ജിപിൻ വർഗ്ഗീസ് ചെറുവത്തൂർ
പാർട്ട് – 1
ഇവിടെ ഈ പറയുന്ന കാര്യങ്ങൾ ആരുടേയും കഞ്ഞികുടി മുട്ടിക്കാനോ, അല്ലെങ്കിൽ ഞാൻ വലിയ പുലിയാണെന്നോ ആക്കിത്തീർക്കാനല്ല മറിച്ച് എന്റെ അനുഭവങ്ങൾ നിങ്ങളുമായി പങ്ക് വെക്കുന്നു എന്ന് മാത്രം. ഇതിൽ ശരികൾ ഉണ്ടാകും, തെറ്റുകൾ ഉണ്ടാകും. എന്നാലും ഞാൻ ചെയ്ത് വരുന്ന എന്റെ രീതിയാണ് പറയുന്നത്. സ്റ്റോക്കുകൾ വാങ്ങുന്നതുപോലെ നമ്മുക്ക് റിട്ടേൺ തരുന്ന ഒന്നാണ് ഓപ്ഷൻസ്. പക്ഷെ റിസ്ക്ക് കൂടുതൽ ആയതിനാലും ആളുകൾക്ക് ഇതിനെപറ്റി വലിയ ധാരണകൾ ഇല്ലാത്തതുകൊണ്ടും നന്നായി പഠിച്ചവൻ പഠിക്കാത്തവന്റെ കയ്യിൽ നിന്ന് നേടുന്നു. സ്റ്റോക്കുകളെ കുറിച്ച് പറയാൻ ഒരുപാട് പേരുണ്ടെങ്കിലും, ഓപ്ഷന്സിനെ കുറിച്ച് പറയാൻ ആരും ഡീറ്റൈൽ ആയി, consistancy ആയി പറയുന്നത് കണ്ടിട്ടില്ല. ഉള്ളതാണെങ്കിലും വളരെ കുറവാണ്. എന്റെ പോസ്റ്റുകൾ കണ്ട് അല്ലെങ്കിൽ മറ്റുള്ളവരുടെ ലാഭത്തിന്റെ പോസ്റ്റുകൾ കണ്ട്, അതിലെ കിട്ടുന്ന ലൈക്കുകളും കമെന്റുകളും കണ്ട് ഓപ്ഷനിൽ ഇറങ്ങി പൈസ കളയരുത്. നല്ലരീതിയിൽ basic കാര്യങ്ങൾ പഠിച്ചു ഒന്ന് രണ്ട് ലോട്ടുകൾ ഇട്ട് തന്നെ പഠിക്കണം.

എന്റെ കഥയിലേക്ക് വരാം… കഴിഞ്ഞ തവണ ജൂണിൽ, ദുബായിൽ vacation ആയപ്പോൾ നാട്ടിൽ പോയില്ല, പകരം ഇവിടെ തന്നെ കൂടി. ആ സമയത്താണ് കൂടുതലും ഓപ്ഷനെക്കുറിച്ചുള്ള പോസ്റ്റുകൾ കാണാൻ ഇടായായത്. നോട്ട്സ് ഉണ്ടാക്കി ഡിസംബറിൽ ഇറങ്ങി. ചെറിയ ലാഭവും ചെറിയ നഷ്ടവും ആയി നീങ്ങിയ മൂന്നാമത്തെ ആഴ്ച്ച കഴിഞ്ഞപ്പോൾ ഡിസംബർ അവസാനത്തെ നാൾ 30,000 അടുത്ത് ലോസ്സ് വന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി മാത്രമല്ലതെ സ്റ്റോക്കുകളിലെ ഓപ്ഷൻ സാധ്യതകളും ഞാൻ കുത്തികുറിച്ചിരുന്നു. എല്ലാവരെയും പോലെ പ്രൈസ് ആക്ഷൻ വെച്ച് തന്നെയാണ് മെയിൻ നോക്കുന്നതെങ്കിലും സ്റ്റോക്ക് സെലക്ഷൻ സാധാരണപോലെയല്ലായിരുന്നു. അതിനെ പറ്റി കൂടുതൽ പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായി, ഇരുന്ന് പഠിച്ചു. ആ സമയത്താണ് Idea circuit limit എല്ലാം മാറി മാറി പോകുന്നതുകണ്ട് നേരെ ചാർട്ട് നോക്കി രണ്ടു lot call എടുത്ത് overnight hold ചെയ്‌തു, next day കണ്ണ് തള്ളിപ്പോയി രണ്ട് ലക്ഷത്തിന് മേലെ പ്രോഫിറ്റ്. IDEA പൂക്കുറ്റി പോലെ മേലോട്ട്.
