എന്നാല്‍ വില കുറഞ്ഞ എല്ലാ സ്റ്റോക്കുകളും അപകടം നിറഞ്ഞ penny സ്റ്റോക്കുകളാണോ..? നല്ല പെന്നി സ്റ്റോക്കുകള്‍ എന്നൊരു സംഭവമുണ്ടോ.. അതെങ്ങിനെ കണ്ടെത്തും…? ഇവിടെ ഉദാഹരണത്തിന് ഒരു filter നമുക്ക് ഉപയോഗിച്ച് നോക്കാം. ഒന്നാമത്തെ മാനദണ്ഡമായി current price 40 രൂപയില്‍ താഴെയുള്ള സ്റ്റോക്കുകളെടുക്കാം.കൂടാതെ എന്തെങ്കിലും ഒരു ബിസിനസും വളര്‍ച്ചയും ആ സ്റ്റോക്കില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ROE യും ROCE യും ഏറ്റവും കുറഞ്ഞത് 5% എങ്കിലും കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താം.
Dividend yield വളരെ നേരിയ 0.05% എന്ന number കൊടുത്തു നോക്കാം. ലാഭത്തില്‍ നിന്നാണല്ലോ dividend കൊടുക്കുക. എന്തെങ്കിലും ഒരു ലാഭം കമ്പനി ഉണ്ടാക്കുന്നുണ്ടെന്നതിന്‍റെ നല്ലൊരു തെളിവായിരിക്കുമല്ലോ dividend yield പൂജ്യം എന്ന value ആകാതിരിക്കുന്നത്. Debt equity 1 ല്‍ താഴെയെന്ന value കൊടുത്ത് നോക്കാം. കടം കൊണ്ട് വലയുന്ന ഒരു കമ്പനിയല്ലെന്ന് ഉറപ്പു വരുത്താനാണ്.
Promoter holding 50 ന് മുകളിലാണെന്നത് ഇങ്ങനെയുള്ള micro – small cap കമ്പനികളില്‍ നിര്‍ബ്ബന്ധമുള്ള ഒരു കാര്യമാണ്.( Professionally manage ചെയ്യുന്ന വലിയ കമ്പനികളില്‍ promoters കുറവാണെങ്കില്‍ അത് വലിയൊരു negative കാര്യമല്ല.)ഇങ്ങനെ ഫില്‍റ്റര്‍ ചെയ്താല്‍ നമുക്ക് കിട്ടുന്ന സ്റ്റോക്കുകള്‍ പലതും ഒറ്റ നോട്ടത്തില്‍ ഒരു കുഴപ്പവും തോന്നാത്ത കമ്പനികളാണെങ്കിലും കൂടുതല്‍ deep ആയി പരിശോധിച്ചാല്‍ കാര്യങ്ങള്‍ അങ്ങിനെയല്ല.
ഉദാഹരണത്തിന് share holding pattern നോക്കുക. Mutual fund, other domestic institutions, Foreign institutions ഇവരൊക്കെ ചേര്‍ത്ത് പൊതുവെ qualified investors എന്നാണ് വിളിക്കാറുള്ളത്. വലിയ research സംവിധാനമുള്ള ഇവര്‍ ഒരു സ്റ്റോക്കില്‍ enter ചെയ്യുന്നത് വലിയ പഠനങ്ങള്‍ക്ക് ശേഷമാണ്. 10 മുതല്‍ 20 % വരെ qualified investors സ്റ്റോക്കില്‍ holding ഉണ്ടെങ്കില്‍ നമുക്ക് ആ സ്റ്റോക്ക് കുറച്ചു കൂടി safe ആണെന്ന നിഗമനത്തിലെത്താം. ഇനി ROE യും ROCE യും 15% ത്തിന് മുകളില്‍ വേണമെന്ന മാനദണ്ഡം വെയ്ക്കാം. ഓരോ investors മുന്‍ഗണന നല്‍കുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമാകാം.വില കുറഞ്ഞ സ്റ്റോക്കുകള്‍ ഫണ്ടമന്‍റലി ശക്തിയുള്ളതാണെന്ന് ഉറപ്പു വരുത്താന്‍ തങ്ങളുടെതായ ഒരു filter process സ്വയം സൃഷ്ടിച്ചാല്‍ stock tips തേടി നടക്കുന്ന പരിപാടി അവസാനിപ്പിക്കാം.
