Abhijith J A
Stock market കോടീശ്വരന്മാർക്കും കുത്തക മുതലാളിമാർക്കും മാത്രം ഇടപെഴുകാൻ പറ്റിയ ഒരു സ്ഥലം “അല്ല ” എന്നറിയാമെല്ലോ. അതിനെ എങ്ങനെ ഒരു കുടുംബകാര്യം ആകാം എന്നാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം..
നമ്മളിൽ പലരും ആദ്യമൊക്കെ സ്റ്റോക്കിനെ പറ്റിയും stock മാർക്കറ്റിനെ പറ്റിയും കേൾക്കുന്നത് ന്യൂസ് ചാനലിൽ പ്രധാനപെട്ട ന്യൂസിനും സ്പോർട്സ് ന്യൂസിനും ശേഷം മാത്രം പറയുന്ന വളരെ ദൈര്ഖ്യം കുറഞ്ഞ ബിസിനസ് news segmentil ആയിരിക്കും. സെൻ”സെക്സ്” 200പോയിന്റ് thaanu 100പോയിന്റ് കേറി എന്നൊക്കെ കേൾക്കുമ്പോൾ എന്തോക്കയോ ആലോചിച്ചു പോയിട്ടുണ്ട് പണ്ട് . പിന്നെ പിന്നെ നിഫ്റ്റി ഇടിഞ്ഞു എന്നൊക്കെ കേൾക്കുമ്പോൾ എന്തോ കട്ടിയുള്ള സാദനം ഇടിഞ്ഞു തകർന്നു പോയ പോലെ ok തോന്നും.. അപ്പുക്കുട്ടൻ വിജ്രംഭിച്ച വീടെന്നു പറയുംപോലെ പറയാൻ നല്ല രസം.. അർഥം അറിഞ്ഞുടാ
ഇങ്ങനൊരു അവസ്ഥയിൽ stock മാർക്കറ്റിനെ പറ്റി അവബോധം ഇല്ലാത്ത ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് . അതിൽ നമ്മുടെ വീട്ടുകാരും മറ്റു ബന്ധു മിത്രാതികളും ഉണ്ടായിരിക്കും. ഇപ്പഴും ഏതാണ്ട് 10 ശതമാനത്തോളം ഇന്ത്യക്കാർക്കു മാത്രമേ സ്വന്തമായി ഒരു ഡിമാറ്റ് അക്കൗണ്ട് ഉള്ളു.. അതിലും വലിയൊരു വിഭാഗം ആക്റ്റീവ് ആയിട്ട് trading /investment ചെയ്യുന്നവരും അല്ല.. ഇന്ത്യ എന്ന സാമ്പത്തിക ശക്തി വളരും തോറും ഇന്ത്യൻ stock market പുതിയ നിക്ഷേപകരെ ആകർഷിച്ചുകൊണ്ടേ ഇരിക്കും എന്നതിൽ സംശയം ഇല്ലാലോ.. അടുത്ത 5-10 വർഷം ഇന്ത്യൻ മാർക്കറ്റിന് വളരെ നല്ല വളർച്ചയുടെ സമയം ആണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.. ഇങ്ങനൊരു അവസരം മുന്നിൽ ഉള്ളപ്പോൾ stock മാർക്കറ്റിനെ പറ്റി ഒരു വിധം നല്ല ധാരണ ഉള്ള നിങ്ങൾ നല്ല കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടാകുമല്ലോ.. പക്ഷെ എത്ര പേർ ഒരു പടി കൂടെ കടന്ന് നിങ്ങളുടെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, അപ്പുപൂപ്പൻ, അമ്മുമ്മ തുടങ്ങിയ ഏറ്റവും അടുത്ത് നിൽക്കുന്ന ബന്ധു ജനങ്ങളോട് stock മാർക്കറ്റിനെ പറ്റി ആദികാരികമായി സംസാരിച്ചിട്ടുണ്ട്??
ഇപ്പോ നെറ്റി ചുളിക്കുന്നവരും ഈ പോസ്റ്റ് വായന നിർത്താനും ഉദ്ദേശിക്കുന്നവരെ.. അല്പം കൂടെ ക്ഷമിക്കു.. തുടർന്നും വായിക്കു..
