Abhijith JA
Day ട്രെഡിങ്ങിനെപ്പറ്റി പലരും technical സൈഡിനെ പറ്റി മാത്രം പറയുന്നത് കേട്ടു..എന്റെ എക്സ്പീരിൻസിൽ ഒരാളുടെ പെരുമാറ്റം ആണ് 80% മാർക്കറ്റിലെ വിജയ സാത്യത തീരുമാനിക്കുന്നത്. ബാക്കി 20% മാത്രമേ നിങ്ങടെ technical, fundamental knowledge, chart അണലിസിസ് പോലുള്ള കാര്യങ്ങൾക്കു പങ്ക് ഉള്ളു. ഒരു day ട്രാടെരെന്ന നിലയിൽ എന്റെ എക്സ്പീരിൻസിൽ പഠിച്ച മേൽ പറഞ്ഞ 80 ശതമാനത്തിൽ വളരെ പ്രധാനപെട്ട ചില കാര്യങ്ങൾ പറയാം..
1. Discipline : ഗ്രേഡിങ്ങിൽ മാത്രമല്ല ജീവിതത്തിന്റെ ഏത് കാര്യത്തിലും നന്നായിട്ട് മുന്പോട്ട് പോകണമെങ്കിൽ discipline കൂടിയേ തീരു. മാർക്കറ്റിൽ എല്ലാ ദിവസവും ട്രേഡ് ചെയുക എന്നത് ആയിരിക്കരുത് ഒരിക്കലും നിങ്ങടെ ലക്ഷ്യം.. എങ്കിൽ ട്രെഡിങ്ങിന് അനുകൂലം അല്ലാത്ത ദിവസങ്ങളിലും നിങ്ങൾ ട്രേഡ് ചെയ്തുപോകും.. അത് പിന്നെ ഒരു അഡിക്ഷൻ പോലെ ആക്കും..മറിച്ചു ട്രേഡ് ചെയുമ്പോൾ പ്രോഫിറ് ഉണ്ടാകുക മാത്രം ആയിരിക്കണം നിങ്ങടെ ലക്ഷ്യം.. അതായത്.. ട്രേഡ് ചെയ്‌താൽ പ്രോഫിറ് ഉണ്ടാകാനുള്ള ചാൻസ് കൂടുതലാണ് എന്നുള്ള മാർക്കറ്റ് കണ്ടിഷൻസിൽ മാത്രം trades എടക്കുക. അങ്ങനെ അവസരം തരുന്ന സ്റ്റോക്ക്സ് മാത്രം തിരഞ്ഞെടുത്തു ട്രേഡ് ചെയ്യുക.. അല്ലാതെ ചുമ്മാ അറഞ്ചം പുറഞ്ചം ട്രേഡ് ചെയ്യരുത്.
2. Execution of your trading plan : മാർക്കറ്റിൽ വന്നു പലതരത്തിലുള്ള trading സ്ട്രടെജികൾ നിങ്ങൾ ചെയ്തു നോക്കിയിട് നിങ്ങൾക് ഏറ്റവും കൂടുതൽ യോജിച്ച രീതിയിലുള്ള plans and strategy മാത്രം തിരഞ്ഞെടുത്ത അത് ഫോക്കസ് ചെയ്തു ചെയ്യുക. ഓർക്കുക, 100 strategy യൂസ് ചെയ്യാൻ അറിയുന്നടിനേക്കാൾ ഒരൊറ്റ strategy വളരെ നന്നായിട്ട് ചെയ്യാൻ അറിഞ്ഞാൽ it will reward you.. So just focus on proper execution of your trading plan. If you are experienced in just one strategy, that one single strategy can fetch you some money.. ആ strategy expert ആയിട്ട് പതുകെ ക്യാപിറ്റൽ കൂട്ടികൊടുത്താൽ മതി.. ഓർക്കുക “പതുക്കെ ”