അപ്പോഴാണ് ഓപ്ഷനിലെ സ്റ്റോക്ക് സാധ്യതകളെ പറ്റി കൂടുതൽ തപ്പിയത്. ആ സമയത്താണ് ഉക്രൈൻ യുദ്ധം സമയത്തു 2022 jan 16ന് മാർക്കറ്റ് ഇടിഞ്ഞപ്പോൾ അത് ഓർമ്മിക്കാൻ വെച്ചിരുന്ന reminder alarm അടിച്ചത്. നോക്കിയപ്പോൾ അന്ന് രാത്രി HDFC result വരുന്നുണ്ട്, ഡിമെർജിങ് കഴിഞ്ഞുള്ള വരവായതിനാൽ ഐഡിയ കിട്ടിയ ലാഭത്തിലെ കുറച്ചെടുത്തു banknifty put വാങ്ങി കാത്തിരുന്നു. രണ്ട് കാര്യമാണ് conviction ആയി ഉണ്ടായിരുന്നത്. ഒന്ന് HDFC റിസൾട്ട്, ഒപ്പം ഹിസ്റ്ററി ചാർട്ട് pattern. പതിവ് തെറ്റിയില്ല പിറ്റേന്ന് വൈകുന്നേരം 1300% മേലെയാണ് റിട്ടേൺ കിട്ടിയത്.

ജനുവരിയിൽ 60,000 രൂപ ഇറക്കി എട്ട് ലക്ഷം നേടാനായതും, നാല് ലക്ഷം ഇറക്കി 38 ലക്ഷം വരെ പോയി, പ്രോഫിറ്റ് ബുക്ക് ചെയ്യാതെ താഴെ വന്നിട്ട് അവസാനം രണ്ട് ലക്ഷം ലാഭത്തിൽ മാത്രം വിറ്റ അവസ്ഥയും ഉണ്ടായിട്ടുണ്ട്. Hindenburg result adaniയെ പിന്തുണക്കുമെന്ന് അറിയാവുന്നതുകൊണ്ട് adani ports, adani enterpriseൽ കൂടുതൽ ഇറക്കി പണി വാങ്ങിക്കൂട്ടി. ലാഭം മാത്രമല്ല നഷ്ടങ്ങളുടെ ലോകത്തിലേക്ക് ഓപ്ഷൻ എന്നെ കൂട്ടികൊണ്ടുപ്പോയി. അതെന്നെ ഒത്തിരി ചിന്തിച്ചപ്പോഴേക്കും ജനുവരി മാസം കഴിയാറായി. ലാഭം മാത്രമല്ല നഷ്ടവും ഉണ്ടെന്ന് അറിയാൻ ജനുവരി മാസത്തിലെ നഷ്ടകണക്കിന്റെ സ്ക്രീൻഷോട്ട് ഇടുന്നു. മലയാളസിനിമയ്ക്ക് ഫെബ്രുവരി ലാഭം കൊണ്ട് വന്നതുപോലെ ചില മാറ്റങ്ങൾ എനിക്കും ലാഭം നേടിത്തന്നു.
പാർട്ട് – 2
ഫെബ്രുവരി ക്യാപിറ്റൽ അഞ്ചു ലക്ഷം ആണ്. എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും, പേടിച്ചു ചെയ്യാതെ പഠിച്ചു ചെയ്യുക. പ്രോഫിറ്റ് സ്ക്രീൻഷോട്ട് കണ്ട് മഞ്ഞളിക്കാതെ day-1 ആയി പഠിക്കാൻ തുടങ്ങുക. ഓപ്ഷനിൽ ഒരു ഓപ്ഷൻ ഉണ്ടെന്ന് മനസിലാക്കുക. സ്വിങ്ങിൽ കിട്ടിയ പ്രൊഫിറ്റിലെ പൈസയാണ് ഞാൻ ഇവിടെ ഇട്ടത്. ഇത് പോയാലും മാർക്കറ്റ് തന്നതാണെന്നുള്ള ബോധ്യം ഉണ്ട്. ലോൺ എടുത്തും കടം വാങ്ങിയും ഈ വഴി വരാതിരിക്കുക. എന്റെ ലോസ്സുകൾ പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും, അതിനോടൊപ്പം ഈ സ്ക്രീൻഷോട്ടുകളും പോസ്റ്റുകളും ചേർത്ത് വായിക്കുക. ഇന്ന് പൈസ ഉണ്ടാക്കുന്നവർ ഞാനടക്കം നാളെ പൈസ ഉണ്ടാക്കണമെന്നില്ല. അതിനാൽ consistancy ആയി പ്രോഫിറ്റ് ഉണ്ടാക്കുന്നവരെ follow ചെയ്യുക. ഞാൻ എന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
