ഒരു ഓഹരിയുടെ മൂല്യം എന്താണ്? ഒരു ഉത്പന്നം നമ്മൾ മേടിച്ചു വിറ്റാൽ അതിനു ഒരു end-user ഉണ്ട്. ആ end-user ന്റെ ആവശ്യകത നിറവേറ്റുന്നത് കൊണ്ടാണ് ആ ഉത്പന്നതിനു അതിന്റെ മൂല്യം ഉണ്ടാവുന്നത്. ഓഹരിക്ക് end-user ഇല്ല അത് കൈമാറ്റം ചെയ്ത് കൊണ്ടേ ഇരിക്കുന്നു.കമ്പനി ഇതെല്ലാം തിരിച്ചു വാങ്ങുമെന്ന് ഒരു ഉറപ്പും നൽകുന്നില്ല.Dividend ലഭിക്കും എന്ന് കരുതിയില്ല ഭൂരിപക്ഷം ആളുകളും share മേടിക്കുന്നതും. കമ്പനിയുടെ ചെറിയ കഷ്ണം ഉടമസ്ഥത കൊണ്ട് ഒരു പ്രയോജനവും ഇല്ല.കമ്പനിയുടെ ആസ്തികൾ നമുക്ക് കിട്ടാനും പോകുന്നില്ല. Board മീറ്റിംഗ് ൽ വോട്ട് ചെയ്യാൻ മിക്കവരും പോകാറുമില്ല. Speculation വഴി ഒരു share ന്റെ intrinsic value നേക്കാളും പല മടങ്ങ് വിലയാണ് പല ഷെയറിനും. Demand കൂടുമ്പോൾ വില കൂടും, പക്ഷെ demand ന്റെ കാരണം എന്താണ്?അപ്പോൾ എന്താണ് ഒരു ഷെയറിന്റെ വില യുടെ അടിസ്ഥാനം
ഒരു കച്ചവടം തുടങ്ങുന്നത് അത് വിജയിപ്പിച് അതിൽനിന്നും ലാഭം ഉണ്ടാക്കാൻ വേണ്ടി ആണ്. ഒരു സൈലന്റ് പാർട്ണർ ആവുന്നതും അതിനുവേണ്ടി തന്നെ ആണ്. കച്ചവടം മികച്ചത് ആവുമ്പോൾ കൊടുത്തതിന്റെ അനേകം ഇരട്ടി വിലക്ക് നമ്മളുടെ ഷെയർ വാങ്ങാൻ നിരവധി ആളുകൾ ഉണ്ടാവും. കൂടാതെ ലാഭംവിഹിതം ലഭിക്കും, നമ്മളുടെ ആസ്തി കൂടുകയും ചെയ്യും. കണക്കുകൾ ഊതി പെരുപ്പിച്ചു കണ്ടവരുടെ തലയിൽ വെച്ച് മുങ്ങാൻ നോക്കുന്ന zomato nykaa byjus പോലെ അല്ല ഞാൻ ഉദ്ദേശിക്കുന്ന കമ്പനികൾ. വാങ്ങേണ്ടത് real ബിസിനസ് കൾ ആണ്. ലാഭം ഉണ്ടാവണം, ഭാവി ഉണ്ടാവണം, മികച്ച മാനേജ്മെന്റ് ഉണ്ടാവണം. അപ്പോൾ അത് calculated റിസ്ക് ആകുന്നു. ഊഹാക്കച്ചവടം എന്നത് എന്ത് എങ്ങനെ എന്ന് അറിവ് ഇല്ലാത്തവർക്ക് തോന്നുന്നതാണ്.

ഇവിടെ പ്രൈമറി മാർക്കറ്റ് സെക്കന്ററി മാർക്കറ്റ് എന്നിങ്ങനെ രണ്ട് മാർക്കറ്റുണ്ട് … പ്രൈമറി മാർക്കറ്റിൽ കമ്പനിയുടെ ഷെയറിന്റെ വില കമ്പനി നിശ്ചയിക്കുകയും ആളുകൾ അപേക്ഷ കൊടുത്ത് വാങ്ങുകയും അതേ ഓഹരി കച്ചവടത്തിനായി എക്സേഞ്ചിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു … അതിനെ സെക്കന്ററി മാർക്കറ്റെന്നും വിളിയ്ക്കുന്നു … സെക്കന്ററി മാർക്കറ്റിൽ ഷെയർ വില നമ്മളെല്ലാം കൂടി തീരുമാനിയ്ക്കുന്നു … ഡിമാന്റുള്ള ഷെയറാണെങ്കിൽ വില കൂടും … ഡിമാന്റില്ലങ്കിൽ വില കുറയും… ഡേ ട്രേഡ് ഇവിടെ ബാധകമല്ല…
കമ്പനിയെക്കുറിച്ചു ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് അതിന്റെ മൂല്യം ഉയർത്തുന്നത്… ഭാവിയിൽ വലിയ പ്രതീക്ഷയില്ലാത്ത കമ്പനികൾ ബുക് വാല്യൂവിനെക്കാൾ താഴെ മൂല്യം എത്തുന്നതും കാണാം
ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്:
1. **കമ്പനി പ്രകടനം:** പോസിറ്റീവ് വരുമാന റിപ്പോർട്ടുകൾ, വരുമാന വളർച്ച, അല്ലെങ്കിൽ പുതിയ ഉൽപ്പന്ന ലോഞ്ചുകൾ എന്നിവ ഷെയർ മൂല്യം വർദ്ധിപ്പിക്കും, അതേസമയം മോശം പ്രകടനമോ ലാഭം കുറയുന്നതോ അത് കുറയ്ക്കും.
