്രോക്കര്‍ക്ക് മാത്രമല്ല അതിന്‍റെ വിഹിതം finfluencers നും ലഭിക്കുന്നു. അത് കൊണ്ട് തന്നെ നാം നിരന്തരം F&O, Intraday, Crypto, forex, Swing ട്രേഡുകള്‍ ചെയ്യേണ്ടത് യു ട്യൂബറുടേത് കൂടി ആവശ്യമാണ്. അതിന് പ്രേരിപ്പിക്കുന്ന വീഡിയോകള്‍ ഇവര്‍ upload ചെയ്തു കൊണ്ടിരിക്കും.

3. Sponsership
പല വീഡിയോകളും ചെയ്യുന്നതിന് പല സ്പോണ്‍സേഴ്സും പണം നല്‍കുന്നുണ്ട്. ഉദാഹരണത്തിന് വിദേശത്ത് സ്റ്റോക്കില്‍ പണം നിക്ഷേപിക്കുന്ന വീഡിയോ ഇടുമ്പോള്‍ അതിന്‍റെ ആപ്പ് ബ്രോക്കര്‍ സ്പോണ്‍സറായിരിക്കും.
Including paid promotion എന്നൊരു disclaimer ഇവര്‍ എഴുതിക്കാണിക്കേണ്ടതാണ്.
4. IPO
പുതിയ IPO വരുമ്പോള്‍ പ്രധാനപ്പെട്ട ഇന്‍ഫ്ലുവന്‍സേഴ്സ് എല്ലാവരും കമ്പനിയെ കുറിച്ച് analysis നടത്തുന്നത് കാണാം.
ഇവരുടെ ചാനലില്‍ promoter മായി ഇന്‍റര്‍വ്യൂ നടത്തുകയും ചെയ്യും. ഇവയില്‍ ഭൂരിഭാഗവും സ്പോണ്‍സേര്‍ഡ് വീഡിയോ ആണ്. സ്പോണ്‍സര്‍ഷിപ്പ് കിട്ടാത്തവര്‍ ഈ IPO യില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പറയുന്നതും വേറൊരു ഗെയിമിന്‍റെ ഭാഗമാണ്.
5. Courses
സ്റ്റോക്ക് മാര്‍ക്കറ്റ് കോഴ്സുകള്‍ ഫ്രീയായി ധാരാളമായി ലഭ്യമാണെന്നിരിക്കെ paid കോഴ്സുകള്‍ക്ക് വന്‍ തുക ഈടാക്കുന്ന തട്ടിപ്പുകള്‍ പല
യു ട്യൂബേഴ്സും ചെയ്യുന്നുണ്ട്. സീക്രട്ട് ഫോര്‍മുല എന്നൊക്കെ പറഞ്ഞാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്.