3.Capital utilization : ഒരു വിദ്യാർത്തിയായ ഞാൻ, ഹോസ്റ്റൽ, food expenses മാറ്റി വെച്ച പൈസ എടുത്താണ് trading ആദ്യമായിട്ടു തുടങ്ങിയത്.. Beginners luck പോലെ ആദ്യം കുറച്ചു പ്രോഫിറ് കിട്ടിയപ്പോൾ.. മാർക്കറ്റിനെ ഞാൻ പഠിച്ചു കഴിഞ്ഞു.. എന്നൊക്കെ ഉള്ള over confidence ആയി.. അങ്ങനെ ചിലവിനുള്ള മുഴുവൻ പൈസയും ഡിമാറ്റ് അക്കൗണ്ടിലിട്ടു ട്രേഡ് ചെയ്തു.. നമ്മൾ മാർക്കറ്റിനേക്കാൾ മുകളിലാണ് എന്നുള്ള തോന്നൽ ഉണ്ടാവുമ്പോൾ തന്നെ മാർക്കറ്റ് നമ്മളുടെ കാലു വാരി തറയിൽ അടിക്കും.. എന്നിട്ട് നമ്മളെ എടുത്ത് ദൂര കളയും. So always remember മാർക്കറ്റിനു നമ്മളെ ആവശ്യമില്ല.. But നമുക്ക് മാർക്കറ്റിനെ ആവശ്യമുണ്ട്.. Long runൽ മാർക്കറ്റിൽ നിലനിൽക്കണം എന്നാ ബോദ്യം ഉണ്ടങ്കിലേ നമുക്ക് trading ചെയ്തു തുടർന്നു പോകാനാകു.. അതിനു ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് നമ്മുടെ ക്യാപിറ്റലിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണം എന്നാണ്..ഞാൻ തുടക്കത്തിൽ ചെയ്തതു പോലെ ഉള്ള പൈസ മുഴുവൻ എടുത്ത് ഡിമാറ്റ് അക്കൗണ്ടിലിട്ടു മുഴുവൻ തുകയും ഒറ്റ ട്രെഡിൽ കൊണ്ട് ഇടരുത്.. നിങ്ങളുടെ ക്യാപിറ്റലിന്റെ ഒരു ശതമാനം ഒരു രണ്ട് or 3% വരെ മാത്രമേ ഒരു ട്രെഡിൽ യൂസ് ചെയ്യാൻ പാടുള്ളൂ.. അതേപോലെ stoploss വെക്കുമ്പോൾ നഷ്ടം വന്നാലും നിങ്ങളുടെ ക്യാപിറ്റലിന്റെ 1% കൂടുതൽ നഷ്ടം വരുന്ന രീതിയിൽ stoploss വെക്കരുത്.
അതുപോലെ നിങ്ങൾ ഉദ്ദേശിച്ച profit കിട്ടിയാൽ ബുക്ക് ചെയ്തു ഇറങ്ങണം.. അല്ലെങ്കിൽ ട്രയലിംഗ് stoploss വെക്കണം.. ഒരിക്കലും മാർക്കറ്റ് നിങ്ങൾക് പൈസ കൂടുതൽ ഉണ്ടാക്കി തരാൻ ആണ് ഉള്ളത് എന്നാ തോന്നൽ ഒഴിവാക്കണം.. അങ്ങനെ വിചാരിച്ചാൽ in long run.. നിങ്ങൾക്കു profit ഉണ്ടാവാൻ ചാൻസ് കുറയും എന്നുമാത്രമല്ല.. ചിലപ്പോ ക്യാപിറ്റലിനെയും പ്രതികൂലമായി ബാധിച്ചേക്കാം. Greedy mind wont help you in the long run.