2. **മാർക്കറ്റ് സെൻ്റിമെൻ്റ്:** നിക്ഷേപക വികാരവും വിപണിയിലുള്ള വിശ്വാസവും ഓഹരി വിലകളെ ബാധിക്കും. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചോ വ്യവസായത്തെക്കുറിച്ചോ ഉള്ള പോസിറ്റീവ് വാർത്തകൾ ഉയർന്ന ഓഹരി വിലകളിലേക്ക് നയിച്ചേക്കാം, അതേസമയം നെഗറ്റീവ് വാർത്തകൾ ഇടിവിന് കാരണമാകും.
3. **പലിശ നിരക്ക്:** പലിശ നിരക്കിലെ മാറ്റങ്ങൾ ഓഹരി വിലകളെ സ്വാധീനിക്കും. കുറഞ്ഞ പലിശനിരക്ക് സ്റ്റോക്കുകളെ കൂടുതൽ ആകർഷകമായ നിക്ഷേപമാക്കി മാറ്റുകയും വില വർദ്ധിപ്പിക്കുകയും ചെയ്യും, അതേസമയം ഉയർന്ന പലിശനിരക്ക് ഓഹരികളെ അനാകർഷകമാക്കും, ഇത് വിലയിടിവിന് കാരണമാകും.
4. **മത്സരം :**
മത്സര രീതിയിലോ വ്യവസായ പ്രവണതകളിലോ ഉള്ള മാറ്റങ്ങൾ ഓഹരി വിലകളെ ബാധിക്കും. ഒരു കമ്പനിക്ക് മത്സരാധിഷ്ഠിത നേട്ടം അല്ലെങ്കിൽ വിപണി വിഹിതം നഷ്ടപ്പെടുന്നത് അതിൻ്റെ ഓഹരി വിലയെ ബാധിക്കും.
5. **മാക്രോ ഇക്കണോമിക് ഘടകങ്ങൾ:**
പണപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക്, ജിഡിപി വളർച്ച തുടങ്ങിയ സാമ്പത്തിക സൂചകങ്ങൾ ഓഹരി വിലകളെ സ്വാധീനിക്കും. ശക്തമായ സമ്പദ്‌വ്യവസ്ഥ പൊതുവെ ഉയർന്ന ഓഹരി വിലകളിലേക്ക് നയിക്കുന്നു, അതേസമയം ദുർബലമായ സമ്പദ്‌വ്യവസ്ഥ ഇടിവിന് കാരണമാകും.

6. **റെഗുലേറ്ററി എൻവയോൺമെൻ്റ്:**
സർക്കാർ നിയന്ത്രണങ്ങളിലോ നയങ്ങളിലോ ഉള്ള മാറ്റങ്ങൾ ചില വ്യവസായങ്ങളെയോ കമ്പനികളെയോ ബാധിക്കും, ഇത് ഓഹരി വിലകളിൽ മാറ്റങ്ങളിലേക്ക് നയിക്കുന്നു.
7. **സപ്ലൈയും ഡിമാൻഡും:** വിതരണത്തിൻ്റെയും ഡിമാൻഡിൻ്റെയും അടിസ്ഥാന സാമ്പത്തിക തത്വങ്ങൾ ഓഹരികൾക്കും ബാധകമാണ്. ഒരു സ്റ്റോക്കിന് ഉയർന്ന ഡിമാൻഡും പരിമിതമായ വിതരണവുമുണ്ടെങ്കിൽ, വില ഉയരും, തിരിച്ചും.
8. **ആഗോള സംഭവങ്ങൾ:** ജിയോപൊളിറ്റിക്കൽ ടെൻഷനുകൾ, പ്രകൃതി ദുരന്തങ്ങൾ, അല്ലെങ്കിൽ ആഗോള ആരോഗ്യ പ്രതിസന്ധികൾ എന്നിവ ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റുകളെ സ്വാധീനിച്ചേക്കാം, ഇത് ഓഹരി വിലകളിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു.
9. **നിക്ഷേപക പെരുമാറ്റം:** വികാരങ്ങൾ, വിപണി പ്രവണതകൾ അല്ലെങ്കിൽ കിംവദന്തികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വാങ്ങൽ അല്ലെങ്കിൽ വിൽക്കൽ പോലുള്ള നിക്ഷേപക പെരുമാറ്റം, ഓഹരി വിലകൾ അവയുടെ ആന്തരിക മൂല്യത്തിൽ നിന്ന് വ്യതിചലിക്കുന്നതിന് കാരണമാകും.
ഈ ഘടകങ്ങൾ എല്ലാം സ്റ്റോക്ക് വിലകളുടെ ചലനാത്മക സ്വഭാവത്തിനും വിപണിയിലെ നിരന്തരമായ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകുന്നു.
Discussion about this post