ഒരിക്കലും ആവറേജ് ചെയ്യരുത് എന്നാണ് എൻറെ അഭിപ്രായം! കാരണം നമ്മുടെ വ്യൂ തെറ്റി മാർക്കറ്റ് SL എടുക്കുന്നത് കൊണ്ടാണല്ലോ ആവറേജ് ചെയ്യുന്നത്. ഓൾറെഡി നമ്മുടെ വ്യൂ തെറ്റി പിന്നെ എന്ത് ലോജിന്റെ പിൻബലത്തിലാണ് ഇത് തിരിച്ചു കേറും എന്ന് വിശ്വസിക്കുന്നത്. മാർക്കറ്റ് നമ്മുടെ വ്യൂവിന് against ആയാൽ ആ വസ്തുത അംഗീകരിക്കുക! മാർക്കറ്റിനെ ഒരിക്കലും വിശ്വസിക്കരുത്, നാളെ ഇത് കേറും എന്ന് എന്ത് അടിസ്ഥാനത്തിലാണ് നാം കരുതേണ്ടത്!? മാർക്കറ്റ് കയറിയാൽ ഞാൻ റിസ്ക് റിവാർഡിന് അനുസരിച്ച് പ്രോഫിറ്റ് ബുക്ക് ചെയ്യും അല്ലെങ്കിൽ സന്തോഷത്തോടെ SL കൊടുക്കും ഇതായിരിക്കണം ഒരു ട്രേഡറുടെ നിലപാട് !
എന്നെ സംബന്ധിച്ച് നഷ്ടം എന്നൊന്നില്ല , മാർക്കറ്റ് പ്രോബബിലിറ്റി മാത്രമാണ് അത്. അതേ പ്രോബബിലിറ്റി തന്നെ അയാൾക്ക് പ്രോഫിറ്റും കൊണ്ടുവരും. SL കൊടുക്കുക എന്നത് നഷ്ടം ആണെന്നല്ല, മറിച്ച് റിസ്ക് റിവാർഡ് കീപ്പ് ചെയ്യുക എന്നത് തന്നെയാണ്. ഒരു സ്റ്റോക്കിനെയും വിശ്വസിക്കരുത്, ഒന്നിനോടും പ്രേമവും അരുത്. ആയിരക്കണക്കിന് സ്റ്റോക്കുകൾ ഉണ്ട് മാർക്കറ്റിൽ
അങ്ങനെയൊക്കെ ആണെങ്കിലും intraday ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ആ ഒരു മൈൻഡ് സെറ്റ് സ്വിങ്/ലോങ് ടേം ഇൻവെസ്റ്റ് ചെയ്യുന്ന ഒരാള് keep ചെയ്യേണ്ട കാര്യമില്ല. അത്തരത്തിൽ ലോങ് ടേം കണക്കാക്കി buy ചെയ്ത Fundamentals strong ആയ ഒരു സ്റ്റോക്ക് പ്രോഫിറ്റ് ബുക്കിംഗ് കാരണമോ, നെഗറ്റീവ് news or റിപ്പോർട്ട് കാരണമോ താഴേക്ക് പോയാൽ നഷ്ടത്തിൽ വിറ്റ് മാറുന്നത് മണ്ടത്തരമാണ്. കൂടുതൽ ക്യാഷ് ക്യാപിറ്റൽ ആയി ഉണ്ടെങ്കിൽ ഡിപ്പിന് ശേഷം തിരിച്ച് കയറി തുടങ്ങുന്ന പ്രോപ്പർ ടൈം മനസ്സിലാക്കി ആവറേജ് ചെയ്താൽ ഇൻവെസ്റ്റ് ചെയ്യുന്ന ആളിന് ലാഭ സാധ്യതകൾ കൂടുകയെ ഉള്ളൂ. I repeat, താഴോട്ട് പോകുന്ന പോക്കിൽ എല്ലാം ആവറേജ് ചെയ്തൊണ്ട് ഇരിക്കുന്ന കാര്യമോ, fundamentals നോക്കാതെ blind trade ചെയ്ത സ്റ്റോക്കിൻ്റെ കാര്യമോ അല്ല പറഞ്ഞത്.
ചുരുക്കിപ്പറഞ്ഞാൽ ആവറേജ് ചെയ്യുന്നതിനേക്കാൾ നല്ലത് ഇറങ്ങി നിൽക്കുന്ന വേറെ നല്ല സ്റ്റോക്ക് നോക്കി Entry എടുക്കാം.
Discussion about this post