Midhun Jose Panikulam, കോൾഡ് ആൻഡ് ഡാർക്ക് , Fazilu Rahiman, ഇകെ എം അലി
ഓപ്ഷൻ ട്രേഡിങ്ങിൽ “ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..” നമ്മൾ പലപ്പോഴും കേൾക്കാറുള്ള ഒരു സ്റ്റേറ്റ്മെൻറ് ആണ് ഇത്. എന്നാൽ ഇത് വസ്തുതാപരമായി തെറ്റാണ്. ഒരാൾക്ക് ഓപ്ഷൻ ചെയ്ത് ലാഭം ഉണ്ടാക്കണമെങ്കിൽ വേറെ ഒരാൾ ഓപ്ഷനിൽ നഷ്ടം ഉണ്ടാക്കണം എന്നില്ല. ലാഭം ഉണ്ടാക്കുന്നതിൽ കുറ്റബോധം തീരെ വേണ്ട എന്ന് സാരം.
എന്താണ് ഓപ്ഷൻ സെഗ്മെന്റ് ഷെയർ മാർക്കറ്റിന് നൽകുന്ന സംഭാവന? എന്തിനാണ് നമ്മുടെ ഒക്കെ അഭിപ്രായത്തിൽ ഇത്രയും അപകടകാരിയായ സംവിധാനം മാർക്കറ്റിൽ ഉണ്ടായിരിക്കുന്നത്?
നമ്മൾക്ക് രണ്ട് ഉദാഹരണങ്ങളിലൂടെ ഇതിനെ മനസ്സിലാക്കാൻ ശ്രമിക്കാം..
Mr. X ഉംMr. Y ഉം മാർക്കറ്റിൽ വലിയ ഒരു ബുള്ളിഷ് മൂവ്മെൻറ് കണ്ട് Reliance ൻറെ കുറച്ചു ഷെയർ വാങ്ങണം എന്ന് തീരുമാനിക്കുന്നു. ഇപ്പോൾ 2751 രൂപയാണ് ഒരു ഷെയറിന്, 250 ഷെയർ വാങ്ങാനാണ് ആഗ്രഹിക്കുന്നത്. 6,87,750 രൂപ അതിനായി വേണം.

SCENARIO 1:
Mr. X ഉടനെ തന്നെ ഷെയർ വാങ്ങുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഒരു ആഴ്ച കഴിഞ്ഞപ്പോൾ മാർക്കറ്റ് പെട്ടന്ന് റിവേഴ്‌സ് ആയി Reliance ൻറെ ഷെയറിന്റെ വില 60 രൂപ കുറഞ്ഞ് 2691 ആയി. ഒരു ആഴ്ച കൊണ്ട് 15,000 രൂപ നഷ്ടം വന്നു.
എന്നാൽ Mr. Y ഷെയർ വാങ്ങാതെ Reliance ന്റെ July 27 ഇൽ expire ആവുന്ന ഒരു Call ഓപ്ഷൻ 2740 സ്ട്രൈക്ക് പ്രൈസിൽ വാങ്ങുന്നു. 1 lot = 250 Qty. 26 Rs x 250 = 6500 രൂപയാണ് Mr. Y അതിനായി മുടക്കിയത്.
5 ദിവസം കഴിഞ്ഞ് ഷെയർ പ്രൈസ് 2691 ആയപ്പോൾ2740 CE യുടെ പ്രീമിയം 2 രൂപയായി കുറഞ്ഞു. Mr. Y ഉടനെ Call Option 500 രൂപക്ക് വിൽക്കുകയും മാർക്കറ്റിൽ നിന്ന് 250 ഷെയറുകൾ 2691 രൂപക്ക് വാങ്ങിക്കുകയും ചെയ്തു. Mr.X ന് 15000 നഷ്ടം വന്നപ്പോൾ Mr.Y ക്ക് 9000 രൂപ ലാഭമാണ് ഉണ്ടായത്.
Mr.Y യുടെ കോസ്റ്റ് [6500 – 500 + (250 x 2691 )] = 6,78,750
Mr.X ന്റെ കോസ്റ്റ് [250 x 2571] = 6,87,750
SCENARIO 2:
ഇനി5 ദിവസം കഴിഞ്ഞപ്പോൾ 60 രൂപ കൂടുകയാണ് ഉണ്ടായത് എങ്കിൽ Mr.X ആദ്യമേ തന്നെ 2751 ന് ഷെയർ വാങ്ങിയത് കൊണ്ട് ഷെയർ ന് 2811 രൂപയായപ്പോൾ15000 രൂപ ലാഭത്തിൽ ആയിരിക്കും.