എന്റെ സ്റ്റോക്ക് selection
എങ്ങനാണ് സ്റ്റോക്കിൽ ഓപ്ഷൻ ചെയ്യാൻ സ്റ്റോക്കുകൾ select ചെയ്യുന്നതെന്ന് കുറേപേർ ഇൻബോക്സിൽ ചോദിച്ചിരുന്നു. സത്യം പറഞ്ഞാൽ നമ്മുടെ ഗ്രൂപ്പിൽ നിന്നും തന്നെയാണ് എനിക്ക് സ്റ്റോക്ക് details കിട്ടാറുള്ളത്. പക്ഷെ അതിൽ ഞാൻ ചാർട്ട് പാറ്റേൺ നോക്കി പ്രൈസ് ആക്ഷൻ സ്ട്രാറ്റജി ചെയ്യുമെന്ന് മാത്രം. ചുമ്മാ എല്ലാവരും പറയുന്ന സ്റ്റോക്കുകൾ എടുക്കാറില്ല. എല്ലാ സ്റ്റോക്കിലും ഓപ്ഷൻ ചെയ്യാനും പറ്റില്ല. നമ്മുടെ ഗ്രൂപ്പിൽ “അയ്യോ താഴെ പോയേ” എന്ന് കരഞ്ഞുള്ള പോസ്റ്റുകൾ വാച്ച്ലിസ്റ്റിൽ ഫിൽറ്റർ ചെയ്യുക, അതോടൊപ്പം “അനക്കം വെച്ച് തുടങ്ങി, പറക്കാൻ തുടങ്ങി” എന്നുള്ള സ്റ്റോക്കുകൾ വേറെ വാച്ച്ലിസ്റ്റിൽ ഇടുക, എന്നിട്ട് സ്ക്രീനർ എടുത്ത് recent ന്യൂസ് നോക്കുക, ചാർട്ട് വരയ്ക്കുക, പ്രൈസ് ആക്ഷൻ നോക്കുക. simple. സ്ക്രീനർ and stockedge എന്നീ മുതലുകൾ സ്റ്റോക്ക് അപ്ഡേറ്റ്സ് കിട്ടാൻ നല്ലൊരു ഇതാണ്.
എന്റെ ഫെബ്രുവരി picks
Coal India, Federal Bank, HAL, Hero Motocorp Ltd ആയിരുന്നു എന്റെ എന്റെ ഫെബ്രുവരി picks. ഫെഡറൽ ബാങ്ക് ഒഴിച്ചു ബാക്കി എല്ലാം എടുക്കാൻ കാരണം ഇവരുടെ EX-ഡിവിഡന്റ് ഡേറ്റ് ആയിരുന്നു. എല്ലാ സ്റ്റോക്കുകളും അങ്ങനെ പറയാൻ പറ്റില്ല. Coal India പറക്കാൻ തുടങ്ങി എന്ന് മനസിലാക്കാൻ നമ്മുടെ ഗ്രൂപ്പിലെ പോസ്റ്റുകൾ കണ്ടപ്പോൾ മനസിലായി. 400 മുതൽ 480 വരെ വളരെ പെട്ടന്നായിരുന്നു. അവിടെ ഞാൻ ചാർട്ട് വരച്ചു നോക്കി 480 CE പിന്നെ PE എടുത്തു. കാരണം, നല്ലൊരു റെസിസ്റ്റൻസ് അവിടുണ്ടായിരുന്നു, രണ്ടിലും same day നല്ലൊരു പ്രോഫിറ്റ് കിട്ടി. പ്രോഫിറ്റ് ബുക്ക് ചെയ്യടുത്തോളം കാരണം നമ്മൾ പ്രൊഫിറ്റിൽ ആയില്ല എന്നുള്ള ബോധം നമുക്ക് ഉണ്ടായിരിക്കണം. 487 ടച്ച് ചെയ്‌തപ്പോൾ candle നോക്കിയപ്പോൾ താഴോട്ട് M പാറ്റേൺ ചാർട്ട് കണ്ടപ്പോൾ താഴോട്ടുള്ള വരവാണ് എന്ന് മനസിലാക്കി 475PE എടുത്തു, 465 എത്തിയപ്പോൾ വിറ്റു, പക്ഷെ പിന്നീട് 430 വരെ എത്തിയിരുന്നു. നഷ്ടപ്പെട്ട ലാഭത്തിനെ പറ്റി സങ്കടമില്ല. ഈ മാസം ഇപ്പോൾ ഞാൻ CE ഹോൾഡ് ചെയ്യുന്നു, ഇന്നും പ്രോഫിറ്റ് ബുക്ക് ചെയ്യാൻ സാധിച്ചു. ചിലപ്പോൾ നല്ല conviction കിട്ടുമ്പോൾ ആ മാസം കിട്ടിയ ലാഭത്തിൽ നിന്നും വീണ്ടും ഇച്ചിരി ഇറക്കാറുണ്ട്, എന്നിട്ട് ആ കോൺവിക്ഷനൊപ്പം ride ചെയ്യും.