ഒരൂ സ്റ്റോക്കിന്റെ വില മാത്രം നൊക്കി വാങ്ങുന്നവരുടെ ശ്രദ്ധയ്ക്, ഫണ്ട ഡാറ്റ നോക്കാതെ ടെൿനിക്കൽ പഠിക്കാതെ വില നോക്കി മാത്രം ട്രേഡ് ചെയ്യുന്ന നമ്മൾ മലയാളികളെ നോക്കി പുഞ്ചിരിക്കുന്ന ഒരു വിഭാഗം ആണ് ഓപ്പറേറ്റർ. 50 രൂപക്ക് സ്റ്റോക്ക് വാങ്ങി പിറ്റെ ദിവസം സ്റ്റോക്ക് വില 5രൂപയാകും. വില കുറഞ്ഞ മൂല്യം കുറഞ്ഞ സ്റ്റോക്കുകളിൽ ട്രേഡ് ചെയ്യുമ്പോൾ ഡ്രൈ വോളിയം ഉള്ള സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നത് നമ്മുക്ക് അറിയാത്ത വലിയ ഒരു അപകടമാണ്.ആ നഷ്ട്ടങ്ങൾ മാർകറ്റിൽ നിന്നും ഒരിക്കലും തിരിച് കിട്ടില്ല
ലോകത്തുള്ള മുഴുവൻ സ്റ്റോക്ക്സ് ഇൻടെക്സ് കോമഡിറ്റി കറൻസി എന്നിവയുടെ വില ചാർട്ടിൽ 1 മിനിറ്റ് മുതൽ 1 മാസം വരെ കയറി ഇറങ്ങി കൊണ്ട് മാത്രമേ ചാർട്ട് മുന്പോട്ട് പോകൂ. ഇൻവെസ്റ്റ് ചെയ്യുന്നവർ കമ്പനി ബിസിനെസ്സ് നോക്കി ലാർജ് ക്യാപ്പിൽ Sip ചെയ്താൽ പ്രശ്നം കഴിഞ്ഞു. ട്രെഡിങ് അങ്ങനെയാണോ… ഒരിക്കലും അല്ല
മാർകറ്റിൽ ട്രേഡ് ചെയ്യാൻ വരുന്ന പുതിയ സുഹൃത്തുക്കൾ ഒരുപാട് തെറ്റിദ്ധാരണ കൊണ്ട് നടക്കാറുണ്ട്. ലാർജ് ക്യാപ് സ്റ്റോക്കിന് വളർച്ച കുറവാണ്. മിഡ് സ്മാൾ പെട്ടന്ന് വളരും ഫ്യുച്ചർ ഓപ്ഷനിൽ പെട്ടെന്ന് പൈസ ഉണ്ടാക്കാം. ട്രേഡ് ചെയ്യുന്ന സഹോദരങ്ങളെ മാർകെറ്റിൽ 1 മിനിറ്റ് മുതൽ 1 മാസം വരെ ലാർജ് മിഡ് സ്മാൾ എല്ലാ ക്യാപ്പിന്റെയും ചാർട്ട് ഒരേപോലെ കയറി ഇറങ്ങിയാണ് മുകളിലോട്ട് പോകുന്നത്. 100 പോയിന്റ് കയറിയാൽ 50 പോയിന്റ്. ഈ നിയമം ലോകത്തുള്ള സകല ചാർട്ടിലും കാണാം

ഇൻവെസ്റ്റർ ട്രാഡേഴ്സിന് ഏറ്റവും കൂടുതൽ സേഫ്യും ഹൈ റിട്ടേൺസ് തരുന്നതും ലാർജ് ക്യാപ് സ്റ്റോക്കുകളാണ്. അവ കറക്ഷന് വന്നാൽ തന്നെ വന്നതിനേക്കാൾ സ്പീഡിൽ ഇന്ടെക്സിന്റെ കൂടെ മുകളിലോട്ട് പറക്കും. കയറ്റിറക്കങ്ങൾ അറിയാത്തതു കൊണ്ടാണ് നമുക്ക് ലാഭത്തിൽ ട്രേഡ് ചെയ്യാൻ പറ്റാത്തതും പണം നഷ്ട്ടപെട്ടു പോർട്ട് ഫോളിയോ നോക്കി ടെൻഷൻ ആയി ട്രേഡ് നിർത്തി പൊറോട്ട പണിക്ക് പോകേണ്ടി വരുന്നതും …