Mr.Y ക്ക് എന്ത് സംഭവിക്കും?
Mr.Y ആദ്യമേതന്നെ2740 ൻറെ call option വാങ്ങിയിരുന്നതിനാൽ അതിൻ്റെ പ്രീമിയം 72 രൂപ ആയി ഉയർന്നിട്ടുണ്ടാവും. Mr.Y ക്ക് 2740 CE സെൽ ചെയ്ത് [(250 x 72) – 6500] 11,500 രൂപ ലാഭം ഉണ്ടാക്കാം എന്നിട്ട് 2811 രൂപക്ക് മാർക്കറ്റിൽ നിന്ന് 250 ഷെയർ വാങ്ങിക്കാം. അങ്ങനെ ചെയ്യുമ്പോൾ Mr.Y ക്ക് യാഥാർത്ഥത്തിൽ 3500 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ട്. എങ്കിൽ പോലും വളരെ ചെറിയ ഒരു തുകയാണ് അത്.
Mr.Y യുടെ കോസ്റ്റ് [6500 – (250 x 72) + (250 x 2811 )] = 6,91,250
Mr.X ന്റെ കോസ്റ്റ് [250 x 2571] = 6,87,750
ഓപ്ഷൻ സെഗ്മെന്റ് യഥാർത്ഥത്തിൽ ഇതുപോലുള്ള ഹെഡ്ജിങ്ങിന് വേണ്ടിയാണ് മാർക്കറ്റിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരു തരത്തിലുള്ള ഇൻഷുറൻസ് ആണ് ഓപ്ഷൻസ്. ഓപ്ഷന്റെ വില ഓപ്ഷൻ പ്രീമിയം ആണ്. ഈ പ്രീമിയത്തിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് കഴിവും ബുദ്ധിയുമുള്ള ഓപ്ഷൻ ട്രേഡേഴ്സ് പണമുണ്ടാക്കാനുള്ള മാർഗമായി മാറ്റുന്നത്.
യഥാര്ഥത്തിൽ വലിയ വലിയ കച്ചവടങ്ങൾ നടക്കുന്നതിന് ഇടയിലെ ഇടനിലക്കാരാണ് ഓപ്ഷൻ ട്രേഡേഴ്സ്. ഓപ്ഷൻ ട്രേഡേഴ്സ് ഇൻട്രാ ഡേ ട്രേഡേഴ്സ് ചെയ്യുന്നപോലെ തന്നെ മാർക്കറ്റിന് ലിക്വിഡിറ്റി നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളിൽ 1 ലക്ഷം രൂപ ടോക്കൺ അഡ്വാൻസ് കൊടുത്ത് ഒരു കോടിയുടെ സ്ഥലക്കച്ചവടം ഉറപ്പിക്കുന്നപോലാണ് ഓപ്ഷൻ ട്രേഡിങ്ങ്. കച്ചവടം നടത്താനുള്ള ആളെ കിട്ടിയില്ലെങ്കിൽ അഡ്വാൻസ് കൊടുത്ത1 ലക്ഷം പോയി. അതല്ല 1.25 കോടിക്ക് വാങ്ങാൻ ആള് വന്നാൽ അഡ്വാൻസ് കൊടുത്ത ആൾക്ക് കിട്ടുന്നത് 25 ലക്ഷമാണ്.

കടലാണ് മാർക്കറ്റ്, ലാഭം അതിലെ മീനുകളും. മീൻ പിടിക്കാൻ വഞ്ചിയിലും, ബോട്ടിലും, കപ്പലിലും ഒക്കെ പോകുന്നവരുണ്ട്. അതുപോലെ ക്യാപിറ്റലും അനുഭവ പരിചയവും അനുസരിച്ച് മാർക്കറ്റിൽ ഇറങ്ങുന്നവരും ചെറുതും വലുതുമായ ട്രെയ്ഡുകൾ എടുക്കാൻ മാർക്കറ്റിൽ ഇറങ്ങുന്നു. കപ്പലിൽ പോകുന്നവർക്ക് കിട്ടുന്ന മീനുകളെ കണ്ട് വള്ളത്തിൽ പോയവർ വിഷമിക്കാറില്ല. ഒറ്റ ദിവസം കൊണ്ട് കടലിലെ മുഴുവൻ മീനുകളേയും പിടിക്കണം എന്നും ആരും ആഗ്രഹിക്കാറില്ല.
