ഒരു ഷെയറിന്‍റെ വില ഇപ്പോള്‍ വെറും രണ്ട് രൂപയില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സ്റ്റോക്കിന്‍റെ വിലയില്‍ 80% ന്‍റെ ഇടിവ്.എന്നിട്ടും ഈ സ്റ്റോക്ക് നിക്ഷേപകരുടെ ഇഷ്ടപ്പെട്ട സ്റ്റോക്കായതെങ്ങിനെ… !! ഈ രണ്ട് രൂപ സ്റ്റോക്കിന്‍റെ dividend ചരിത്രം നോക്കിയാല്‍ കാര്യം പിടികിട്ടും. ഈ വര്‍ഷം 2 പ്രാവശ്യം 70 രൂപ വീതം ഡിവിഡന്‍റും നല്‍കി. കഴിഞ്ഞ വര്‍ഷം 50 രൂപ രണ്ട് പ്രാവശ്യം. അതിന് മുമ്പത്തെ വര്‍ഷം 70 രൂപ…
ഈ അത്ഭുതകരമായ സ്റ്റോക്ക് നമുക്ക് വാങ്ങാന്‍ കഴിയില്ലേ. ..? ബുദ്ധിമുട്ടാണ്… Entry കിട്ടാന്‍ 5% സാധ്യത മാത്രം..!! ആരെങ്കിലും വില്‍ക്കുന്നുണ്ടെങ്കിലല്ലേ വാങ്ങാന്‍ കഴിയൂ.. 2000 രൂപയ്ക്ക് 1000 ഷെയര്‍ വാങ്ങിയാല്‍ വര്‍ഷം തോറും ഒരു ലക്ഷം രൂപ dividend കിട്ടുമെങ്കില്‍ ആ സ്റ്റോക്ക് ആരെങ്കിലും വില്‍ക്കുമോ..? എന്ത് കൊണ്ട് TAPARIA TOOL സ്റ്റോക്കില്‍ ഇത്രയധികം dividend ലഭിക്കുന്നു… ?
Taparia tools ഡിവിഡന്റ് സ്റ്റോക്ക് ( CMP 3 , intrinsic value 1013 , dividend yield 1013 % )
മാർച്ച് മാസത്തിലും പല കമ്പനികളും എക്സ്-ഡിവിഡന്റായി ട്രേഡ് ചെയ്യും. ഈ കമ്പനികളിലൊന്നാണ് തപരിയ ടൂൾസ് ലിമിറ്റഡ്. നിക്ഷേപകർക്ക് 775 ശതമാനം ലാഭവിഹിതം നൽകാനാണ് കമ്പനിയുടെ തീരുമാനം. ഓഹരി വിപണിയിൽ ഈ വാർത്തയുടെ സൂചന ലഭിച്ചതോടെ കമ്പനിയുടെ ഓഹരികൾ റോക്കറ്റ് പോലെ ഓടാൻ തുടങ്ങി. തിങ്കളാഴ്ച, ഈ ഡിവിഡന്റ് പേയിംഗ് സ്റ്റോക്കിൽ അപ്പർ സർക്യൂട്ട് ഇൻസ്റ്റാൾ ചെയ്തു.(ടപാരിയ ടൂൾസ് ലിമിറ്റഡ് എക്സ്-ഡിവിഡന്റ് സ്റ്റോക്ക്) ഓഹരി വിപണിക്ക് നൽകിയ വിവരങ്ങളിൽ, ഓരോ ഷെയറിലും യോഗ്യരായ നിക്ഷേപകർക്ക് 775 ശതമാനം ലാഭവിഹിതം നൽകുമെന്ന് കമ്പനി അറിയിച്ചു.