6.Ad income
പരസ്യ വരുമാനം ലക്ഷ്യമാക്കി നിരന്തരം സ്റ്റോക്ക് recommendations നല്‍കുന്നത് ആര്‍ത്തിയുടെ ഭാഗമാണ്. സ്റ്റോക്കുകള്‍ തേടി നടക്കുന്നവര്‍ ഏത് സമയവും വീഡിയോകള്‍ കാണുമെന്ന് അവര്‍ക്കറിയാം.
പല സ്റ്റോക്കുകളും repeat ചെയ്യുന്നത് കാണാം.
7. Good influencers
ധാരാളം followers ഉള്ളവരെല്ലാം നല്ല ഉപദേശകരാകണമെന്നില്ല. അവര്‍ക്ക് നന്നായി തങ്ങളുടെ content മാര്‍ക്കറ്റ് ചെയ്യാനറിയാമെന്ന് മാത്രം. നല്ല influencers തങ്ങളുടെ തെറ്റായ recommendations തുറന്ന് പറയുന്നവരായിരിക്കും. സ്പോണ്‍സര്‍ഷിപ്പ് ഉണ്ടെങ്കില്‍ അതും audience നോട് തുറന്ന് പറയുന്നവരായിരിക്കും. മൊത്തത്തില്‍ എല്ലാ കാര്യങ്ങളും സുതാര്യമായി സംവദിക്കുന്നവരായിരിക്കും. അവരുടെ content സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ചെയ്യുന്നതായിരിക്കില്ല. വ്യക്തമായ ഉദ്ദേശ്യത്തോടെയല്ലാതെ ആരും ഫ്രീ ആയി ഒന്നും നൽകാറില്ല എന്ന് മാത്രം ഓർത്താൽ മതി.
രസകരമായ കാര്യം എന്താണെന്നു വച്ചാൽ ഇത്തരത്തിലുള്ള ഒരു പത്തുപേരെ എടുത്താൽ ഒരു 5 പേര് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്റ്റോക്ക് മാർക്കറ്റിലേക്ക് വന്നവരാണെന്നു കാണാം. ഒരുദാഹരണം പറയാം. പുള്ളിക്ക് സ്റ്റോക്ക് മാർക്കറ്റുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കൊറോണ തുടങ്ങിയപ്പോ വിദേശത്തെ പണി പോയി. നാട്ടിൽ വന്നു. ഷാരിഖ് ഷംസുദീന്റെ വീഡിയോ ക്‌ളാസ്സുകൾ കണ്ടു സ്വിങ് ട്രേഡിങ് തുടങ്ങി. കഴിഞ്ഞ ഒരു 8-9 മാസമായി പുള്ളി സ്വിങ് ട്രേഡിങിന്റെ കോഴ്സ് പഠിപ്പിക്കുന്നുണ്ട്. കൂടാതെ കോളും കൊടുക്കുന്നുണ്ട്. അദ്ദേഹത്തെ കുറച്ചു കാണുകയല്ല. മുകളിൽ പറഞ്ഞത്ര എക്സ്പീരിയൻസ് ഇല്ലാത്ത ധാരാളം പേരും മാർക്കറ്റിൽ ആശാന്മാരായി വിലസുന്നുണ്ട് എന്ന് സൂചിപ്പിച്ചതാണ്. അപ്പോൾ ചോദിക്കും ഇത്തരം കുഴികളിൽ വീഴുന്നവർ അല്ലേ അത് സൂക്ഷിക്കേണ്ടതെന്ന്. കുഴിയിൽ വീഴ്ത്താൻ മലയാളികളേക്കാൾ എളുപ്പമുള്ള ആളുകൾ വേറെയില്ല എന്നതാണ് അതിനുത്തരം. അതിനു ഡോക്ടറെന്നോ എഞ്ചിനീയറെന്നോ വകഭേദമില്ല.എന്ന് കരുതി യുട്യൂബിൽ കോഴ്‌സുകൾ നടത്തുന്നവർ എല്ലാവരും മോശക്കാരാണെന്നല്ല. എല്ലാത്തിലും നല്ലതും ചീത്തയുമുണ്ട്. എങ്കിലും ഈ ഒരു കാര്യത്തിൽ ആളുകളെ പറ്റിക്കാൻ വളരെ എളുപ്പമാണ്.

പുതിയ നിക്ഷേപകർ വരുന്നത് എ പ്പോഴും നല്ലകാര്യാമാണ് .സ്റ്റോക്ക് മാർക്കറ്റ് നികക്ഷേപങ്ങളെ പ്പറ്റി മനസിലാക്കുന്നതിനും നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം മാർകെറ്റിൽ നിക്ഷേപിക്കുന്നതും നല്ലതാണു .ട്രേഡിങ്ങ് ചെറിയ പരീക്ഷണം നടത്തുന്നതും നല്ലതാണു .പക്ഷെ ഫിനാൻഷ്യൽ literacy എന്നാൽ സ്റ്റോക്ക്മാർക്കറ്റിൽ സ്പെക്കുലേഷൻ മാത്രമാണെന്നും ഫിനാൻഷ്യൽ ഫ്രീഡം നേടാമെന്നും പറഞ്ഞു സ്പെക്കുലേഷൻ മാത്രം പ്രോത്സാഹിപ്പിക്കുന്നതും ഖേദകരമാണ് .ഡെലിവറി ഫ്രീ ആയതുകൊണ്ടാണ് കാര്യമായി FUTURES &ഓപ്ഷൻസ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും
ട്രെൻഡിങ് മാർക്കറ്റിൽ ചിലർ ക്യാഷ് ഉണ്ടാക്കിയെന്നത് ശരിതന്നെ നഷ്ട്ടപ്പെടുത്തിയവരാണ് കൂടുതലും .ഇങ്ങനെപോയാൽ ആട് ,തെക്ക് ,മാഞ്ചിയം,CRYPTO തട്ടിപ്പു വെട്ടിപ്പ് ഗണത്തിൽ സ്റ്റോക്ക്മാർക്കറ് ഇൻഫ്ളുവൻസും വരൻ സാധ്യതയുണ്ട്.അറുപറഞ്ഞാലും സ്വന്തം പണം വല്ലവരും പറഞ്ഞിട്ട് നഷ്ടപ്പെടുത്താതിരിക്കുക .ഖേദിക്കുന്നതോടെ ഇൻഫ്ളുവൻസേഴ്‌സിന്റെ ഉത്തരവാദിത്തം തീർന്നു എന്നും മനസിലാക്കുക.നഷ്ടപ്പെടുത്താൽ സ്പെക്കുലേഴ്സിന്റെ ജീവിതം പിന്നെയും ബാക്കി .പുതിയ ഐറ്റം ഇനിയും വരും കരുതിയിരിക്കുക
Discussion about this post