കാലാവസ്ഥ പ്രതികൂലമാണെങ്കിൽ അന്നേ ദിവസം കടലിൽ പോകണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കും. പരമാവധി നേരം ഇരുട്ടുന്നതിന് മുന്നേ കിട്ടിയതുമായി കരയ്ക്കടുക്കും. വലിയ കപ്പലുകൾ ചിലപ്പോൾ ദിവസങ്ങളോ അല്ലെങ്കിൽ മാസങ്ങളോ കടലിൽ തങ്ങിയേക്കാം. പക്ഷെ ചെറുവള്ളങ്ങൾ അതുപോലെ കടലിൽ തങ്ങിയാൽ ചിലപ്പോൾ പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനമോ പ്രതികൂല സാഹചര്യമോ മൂലം വള്ളങ്ങൾ തകർന്ന് പോകാൻ സാധ്യതയുണ്ട്. വള്ളം ഉണ്ടെങ്കിൽ മാത്രമേ നാളെയും കടലിൽ ഇറങ്ങാൻ പറ്റൂ.
ഒരു ദിവസം മീൻ കിട്ടിയില്ലെന്ന് വച്ച് വള്ളം നഷ്ടപ്പെടുന്ന റിസ്ക്ക് എടുക്കരുത്. വലയിൽ കുടുങ്ങിയ സ്രാവിനെ പിടിക്കാൻ കഴിയില്ല എന്ന് തോന്നുന്നെങ്കിൽ വല കടലിൽ ഉപേക്ഷിക്കുക. വള്ളം നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലതാണ് വല നഷ്ടപ്പെടുന്നത്. റിസ്ക്ക് മിനിമൈസ് ചെയ്യുക. മീൻ കടലിൽ നാളെയും ഉണ്ടാവും, വള്ളം നഷ്ടപ്പെടുത്താതിരിക്കുക. Protect your capital.
F& O market ൽ നടക്കുന്നത് എന്താണ്
Fazilu Rahiman
ഓഹരി വിപണിയിൽ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം ആണോ ? യഥാർത്ഥത്തിൽ ചോദ്യത്തിന്റെ ഉത്തരം no എന്നും yes എന്നും ആണ് – equity market ൽ no , F&O ൽ yes. Equity market ൽ എന്ത് സംഭവിക്കുന്നു എന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം
A എന്ന ഒരാൾ മറ്റൊരാളുടെ കൈയിൽ നിന്നും ഒരു ലക്ഷത്തിന് ഒരു ഭൂമി വാങ്ങുന്നു. രണ്ടു മാസം കഴിഞ്ഞു അയാൾ അത് B എന്ന ആൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപക്ക് വിൽക്കുന്നു. B വീണ്ടും 6 മാസം കഴിയുമ്പോൾ C എന്ന ആൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് വിൽക്കുന്നു. ഇവിടെ A ക്കും B ക്കും പതിനായിരം രൂപ ലാഭം കിട്ടുന്നു – അത് വേറെ ഒരാളുടെ നഷ്ടത്തിൽ നിന്നല്ല , ഭൂമിയുടെ വില സ്വാഭാവികമായി കൂടിയത് കൊണ്ടാണ് (appreciation in land price)
ഇത് പോലെ തന്നെ ആണ് equity മാർകെറ്റിൽ നിന്ന് ഒരാൾക്ക് ലാഭം കിട്ടുന്നതും – ആ സ്റ്റോക്കിന്റെ വില കൂടിയപ്പോൾ അയാൾക്ക് ലാഭം കിട്ടി , അല്ലാതെ വേറെ ഒരാളുടെ നഷ്ടത്തിൽ നിന്നല്ല