മേൽ പറഞ്ഞ ബന്ധുക്കൾ പ്രായം കുറഞ്ഞവരോ, പ്രായം കുടിയവരോ, ആണോ പെണ്ണോ, ജോലി ഉള്ളവരോ ഇല്ലാത്തവരോ, വീട്ടമ്മമാരോ വീട്ടച്ഛന്മാരോ ആരോ ആയികൊള്ളട്ടെ.. നിങ്ങൾ അവർക്ക് ദൈന്യം ദിന ആവശ്യങ്ങൾ ചെയ്യാൻ പറഞ്ഞുകൊടുക്കുന്നതുപോലെ ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുത്താൽ stock മാർക്കറ്റിനെ കുറിച്ചുള്ള ഒരു അവബോധം അവരിൽ ഉണ്ടാകും. നിങ്ങൾ trade ചെയ്യുന്നതും ഇൻവെസ്റ്റ് ചെയ്യുന്നതും ഒക്കെ നിങ്ങളുടെ ജീവിത പങ്കാളിക്കോ അല്ലെങ്കിൽ അച്ഛൻ /അമ്മമാർക്കോ അറിയാമായിരിക്കും.. പക്ഷെ അതിനപ്പുറം നിങ്ങൾ ശെരിക്കും എന്താണ് ചെയുന്നത് എന്ന് ആധികാരികമായിട്ട് അറിയാൻ അവർക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ.. നിങ്ങൾ നിങ്ങളുടെ ലോകത്തു മാത്രം ചുരുങ്ങി പോയവരാണ് എന്ന് തിരിച്ചറിയുക..
എൻ്റെ അഭിപ്രായത്തിൽ സ്കൂൾ കാലം മുതലേ കുട്ടികളിൽ ബാങ്ക് അക്കൗണ്ട്, money സേവിങ്സ്, ഇൻവെസ്റ്റ്മെന്റ്സ്, തുടങ്ങിയ സാമ്പത്തിക അടിത്തറ നൽകാൻ ഉപകരിക്കുന്ന വിഷയങ്ങൾ പഠിപ്പിക്കണം . ദൗർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ സ്കൂൾ സമ്പ്രദായം ടെക്സ്റ്റ് book വിഴുങ്ങി പരീക്ഷക്ക് ശർദിച്ചു വെച്ച് മാർക്ക് വാങ്ങാൻ കെല്പുള്ള കുട്ടികളെ ഉയർന്ന മാർക്ക് കൊടുത്തു പാസ്സ് ആക്കി വിടുന്നതിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.. അല്ലെങ്കിൽ മാർക്കിന് വേണ്ടി മാത്രം പഠിച്ചാൽ മതി എന്നുള്ള ഒരു മനോഭാവം ആണ് സ്കൂൾ വിദ്യാർഥികളിൽ കണ്ടു വരുന്നത്.. ആരെയും പഴി ചാരാൻ ഉദ്ദേശിക്കുന്നില്ല.. എങ്കിലുംപറഞ്ഞു വരുന്നത്.. സ്കൂളിൽ പഠിപ്പിക്കാത്ത ചില കാര്യങ്ങൾ വീട്ടുകാരെ പഠിപ്പിക്കാൻ എനിക്കും നിങ്ങൾക്കും കഴിയും..
ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ പലതും പഠിക്കുമ്പോൾ അല്ലെങ്കിൽ പഠിപ്പിക്കുമ്പോൾ അവരുടെ മുൻപിലേക് ഇട്ടുകൊടുക്കാവുന്ന ഒന്നാണ് സാമ്പത്തിക ശാസ്ത്രത്തിലേ ചെറിയ ചെറിയ കാര്യങ്ങൾ.സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആരെന്നു അറിയുന്നതിനേക്കാൾ തന്റെ പിതാവിന്റെ സാമ്പത്തിക ഭദ്രതയെ പറ്റി ഒരു കുട്ടിക്ക് കുറച്ചെങ്കിലും ബോധം ഉണ്ടായിരിക്കണം.. അങ്ങനെ അവബോധം ഉണ്ടാക്കാൻ വേണ്ടുന്ന കാര്യങ്ങൾ നിങ്ങൾക് ചെയ്യാൻ കഴിയും.. ഉദാഹരണത്തിന് നിങ്ങളുടെ മകളുടെ /മകന്റെയോ പിറന്നാളിന് കേക്ക് മുറിക്കുകയും മറ്റു ആഘോഷങ്ങൾക്കും ഒപ്പം ചെയ്യാൻ പറ്റുന്ന ഒന്നാണ് അവര്ക് ഡിമാറ്റ് അക്കൗണ്ട് തുടങ്ങി അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡിമാറ്റ് അകൗണ്ടിൽ അവർക്കു വേണ്ടി കുറച്ചു തുക ഇൻവെസ്റ്റ് ചെയ്യുന്നത്.. അതായത് 100രൂപക്കോ ആയിരം രൂപക്കോ ഏതെങ്കിലും fundamentally strong ആയ കമ്പനിയുടെ ഷെയർ വാങ്ങി സമ്മാനം ആയിട്ട് കൊടുക്കാം .5പേരുടെ കയ്യിൽ നിന്നും ചോക്ലേറ്റോ കളിപ്പാട്ടമോ കിട്ടുന്നതിനേക്കാൾ കുട്ടികളുടെ curiosity (ശുഷ്‌കാന്തി ) ചെല്ലുന്നത് ഒരുപക്ഷെ നിങ്ങൾ ഗിഫ്റ്റായിട് കൊടുത്ത സ്റ്റോക്കിൽ ആയിരിക്കും… തീരെ ചെറിയ കുട്ടിയാണെങ്കിൽ കുറച്ചൂടെ പക്വത വരുമ്പോൾ ഗിഫ്റ്റായിട്ട് കിട്ടുന്ന stock എന്താണെന്ന് അനേഷിക്കാൻ ശ്രെമിക്കും.. അതോടെ നിങ്ങളുടെ ജോലി ഏതാണ്ടൊക്കെ കഴിഞ്ഞെന്നു പറയാം.. നിങ്ങൾ ഇട്ടു കൊടുത്ത വിത്ത് വളരുകയോ തളരുകയോ ചെയ്യാം (കുട്ടിക്ക് stock market താൽപര്യമില്ലെങ്കിൽ ) പക്ഷെ താല്പര്യം ഉണ്ടോ എന്ന് അറിയാനുള്ള വിത്തു പാകേണ്ടത് stock മാർക്കറ്റിനെ പറ്റി മിനിമം ധാരണ ഉള്ള നിങ്ങൾ ഓരോരുത്തരുടെയും കടമ ആണ്..അങ്ങനെ വിത്ത് പാകാനുള്ള ഒരു വഴിയാണ് stock സമ്മാനമായി കൊടുക്കൽ
അതുപോലെ തന്നെ നിങ്ങളുടെ ജീവിത പങ്കാളിയിലും നിങ്ങൾക് ഒരു stock market വിത്ത് പാകി ഇടാം.. നിങ്ങളെപ്പോലെ തന്നെ മജ്ജയും മാംസവും ഉള്ള ആള് തന്നെയാണ് നിങ്ങളുടെ പങ്കാളി എന്നും നിങ്ങൾക് stock മാർക്കറ്റിൽ നിലനിന്നു പോകാൻ പറ്റുമെങ്കിൽ നിങ്ങളുടെ പങ്കാളിക്കും അതിനു കഴിയും എന്നും നിസംശയം പറയാം (ശരിയായ വഴി നിങ്ങൾ കാണിച്ചു കൊടുത്താൽ )..stock മാർക്കറ്റ് ഒരു ബിസിനസ് ആണെന്നും മൂല ധനം അല്ലാതെ മറ്റു raw materials ഓ മറ്റു കാര്യങ്ങളൊന്നും വേണ്ട എന്നതും stock മാർക്കറ്റിന്റെ മാത്രം പ്രതേകത ആണ്.. ഏതു ബിസിനസ്സും വിജയിക്ക ണമെങ്കിൽ വേണ്ടുന്ന ക്ഷമയും ധൈര്യവും പരിചയം സമ്പത്തും തന്നെയാണ് stock മാർക്കറ്റ് ബിസിനസിന്റെയും വിജയ മന്ത്രം.. (പരിചയ സമ്പത്തുള്ള നിങ്ങൾ ഉള്ളപ്പോ ഉപദേശങ്ങൾ കൊടുക്കാൻ വേറെ ആരും വേണമെന്നില്ല.)ഒരു പക്ഷെ നിങ്ങളെക്കാൾ ഏറെ മികച്ച രീതിയിൽ stock മാർക്കറ്റിൽ ശോഭിക്കാൻ നിങ്ങളുടെ പങ്കാളിക്ക് കഴിയില്ലെന്ന് ആര് കണ്ടു?