ഇതിനായി കമ്പനി റെക്കോർഡ് തീയതി 2023 മാർച്ച് 16 ആയി നിശ്ചയിച്ചു. അതായത്, 2023 മാർച്ച് 16-ന് കമ്പനിയുടെ റെക്കോർഡ് ബുക്കിൽ പേര് നിലനിൽക്കുന്ന ഏതൊരു നിക്ഷേപകനും മാത്രമേ ലാഭവിഹിതത്തിന്റെ ആനുകൂല്യം ലഭിക്കൂ. ഈ ലാഭവിഹിതം വഹിക്കുന്ന ഓഹരി തിങ്കളാഴ്ച അപ്പർ സർക്യൂട്ടിൽ 5 ശതമാനത്തിലെത്തി. അതുകൊണ്ടാണ് കമ്പനിയുടെ ഒരു ഓഹരിയുടെ വില 11.02 രൂപയിലെത്തിയത്. കമ്പനിയുടെ 52 ആഴ്‌ചയിലെ ഉയർന്ന നിരക്ക് ഒരു ഷെയറിന് 12.14 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്നത് 10.50 രൂപയുമാണ്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ അറ്റ വിൽപ്പന 193.32 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തേക്കാൾ 2.37 ശതമാനം കൂടുതലാണിത്. ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 19.29 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 18.10 കോടി രൂപയായിരുന്നു
Share holding pattern നോക്കിയാല്‍ കാര്യം വ്യക്തമാകും. 70 ശതമാനം ഷെയറും പ്രമോട്ടര്‍മാരുടെ കൈയ്യിലാണ്. ബാക്കിയുള്ളതില്‍ 25 % ഷെയറും പ്രമോട്ടര്‍മാരുടെ ബന്ധുക്കള്‍. അതായത് 95% ഷെയറും കുടുംബ സ്വത്തായി കൈയ്യടക്കി വെച്ചിരിക്കുകയൊണ്. ബിസിനസില്‍ കിട്ടുന്ന ലാഭം കുടംബക്കാര്‍ വീതിച്ചെടുക്കുന്നു.. 5% ഷെയര്‍ ആണ് trade ചെയ്യാന്‍ മാര്‍ക്കറ്റില്‍ ലഭിക്കുക. അതാണെങ്കില്‍ കിട്ടിയവര്‍ വില്‍ക്കില്ലല്ലോ… ഒരുതരം Adjustment
വേറെയുമുണ്ട് അതുപോലുള്ള സ്റ്റോക്കുകൾ
Southern gas ( CMP 22 , intrinsic value 7722, dividend yield 220 % )
Elcid investments ( one of the promoter holders of asian paints ) – CMP 3.3 , intrinsic value 4,56,871 , dividend yield 742 % )
ഇവയിൽ trading നടക്കാത്തത് മറ്റൊന്നും കൊണ്ടല്ല – ഷെയർ ഹോൾഡേഴ്സ് ആരും വിൽക്കാൻ തയ്യാറാവാത്തത് കൊണ്ട് തന്നെ എന്ത് കൊണ്ട് വിൽക്കുന്നില്ല എന്ന് ചാർട്ടിൽ നിന്ന് വ്യക്തമാണ് – ഉദാഹരണത്തിന് Elcid ന്റെ കാര്യത്തിൽ യഥാർത്ഥത്തിൽ ലക്ഷങ്ങൾ മൂല്യമുള്ള ഷെയർ ഒരാൾ സ്റ്റോക്ക് മാർകെറ്റിൽ sell ചെയ്താൽ അയാൾക്ക് കിട്ടുന്നത് വെറും മൂന്ന് രൂപ മുപ്പത് പൈസ ആണ്
അങ്ങനെയുള്ള ഒരു സ്റ്റോക്ക് ഒരാൾ വില്കണമെങ്കിൽ ഒന്നുകിൽ അയാൾക്ക് സ്വബോധം നഷ്ടമാവണം , അല്ലെങ്കിൽ അന്നുച്ചക്ക് കഞ്ഞി കുടിക്കാൻ സ്റ്റോക്ക് വിൽക്കാതെ വേറെ മാർഗം ഇല്ലാത്ത ആൾ ആവണം ഇത്തരം സ്റ്റോക്കിൽ പലരും ദിവസങ്ങളോളം buy order ചൂണ്ട ഇട്ടു കാത്തു നിൽക്കാറുണ്ട് – എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്തു !
അതിന് വേണ്ടി നിങ്ങളുടെ സമയം നഷ്ടപ്പെടുത്താതിരിക്കുക !
Discussion about this post