ഇനി വേറെ ഒരു സാഹചര്യം പരിഗണിക്കുക : C ഭൂമി വാങ്ങി ആറു മാസം കഴിഞ്ഞപ്പോൾ real estate market ഇടിഞ്ഞു , അല്ലെങ്കിൽ C വാങ്ങിയ ഭൂമിയുടെ മുകളിലൂടെ KSEB യുടെ ഒരു ഹൈ ടെൻഷൻ കേബിൾ വന്നു എന്നും C ക്ക് കാശിന്റെ അത്യാവശ്യം വന്ന കാരണം ഭൂമി എന്തായാലും വിറ്റെ തീരൂ എന്ന സ്ഥിതി വന്നു എന്നും കരുതുക. അയാൾ അത് D ക്ക് എൺപതിനായിരം രൂപക്ക് വിൽക്കുന്നു – ഇവിടെ C ക്ക് വന്ന നഷ്ടം B യുടെയോ D യുടെയോ ലാഭം അല്ല , അത് ഭൂമിയുടെ വില ഇടിഞ്ഞപ്പോൾ ഉണ്ടായ സ്വാഭാവിക നഷ്ടം ആണ്. ഇത് പോലെ തന്നെ ആണ് ഏതെങ്കിലും കാരണം കൊണ്ട് ഒരു സ്റ്റോക്കിന്റെ വില ഇടിയുമ്പോൾ ഒരാൾക്ക് വരുന്ന നഷ്ടം – അല്ലാതെ വേറെ ഒരാൾ ലാഭം ഉണ്ടാക്കുന്നത് കൊണ്ടല്ല
ഇനി F& O market ൽ നടക്കുന്നത് എന്താണെന്ന് നോക്കാം
F& O രണ്ടു പാർട്ടികൾ തമ്മിലുള്ള ഒരു contract note മാത്രം ആണ് -. Time limit ആവുമ്പോൾ contract note പ്രകാരമുള്ള price difference , buyer ഉം seller ഉം തമ്മിൽ കൈമാറ്റം ചെയ്യപ്പെടുന്നു – അതായത് ഒരാൾക്ക് നഷ്ടം വരുമ്പോൾ ആ പണം മറ്റൊരാളുടെ പോക്കറ്റിലേക്ക് ലാഭം ആയി പോകുന്നു. അത് കൊണ്ടാണ് F & O zero sum game എന്നറിയപ്പെടുന്നത് ( ഒരാളുടെ ലാഭം + മറ്റൊരാളുടെ നഷ്ടം = zero ). കൂട്ടത്തിൽ ബ്രോക്കെർക്ക് കമ്മീഷനും സർക്കാരിന് ടാക്സും കിട്ടുന്നു
പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?
ഇകെ എം അലി
നല്ല സ്റ്റോക്കുകൾ തെരെഞ്ഞെടുക്കാൻ അറിയാത്തതുകൊണ്ടാണ് നിക്ഷേപിച്ച പണം കുറഞ്ഞു പോകുന്നത് എന്ന് പറഞ്ഞു കേൾക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ നമ്മൾ നിക്ഷേപിച്ചുകഴിയുമ്പോൾ വില കുറഞ്ഞുപോകുന്നു അതിനാൽ കൂടുതൽ നഷ്ടം വരാതെ അവ കുറഞ്ഞ വിലയ്ക്ക് വിറ്റു കൂടുതൽ നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
എന്നാൽ വിറ്റു കഴിയുമ്പോൾ നമ്മുടെ കൈവശം വച്ചിരുന്ന സ്റ്റോക്കുകളുടെ വില കൂടുന്നതും നാം അനുഭവിച്ചവരാണ്. ഇത്തരത്തിൽ ഉള്ള രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റിൽ അല്ലെങ്കിൽ ഓഹരിവിപണിയിൽ നിന്നും 90% ആളുകളും നഷ്ടത്തോടെ വിട്ടുപോകുന്നതും സ്റ്റോക്ക് മാർക്കറ്റ് ഒരു നഷ്ട കച്ചവടമാണ് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരോട് സ്വന്തം അനുഭവമാണ് എന്ന് പറയുന്നതും.
ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. പിന്നെ എങ്ങനെയാണ്, ഓഹരിവിപണിയാണ് പണം സമ്പാദിക്കാൻ ഉള്ള ഏറ്റവും നല്ലയിടം? അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ നിന്നുമാണ് സമ്പന്നർ കൂടുതൽ പണം സമ്പാദിച്ചു സമ്പത്ത് വർധിപ്പിക്കുന്നത്? എന്നാൽ പൊതുവിൽ പറയുന്നതും പണക്കരുടെ അനുഭവവും ഇതല്ല എന്ന് നാം കണ്ടിട്ടുള്ളതും കെട്ടിട്ടുള്ളതുമാണല്ലോ.