10 രൂപയില്‍ താഴെ വിലയുള്ള സ്റ്റോക്കുകളെയാണ് പൊതുവെ ഇന്ത്യയില്‍ പെന്നി സ്റ്റോക്കുകള്‍ എന്ന് പറയാറുള്ളത്. യു എസ് എക്സ്ചേഞ്ചുകളില്‍ 5 us ഡോളറിന് താഴെ വിലയുള്ള സ്റ്റോക്കുകളെയാണ് പെന്നി സ്റ്റോക്കുകളായി കണക്കാക്കാറുള്ളത്. അതായത് പെന്നി സ്റ്റോക്ക് എന്ന സങ്കല്‍പം ആപേക്ഷികമായി വ്യത്യാസപ്പെടാം.Low market cap, low liquidity , weak fundamental ratios എന്നിവ കാരണം പെന്നി സ്റ്റോക്കുകളെ ഒരു high risk നിക്ഷേപമായി കരുതാറുണ്ട്. എന്നാല്‍ ചില സ്റ്റോക്കുകള്‍ അതിന്‍റെ പെന്നി ചട്ടക്കൂടുകള്‍ ഭേദിച്ച് small cap ലേക്ക് പറന്നുയര്‍ന്ന അപൂര്‍വ്വം കാഴ്ചകള്‍ ഉണ്ടാകാറുണ്ട്.പെന്നി സ്റ്റോക്കുകള്‍ എന്ന വാക്കിന് പകരം low priced സ്റ്റോക്കുകള്‍ എന്ന സങ്കല്‍പം ഉപയോഗിച്ചാല്‍ കുറച്ച് കൂടി ശക്തമായ സ്റ്റോക്കുകള്‍ നമുക്ക് ലഭിക്കും.
താഴെ കൊടുത്ത മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് low priced ആയ സ്റ്റോക്കുകള്‍ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ നാല് സ്റ്റോക്കുകള്‍ ലഭിക്കുകയുണ്ടായി.
Market Capitalization > 100 AND
Market Capitalization < 1000 AND
Current price < 100 AND
Volume 1month average > 10000 AND
Promoter holding > 50 AND
Pledged percentage < 5 AND
Debt to equity < 0.5 AND
Return on capital employed > 10 AND
Return on equity > 10 AND
Sales growth > 10 AND
Profit growth > 10 AND
Price to Earning < 50 AND
OPM > 0 AND
Return over 1year > 0 AND
Dividend yield > 0
ഈ രീതിയില്‍ സ്ക്രീന്‍ ചെയ്തപ്പോള്‍ ലഭിച്ച സ്റ്റോക്കുകള്‍ താഴെ കൊടുക്കാം.
Menon Pistons
Radhika Jeweltec
TPL Plastech
Coral India Fin.
നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത് ഏറ്റവും സേഫും ഹൈ പ്രോഫിറ്റും തരുന്നത് ലാർജ് ക്യാപ്പ് സ്റ്റോക്കുകളാണ്
എന്റെ പോർട്ടഫോളിയൊ കാണാം.
HERO MOTO 2 500 TWO MONTHS 5000
BAJAJ 3500 TWO MONRHS 7000
REDDY 3500 6000
TCS HCL TECH INFY
DIXON DIVIS SON
എന്നിങ്ങനെ എല്ലാ ലാർജ് ക്യാപ്പ് സ്റ്റോക്കും 3 മുതൽ 4 മാസം കൊണ്ട് തന്നത് 100% പ്രപ്ഫിറ്റ്
ലാർജ് ക്യാപ്പിന് വളർച്ച ഇല്ലാ പെന്നി സ്മാൾ ക്യാപ് കൊണ്ട് കൊടിശ്വരൻ ആവാം എന്ന് പറയുന്നവർക്കറിയില്ല സ്റ്റോക്ക് ക്രാഷ് വന്നാൽ സ്മാൾ ക്യാപ് പെന്നി സ്റ്റോക്കുകൾ എഴുന്നേൽക്കാൻ ഒരു പാട് വർഷം എടുക്കും എന്ന്. നിങ്ങളുടെ പണം മുഴുവനും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. വിലയില്ലല്ലാ മൂല്യത്തിലാണ് കാര്യം
Discussion about this post