ഇതുപോലെ തന്നെ നിങ്ങളുടെ അച്ഛൻ അമ്മമാർക്കും stock market പഠിക്കാനും അതിൽ പയറ്റാനും കഴിയും.എൻ്റെ മുൻപത്തെ പല പോസ്റ്റുകളിലും റിട്ടയേർഡ് ജീവിതത്തിനോട് അടുത്തവരും റിട്ടയർ ആയവരും ഇടുന്ന കമന്റ്സിൽ പറയുന്ന കാര്യങ്ങൾ പലതും എന്നെ ഒരുപാട് help ചെയ്തിട്ടുണ്ട്.. പ്രായം ഒന്നിനും ഒരു വിലങ്ങു തടി അല്ലെന്നു എടുത്തു പറയേണ്ടതില്ലല്ലോ.. ഇനിയും അതിൽ സന്ദേഹം ഉള്ളവർക്കു ഡയാന നയാട് എന്ന അതുല്യ പ്രതിഭയുടെ കഥയോ സിനിമയോ കാണാം.. (27ആം വയസ്സിൽ അമേരിക്കയിൽ നിന്നും ക്യൂബയിലേക്ക് രക്ഷാ ചാലകങ്ങൾ ഇല്ലാതെ നീന്തി കടക്കുന്ന ആദ്യത്തെ വ്യക്തി ആവാൻ ശ്രമിച്ചു.. പക്ഷെ പല കാരണങ്ങൾ കൊണ്ട് പാതി ദൂരം നീന്തി മതിയാകേണ്ടി വന്നു.. ഒടുവിൽ റിട്ടയർ ആവുന്ന പ്രായത്തിൽ, പുള്ളിക്കാരി തന്റെ 27ആം വയസ്സിൽ നേടാൻ പറ്റാത്ത കാര്യം, 64ആം വയസിൽ ചെയ്തു കാണിച്ചു.. സ്രാവുകളും വിഷം ഉള്ള jellyfishും നിറഞ്ഞ 180 കിലോമീറ്റർ ദൂരം കടലിൽ നീന്തി പുള്ളിക്കാരി ചരിത്രം കുറിച്ചു. )
പ്രായം വിലങ്ങു തടിയാണെന്നു വിചാരിക്കുന്ന ഒരാൾക്കു എന്നും അത് അങ്ങനെ തന്നെ ആയിരിക്കും.. മറിച്ചു പ്രായം വെറും സംഖ്യ ആണെന്ന് വിചാരിക്കുന്നവർക്ക് വെറും സംഖ്യ മാത്രം തന്നെ ആയിരിക്കും എന്നും ഓർമിപ്പിക്കുന്നു .180കിലോമീറ്റർ 64ആം വയസ്സിൽ നീന്തി കടക്കുന്ന അത്രയും പാടാണോ stock market 64ആം വയസ്സിൽ പഠിക്കാൻ എന്ന് ആലോചിച്ചു നോക്കു…
നിങ്ങൾ stock മാർക്കറ്റിൽ പയറ്റി തെളിഞ്ഞിട്ടും നിങ്ങൾ നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധു മിത്രാദികൾക് stock മാർക്കറ്റിനെ പറ്റി പറഞ്ഞു കൊടുത്തില്ലയെങ്കിൽ, അഥവാ അവബോധം ഉണ്ടാക്കി കൊടുത്തില്ല എങ്കിൽ, അഥവാ മുൻപ് പറഞ്ഞ പോലെ വിത്ത് പാകിയില്ല എങ്കിൽ.. നിങ്ങൾ ഒരു പക്ഷെ അടുത്ത Warren Buffet നെയോ അടുത്ത രാകേഷ് ജുൻജുൻ വാലയെന്നോ ആയിരിക്കാം ഇല്ലാണ്ടാക്കുന്നത്. യാദൃശ്ച്ഛികമായി stock മാർക്കറ്റിൽ വന്ന നിങ്ങൾ എന്തെങ്കിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അങ്ങനൊരു നേട്ടം നിങ്ങളുടെ അടുത്ത ബന്ധുവിനും ഉണ്ടാക്കാം.വീട്ടിൽ മറ്റൊരു stock market ബിസിനസ് കാരനോ / കാരിയോ ഉള്ളത് നിങ്ങൾക്കും നേട്ടം തന്നെ ആയിരിക്കും.