ഇവിടെയും നമുക്ക് ഉത്തരമുണ്ട്. നമ്മുടെ കൈയിൽ വളരെ കുറച്ചു പണം മാത്രമേ ഉള്ളു എന്നാൽ സമ്പന്നർക്ക് കൂടുതൽ തുകയ്ക്ക് നിക്ഷേപം നടത്താൻ സാധിക്കുന്നുണ്ട്. നമുക്ക് കുറച്ചു പൈസ മാത്രമേ നിക്ഷേപിക്കാൻ ഉള്ളൂ അതിനാൽ ഓഹരികളുടെ വിലകുറയുമ്പോൾ നമ്മുടെ പണം നഷ്ടപ്പെടുന്നു അതിനാലാണ് അവർക്ക് കൂടുതൽ പണം ലഭിക്കുന്നത്. എത്ര വിചിത്രമായ ചിന്തകളാണിതൊക്കെ എന്ന് നമ്മൾ ഒരിക്കൽ എങ്കിലും ചിന്തിച്ചിരുന്നെങ്കിൽ പോലും നമ്മളിൽ പലരും സമ്പന്നർ ആയേനെ.
ഇനി കാര്യത്തിലേക്ക് വരാം. സാധാരണ ആൾക്കാർ വിചാരിക്കുന്നത് ഒരാൾ വിലകുറച്ചു വിൽക്കുമ്പോൾ ആണല്ലോ മറ്റൊരാൾക്ക് കുറഞ്ഞവിലയിൽ ഓഹരികൾ വാങ്ങി വിലകൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കുന്നത് .

അപ്പോൾ ഒരാളുടെ നഷ്ടമല്ലേ മറ്റൊരാളുടെ ലാഭം?.
അല്ല എന്ന് നിങ്ങൾ എന്ന് ചിന്തിച്ചു തുടങ്ങുന്നുവോ അന്നുമുതൽ നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും സമ്പന്നനാകാം എന്ന തിരിച്ചറിവുണ്ടായി എന്ന് പറയാം.
അപ്പോൾ ശരിയ്ക്കും മാർക്കറ്റിൽ സംഭവിക്കുന്നത് എന്താണ്?
ഒരാൾ വാങ്ങിയ വിലയെക്കാൾ കുറഞ്ഞവിലയിൽ വിൽക്കുമ്പോൾ വിറ്റയാളിന് നഷ്ടം വന്നു. ഇനി കുറഞ്ഞ വിലയിൽ വാങ്ങിയ ഒരാളുടെ സ്റ്റോക്കുകളുടെ വില വീണ്ടും കുറയുമ്പോൾ അയാളും നഷ്ടം കുറയ്ക്കാൻ അവ വിറ്റാൽ ആർക്കാണ് നഷ്ടമുണ്ടാവുക. ഇനി ഇ വിറ്റ സ്റ്റോക്കുകൾ വാങ്ങുന്നവർ എല്ലാവരും വില കുറയുന്നത് കണ്ട് വീണ്ടും വിൽക്കാൻ തയ്യാറായാലോ ഏത് കമ്പനിയുടെ സ്റ്റോക്ക് ആയാലും സ്റ്റോക്കിന് വില പൂജ്യം ആകാൻ കുറച്ചു കാലം മതിയാകും. അപ്പോൾ വിലകുറഞ്ഞ സ്റ്റോക്ക് ഏത് കമ്പനിയുടേതാണോ ആ കമ്പനിയ്ക്കും വളരെ വലിയ നഷ്ടമല്ലേ വന്നിട്ടുണ്ടാവുക? .
ഇതെകാര്യം തിരിച്ചൊന്നു ചിന്തിച്ചു നോക്കൂ. വിലകുറഞ്ഞ ഒരു ഓഹരി ഒരാൾ വാങ്ങുന്നു. അത് ഇരട്ടി വില ആയപ്പോൾ വിറ്റു, അയാൾക്ക് 100% ലാഭം കിട്ടി അതെ ഓഹരി ഇരട്ടി വിലയ്ക്ക് മറ്റൊരാൾ വാങ്ങുന്നു.ആയാളും വില കൂടിയപ്പോൾ വിൽക്കുന്നു, അയാൾക്കും വലിയ ലാഭം ലഭിച്ചു. ഇങ്ങനെ കൂടിയ വിലയ്ക്ക് വാങ്ങി അതിലും കൂടിയ വിലയ്ക്ക് വിൽക്കുന്ന രീതി തുടർന്ന് വന്നാൽ ഇ ഷെയർ ഏത് കമ്പനിയുടെതായാലും ആ കമ്പനിയുടെ വളർച്ച നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തികൊണ്ടേയിരിക്കും. അപ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാവുക? ആർക്കും ഉണ്ടാകുന്നില്ല. എന്നാൽ ഒരിക്കലും ഒരു സ്റ്റോക്കിനും ഇത്തരം ഒരു വളർച്ചയോ തളർച്ചയോ ഉണ്ടാകുന്നില്ല. എന്നുപറഞ്ഞാൽ എല്ലാ ഷെയറുകളും വില കൂടുകയും കുറയുകയും ചെയ്തുകൊണ്ടേയിരിക്കും. ഇത് എങ്ങനെയാണ് എന്ന് മനസിലാക്കുന്നവർക്കും എപ്പോൾ വില കൂടും എപ്പോൾ വിലകുറയും എന്ന് ഏകദേശം മനസ്സിലാക്കുന്നവർക്കാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വലിയ സമ്പത്ത് സ്വന്തമാക്കാൻ സാധിക്കുകയോള്ളൂ എന്ന് ചുരുക്കം.