ഫെഡറൽ ബാങ്ക് എടുക്കാൻ കാരണം എന്താന്നെന്ന് വെച്ചാൽ വീണ്ടും ഫെഡറൽ പറക്കുന്നു എന്ന ന്യൂസ് നമ്മുടെ ഗ്രൂപ്പിൽ കണ്ടിട്ടാണ്, ഫെഡറൽ ബാങ്കിന്റെ CEO സ്ഥാനത്തേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് പേരുകളിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഡയറക്ടർ കെവിഎസ് മണിയനും ഉൾപ്പെട്ടതായി റിപ്പോർട്ട് കണ്ടപ്പോൾ മുതലാണ്. candle നോക്കിയപ്പോൾ താഴോട്ട് M പാറ്റേൺ ചാർട്ട് കണ്ടപ്പോൾ താഴോട്ടുള്ള വരവാണ് എന്ന് മനസിലാക്കി 155PE എടുത്തു. സത്യം പറഞ്ഞാൽ next day തന്നെ ആ നിയമനം നടക്കാത്തതുകൊണ്ട് നേരെ താഴോട്ട്. Luck എന്നത് ഇവിടില്ല, already റെസിസ്റ്റൻസിസിൽ ആയിരുന്നു, ഒരു കാരണം കിട്ടാൻ കാത്തിരിക്കുന്ന പോലെ എനിക്ക് തോന്നി, അതിലും പ്രോഫിറ്റ് കിട്ടി.
Coal India, HAL, HeroMotocorpLtd എടുക്കാൻ അതിന്റെ ഡിവിഡന്റ് ex-day തലേന്ന് PE വാങ്ങി, വിചാരിച്ചപോലെ വാങ്ങിയ അന്ന് 3 മണിക്ക് ശേഷവും, ഡിവിഡന്റ് ഡേ അന്നും നല്ലപോലെ കുറഞ്ഞത് ലാഭം കിട്ടുവാൻ സഹായിച്ചു.
മാർക്കറ്റ് മേലെ പോയപ്പോൾ കിട്ടിയ ലാഭം അല്ല, താഴെ വന്നതുകൊണ്ടാണ് ഫെബ്രുവരി എനിക്ക് ലാഭം ഉള്ളതായി മാറിയത്. ഇതിനേക്കാൾ കൂടുതൽ ലാഭം ഉണ്ടാക്കുന്നവർ ഇവിടുണ്ട്. ഞാൻ എനിക്ക് കിട്ടിയ ലാഭത്തിന്റെ കഥ പറഞ്ഞെന്നേ ഉളളൂ. വിമർശകർക്ക് സ്വാഗതം, എനിക്ക് കൂടുതൽ പഠിക്കേണ്ടതുണ്ട്. Indexil ഞാൻ ആദ്യ ദിവസങ്ങളിൽ എടുക്കാറില്ല. അതായത് nifty, ബാങ്ക് nifty monday അല്ലെങ്കിൽ tuesday എടുക്കും. അല്ലെങ്കിൽ expiry day. ഇപ്പോൾ february എടുത്തതെല്ലാം expiry day ആയിരുന്നു. മാർച്ചിലെ എടുത്ത സ്റ്റോക്കുകളെ പറ്റി അടുത്ത പോസ്റ്റിൽ, പറ്റുവാണേൽ നാളെ തന്നെ ഇടാൻ ശ്രമിക്കുന്നതാണ്. ഓരോ അനുഭവങ്ങളും ഡയറി എഴുതുന്ന പോലെ എഴുതി വെക്കുക. പിന്നീട് ഓരോ ഇവന്റ് വരുമ്പോൾ നമുക്ക് തോന്നിയതും, ശരിക്കും ഉണ്ടായതും എഴുതി വെക്കുക. മാറ്റത്തിന് തയ്യാറാവുക. വിജയം നിങ്ങളെ തേടി വരും. ഓരോ ദിവസത്തെ screenshot കാണിച്ചിട്ടില്ലെങ്കിലും chronological ആയി കാണിക്കുന്നത് അതിലേക്ക് എടുത്ത ക്ഷമയും effortഉം ആണ്. ഇത് കണ്ട് ആവേശം മൂത്ത പൈസ ഉണ്ടാക്കാനായി നാളെ തന്നെ ഓപ്ഷൻ ചെയ്യരുത്. ശുദ്ധ മണ്ടത്തരം ആണ്. പയ്യെത്തിന്നാൽ പനയും തിന്നാം.
Discussion about this post