Stock മാർക്കറ്റ് നിങ്ങളുടെ personal മൊബൈൽ ഫോണിലും ലാപ്ടോപിലും മാത്രം ഒതുങ്ങി കൂടുന്ന വിഷയം ആക്കാതെ.. അടുത്ത ബന്ധു മിത്രാതികളിലേക്കും എത്തേണ്ട, കുടുംബത്തിലെ അന്ധർദ്ധാരയിൽ സജീവമായ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി ആണ് ഞാൻ കാണുന്നത്.. Stock മാർക്കറ്റ് ഒറ്റ ഇരുപ്പിന് പറഞ്ഞു കൊടുത്താൽ തീരുന്ന ഒന്നല്ലെന്നും നല്ല അറിവിലൂടെയും നല്ല പ്രയോഗത്തിലൂടെയും പഠിക്കേണ്ട ഒന്നാണ് എന്ന പൂർണ ബോദ്യത്തോടെ തന്നെയാണ് ഞാൻ എഴുതുന്നത്
എന്തെങ്കിലും ഒരു കാര്യം ചെയ്യാത്തതിനേക്കാൾ ശ്രമിച്ചു നോക്കാം എന്ന് പറയുന്നവരെ ചരിത്രം രചിച്ചിട്ടുള്ളു..എബ്രഹാം ലിങ്കൺ ശ്രമിച്ചിട്ടില്ലായിരുനെങ്കിൽ അമേരിക്കയിൽ ഇന്നും ഒരുപക്ഷെ അടിമ കച്ചവടം നില നിന്നേനെ..കേണൽ സന്റേഴ്‌സ് 40ആം വയസിൽ ശ്രമിച്ചില്ലായിരുന്നെകിൽ kfc ഉണ്ടാവുമായിരുന്നില്ല.. എന്തിനേറെ പറയുന്നു ഗാന്ധിജി 73ആം വയസിൽ quit ഇന്ത്യ സമരം ആളികത്തിചിലങ്കിൽ ദേശീയത എന്ന വികാരം അത്രയും പെട്ടെന്നു ആളിക്കത്തിലായിരിക്കാം (രാഷ്ട്രീയം കലർത്തി കാണരുത് ).. നിങ്ങളുടെ പൊന്നോമന മക്കൾ ചെറു പ്രായത്തിലെ trade ചെയ്യണമെന്നോ നിങ്ങളുടെ ജീവിത പങ്കാളി warren buffet ആകണമെന്നോ നിങ്ങളുടെ മാതാപിതാക്കൾ STOCK indicators നോക്കി stock തിരഞ്ഞെടുക്കാൻ പഠിച്ചു sebi രജിസ്റ്റർഡ് ആവണമെന്നോ ഒന്നും അല്ല ഞാൻ ഇവിടെ പറയാൻ ശ്രേമിക്കുന്നേ..
ഞാൻ മുൻപൊരു പോസ്റ്റിൽ പറഞ്ഞ പോലെ വൈകിട്ട് ചായക്ക് എന്താ കടി എന്ന് ചോതിക്കുംപോലെ വീട്ടുകാർ തമ്മിൽ ലാഘവത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരു വിഷയം ആണ് stock മാർക്കറ്റ് എന്നും.. അങ്ങനെ സംസാരിക്കാൻ തക്ക വണ്ണം അറിവും അവബോധവും നിങ്ങൾക് നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാക്കാൻ കഴിയും എന്നും അങ്ങനെ കഴിഞ്ഞാൽ നിങ്ങൾ അടുത്ത തലമുറയ്ക്ക് വേണ്ടി ചെയുന്ന വളരെ നല്ലൊരു കാര്യം ആയിരിക്കും എന്നാണ് എൻ്റെ എളിയ അഭിപ്രായം..ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒക്കെ ഉള്ള പോലത്തെ ഒരു stock market culture (സംസ്കാരം ) നമ്മുടെ കൊച്ചു കേരളത്തിലും വളർന്നു വരണം.. നജീബ് ആടുജീവിതത്തിൽ പറഞ്ഞപോലെ നമ്മൾ അനുഭവിക്കാത്തതൊക്കെ നമുക്ക് വെറും കേട്ടുകഥകൾ ആണ്.. വീടുകളിൽ ഉള്ള Stock market ചർച്ച മറ്റേവിടയോ മറ്റാരുടെയോ ജീവിതത്തിൽ നടക്കുന്ന കേട്ടുകഥകൾ ആയിപോകരുത്..ശ്രെമിച്ചാൽ നിങ്ങളുടെ വീട്ടിലെയും മറ്റു പല സംസാര വിഷയങ്ങളെ പോലെ ഒരു സംസാര വിഷയമാക്കാൻ നിങ്ങൾക്കു കഴിയും..