4. Learn to book losses : ഇന്ന് നഷ്ടം വന്നാൽ ഉടനെ അടുത്ത 100 tradesine പറ്റി മാത്രം ചിന്തിക്കുക.. ഉദാഹരണത്തിന് നിങ്ങടെ ക്യാപിറ്റൽ 10000 രൂപ ആണെന് ചിന്തിക്കുക.. ട്രേഡ് 800 രൂപ നഷ്ടത്തിൽ വിറ്റു എന്നും വിചാരിക്കുക. നിങ്ങളുടെ ക്യാപിറ്റലിന്റെ വലിയൊരു പങ്ക് നഷ്ടമായാലോ എന്ന് വിചാരിക്കാതെ മുന്പോട്ട് ഉള്ള അടുത്ത 100 ട്രാഡ്‌സിനെ പറ്റി മാത്രം ചിന്തിക്കുക.. അടുത്ത 100tradsil 800 രൂപ നഷ്ടം തിരിച്ചുപിടിക്കാൻ നിങ്ങൾക് ഉറപ്പായും കഴിയും. 1000 നഷ്ടം book ചെയ്യാൻ മടിച്ചു 3000ഉം 8000ഉം നഷ്ടത്തിൽ വിറ്റ അവസരങ്ങൾ എനിക്ക് പലതവണ ഉണ്ടായിട്ടുണ്ട്. So നല്ലൊരു trader ആവണമെങ്കിൽ നിങ്ങൾ loss book ചെയ്യാൻ പഠിച്ചിരിക്കണം. ഒരു വലിയ loss book ചെയ്‌താൽ പിന്നെ അന്ന് ട്രെഡിങ് ഒരിക്കലും ചെയ്യരുത്. വീണ്ടും പറയുന്നു അന്ന് വീണ്ടും ട്രേഡ് ചെയ്യരുത്.. Calm and emotionally stable mind is very important while trading
5. Dont overtrade : ഒരു ദിവസം രണ്ടു പ്രാവശ്യം.. കൂടിപ്പോയാൽ 3 തവണ മാത്രമേ trade ചെയ്യാൻ പാടുള്ളു..ആദ്യത trade തന്നെ പ്രോഫിറ് book ചെയ്താൽ പിന്നെ വീണ്ടും trade ചെയ്യാതിരികുനതാണ് നല്ലത്.. ആദ്യതെ ട്രെഡിൽ നല്ല പ്രോഫിറ് ഉണ്ടായിട്ടും.. പിനീട് എടുത്ത ട്രെഡുകളിൽ വൻ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്.. ഒരുപാട് ഒരുപാട് തവണ..ഇതിനു പിന്നിലുള്ള ഒരു scientific reason is.. ഒരു trade profit book ചെയ്താൽ നമ്മളുടെ കോൺഫിഡന്റ് കൂടി ഓവർകോൺഫിഡൻസ് ആകും.. Emotionally stable അല്ലാതെയുള്ള ഏതു സാഹചര്യത്തിക്കും നമുക്ക് നല്ല trading opportunity തിരഞ്ഞെടുക്കാൻ കഴിയില്ല.. For example.. നിങ്ങൾ വലിയൊരു loss book ചെയ്തേനെ വിചാരിക്കുക.. അല്ലെങ്കിൽ കൂട്ടുകാരുമായിട്ട് തർക്കിച്ചിട്ടു ട്രേഡ് ചെയ്യാൻ വന്നു ഇരുന്നു എന്നു കരുതുക.. അപ്പോൾ നിങ്ങളുടെ മനസിലുള്ള ദേഷ്യവും അല്ലെങ്കിൽ നഷ്ടബോധവും നമ്മളെ ഏതെങ്കിലും വഴി പൈസ ഉണ്ടാകാൻ പ്രായരിപ്പിക്കാം.. ആ സാഹചര്യത്തിൽ നിങ്ങൾ മാർക്കറ്റിൽ ഇല്ലാത്ത അവസരങ്ങൾ കാണുകയും മോശം trades എടുക്കാനുള്ള സാധ്യതകൾ കൂടുകയും ചെയ്യും.
6. ആക്രാന്തം പാടില്ല
7. മറ്റുള്ള ആവശ്യങ്ങൾക്കു മാറ്റി വെച്ചിരിക്കുന്ന പണം ഒരിക്കലും ട്രേഡ് ചെയ്യാൻ എടുക്കരുത്. അഞ്ചാമത്തെ പോയിന്റിൽ പറഞ്ഞപോലെ നിങ്ങൾ ഇമോഷണൽ trades എടുക്കാതിരിക്കുക.
8. ഒരു നിശ്ചിത സമയത്ത് മാത്രം ട്രേഡ് ചെയ്യുക.. ഉദാഹരണത്തിന് 10 മുതൽ 12 മണി വരെ മാത്രമാണ് ട്രേഡ് ചെയ്യുന്നത് എങ്കിൽ എല്ലാ ദിവസവും ആ സമയത്തു മാത്രം ട്രേഡ് ചെയ്യുക.. അതിനു മുൻപോ ശേഷമോ ഒരിക്കലും trading app തുറന്നു നോക്കാനോ പാടില്ല..നിങ്ങൾ വെറുതെ എങ്കിലും ആപ്പ് തുറന്നാൽ നിങ്ങൾ ട്രേഡ് ചെയ്യാനുള്ള ചാൻസ് near to 100% ആണ്. . അത് overtrading കാറ്റഗറിയിൽ പെടും.