പിറന്നാൾ ദിവസം stock സമ്മാനം ആയിട്ട് കൊടുക്കുന്നത് അമേരിക്കയിലും ഇന്ത്യക്കാരിലെ ധനികർക്കിടയിലും മാത്രം നടക്കുന്ന അല്ലെങ്കിൽ നടക്കാൻ പാടുള്ള സംഭവം അല്ല.. എനിക്കും നിങ്ങൾക്കും ഒക്കെ വളരെ cool ആയി പൂ പറിക്കുമ്പോലെ ചെയ്യാൻ പറ്റുന്ന ഒന്നാണ്…birthday പാർട്ടിക്ക് 500 രൂപക്ക് കേക്ക് വാങ്ങുന്ന പോലെ 1രൂപ മുതൽ ഒരു ലക്ഷം രൂപക്ക് വരെ വാങ്ങാൻ പറ്റുന്ന സ്റ്റോക്ക്സ് ഉണ്ടെന്ന് മറക്കണ്ട..
സ്റ്റോക്ക് market വീട്ടുകാരെ പഠിപ്പിച്ചാൽ നിങ്ങൾ വലിയ ചക്കയോ മാങ്ങയോ ആയി എന്നൊന്നും വെള്ള പൂശാൻ അല്ല ഞാൻ ശ്രമിക്കുന്നത് … നിങ്ങൾക് ഉപയോഗ പ്രദമായ ഒരു അറിവ് കുറഞ്ഞത് നിങ്ങളുടെ അടുത്ത ബന്ധുക്കളിലേക് എങ്കിലും പകരണം എന്നാണ് എനിക്ക് പറയാനുള്ളത്..പറയുമ്പോൾ ലാഭത്തിന്റെ കണക്കു മാത്രമല്ല നഷ്ടം ഉണ്ടാകുന്നവരുടെ കണക്ക് കൂടെ പറയാൻ മറക്കലെ എന്ന് ഓർമിപ്പിക്കുന്നു . മേൽ പറഞ്ഞ കാര്യങ്ങൾ ഒന്ന് ഇരുത്തി ആലോചിച്ചിട്ട് ശെരിയെന്നു തോന്നുന്നത് നിങ്ങൾക് ചെയ്യാം.. ഒരറിവും ചെറുതല്ല എന്നും ആരുടെയും കഴിവുകളെ under estimate (ചെറുതായി കാണൽ ) ചെയ്യരുതെന്നും ഓർമിപ്പിച്ചുകൊണ്ട്… ഈ പോസ്റ്റ് വായിച്ച നിങ്ങൾ ഓരോരുത്തരിലും പുതിയൊരു ആശയത്തിന്റെ വിത്ത് പാകാൻ എനിക്ക് കഴിഞ്ഞു എന്ന പ്രത്യാശയോടെ എഴുത്തു ചുരുക്കുന്നു..
അടുത്തയാഴ്ച മറ്റൊരു ആശയവുമായി കാണാം..നന്ദി.. നമസ്കാരം…
” The only failure is not trying “
( “ശ്രമിക്കാതെ ഇരിക്കുന്നതാണ് ഒരേയൊരു പരാജയം ” )
~Abhijith J A
Note : അഭിപ്രായങ്ങൾ കമന്റ്സിൽ രേഖപെടുത്താം.. രേഖപെടുത്തണം
Discussion about this post