9. നിങ്ങൾക് ഒരു mentor ഉണ്ടായാൽ നന്നായിരിക്കും.. It will help u so much. മുൻപേ നടന്നവർക് പുറകെ നടക്കുന്നവരെ വഴികാട്ടാൻ കഴിയും .. ആ mentor നിങ്ങളെ കാൾ പ്രായം കുടിയവരോ കുറഞ്ഞവരോ.. ആണോ പെണ്ണോ.. എന്തോ ആവട്ടെ.. അതുപോലെ നിങ്ങൾക്കും വഴികാട്ടാൻ പറ്റുന്ന ഒരു അവസ്ഥ ആകുമ്പോൾ തീർച്ചയായും നിങ്ങൾ മറ്റുലവർക് വഴികാട്ടണം.. ഈ അവസരത്തിൽ എന്റെ mentor / ഫ്രണ്ടിനെ നന്ദിയോടെ സ്മരിക്കുന്നു (അമ്മയെ ഞാൻ സ്വിങ് ട്രെഡിങ്ങിന്റെ ബാല പാഠങ്ങൾ പഠിപ്പിച്ചു.. ആദ്യം stock മാർക്കറ്റെ താല്പര്യമില്ലാത്ത അമ്മ ഇപ്പോൾ എന്നെക്കാൾ വളരെ നല്ല തീരുമാനങ്ങൾ എടുക്കുന്ന ഒരു കൊച്ചു ഇൻവെസ്റ്റർ ആയി.. എന്റെ കൊച്ചു കുടുംബത്തിലെ എല്ലാർക്കും ഡിമാറ്റ് അക്കൗണ്ടും ഉണ്ട്.. Stock മാർക്കറ്റിനെപ്പറ്റി minimum ധാരണയും ഇപ്പോൾ ഉണ്ട്.. അഹങ്കരിച്ചു പറഞ്ഞതല്ല.. സന്തോഷത്തൂടെ പറഞ്ഞതാണേയ് ..ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഓരോ കുടുംബത്തിലും സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ്, സ്റ്റോക്ക് വാങ്ങൽ വിൽക്കൽ നമ്മുടെ വീടുകളിൽ ചായക്ക് എന്ത് കടി വേണം എന്ന് ചോതിക്കുംപോലെ സാധാരണമായ ഒരു സംസാര വിഷയം ആണ്.. ഒരു skill develop ചെയ്യണം എന്ന ലാഘവത്തോടെ വീട്ടിൽ ഉള്ളവരെയും സ്റ്റോക്ക് മാർക്കറ്റിനെ പറ്റി പഠിപ്പിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ എളിയ അഭിപ്രായം..സ്റ്റോക്ക് മാർക്കറ്റ് എന്ന മഹാസാഗരത്തിൽ മുങ്ങി തപ്പുന്ന ഒരുപാട് പേരുണ്ടെന്നറിയാം.. ഈ ഗ്രുപ്പിലും പുറത്തും… ഞാൻ വെറും ശിശു.. സാഗരത്തിന്റെ തീരത്ത് ഓടി ചാടി നടക്കുന്നു.. ഈ അനുജന്റെ എളിയ അഭിപ്രായങ്ങളും എക്സ്പീരിയൻസുകളും അങ്ങനെ കണ്ടാൽ മതി ഗഗ്രൂപ്പിലെ experts മറ്റു മെമ്പേഴ്സും )
ഞാൻ മാർക്കറ്റിൽ വന്നിട്ടു രണ്ടു വർഷത്തിൽ താഴെ മാത്രമേ സമയം ആകുന്നുള്ളു.. അതിനാൽ തന്നെ ഞാൻ ഒരു stock മാർക്കറ്റ് expert or sebi recognized expert അല്ല. നിങ്ങളുടെ പൈസ നിങ്ങളുടെ ഉത്തരവാദിത്തം ആണ്.. മേൽ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവങ്ങൾ മാത്രമാണ്.. അത് അനുകരിക്കണമെന്നു ഒരിക്കലും പറയുന്നില്ല.. നിങ്ങൾക് താല്പര്യം ഉണ്ടെങ്കിൽ നല്ലതെന്ന് തോന്നുന്നത് എടുക്കാം.. ബാക്കി കളയാം. Be a responsible trader / investor.
Wishing all good days ahead.
Thank you for reading
Happy sunday
Discussion about this post