പൈസ നഷ്ടം വരുന്നത് എങ്ങനെ?
ഒരു കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ ഒരു ഓഹരിക്ക് ഒരു നിശ്ചിത അടിസ്ഥാന വിലയുണ്ടാകും. അത് ആ കമ്പനിയുടെ മൂല്യത്തിനെ ആശ്രയിച്ചാണ് നൽകപ്പെടുന്നത് . എന്നാൽ കമ്പനിയുടെ പ്രവർത്തനം അല്ലെങ്കിൽ ആ കമ്പനിയുടെ വളർച്ചയ്ക്ക് അനുസൃതമായി ഈ കമ്പനിയുടെ ഓരോ ഓഹരിയ്ക്കും വില കൂടുന്നു. എന്നുപറഞ്ഞാൽ വളർച്ചയുള്ള അല്ലെങ്കിൽ ഭാവിയിൽ വളർച്ചയുണ്ടാകാൻ സാധ്യതയുള്ള കമ്പനിയുടെ ഓഹരിക്ക് വിപണിയിൽ ആവശ്യക്കാർ കൂടുന്നു.
അപ്പോൾ വിൽക്കാൻ ആരും തയ്യാറായില്ലെങ്കിലോ?
വീണ്ടും വിലകൂടുന്നു. അങ്ങനെ വിലകൂടുന്ന ഓഹരികൾ വാങ്ങിയ വിലയെക്കാൾ വളരെ വലുതാകുമ്പോൾ ഓഹരി കൈ വശം വച്ചിരിക്കുന്ന ഓഹരിയുടമകളിൽ ചിലരെങ്കിലും എന്തെങ്കിലും പൈസയുടെ ആവശ്യത്തിനോ അല്ലെങ്കിൽ എനിക്ക് ഇത്രയും ലാഭം മതി എന്ന് കരുതിയോ അല്ലെങ്കിൽ വരാൻ പോകുന്ന എന്തെങ്കിലും ഒരു പ്രശ്നം കാരണം കമ്പനിയുടെ പ്രവർത്തനം നിറുത്തി വെയ്ക്കേണ്ടിവരും അപ്പോൾ ആ കമ്പനിയുടെ വരുമാനം കുറയുമ്പോൾ നമ്മുടെ ഓഹരിയുടെ വില കുറയും എന്ന് കരുതിയോ കൈവശമുള്ള ഓഹരികൾ വിൽക്കാൻ തയ്യാറാകുന്നു. ഇത്തരത്തിൽ കുറെയധികം ആൾക്കാർ വിൽക്കാൻ തയ്യാറാകുമ്പോൾ ഓഹരിയുടെ വില കുറയുന്നു. അതായത് ഒരുപാട്പേർ തങ്ങളുടെ കൈവശം ഉള്ള ഓഹരികൾ വിൽക്കുമ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തോന്നും എല്ലാവരും വിൽക്കുകയല്ലേ അപ്പോൾ ഇ കമ്പനിയ്ക്ക് വളർച്ച കുറവാണ് വരുമാനം കുറവാണ് എന്നൊക്കെ കരുതി വാങ്ങുവാൻ ആളില്ലാതെ വരുന്നു അപ്പോൾ ആ കമ്പനിയുടെ ഓഹരിവില വളരെയധികം കുറയുന്നു. ഇങ്ങനെ വില കുറയുന്ന ഓഹരികൾ ലാഭത്തിൽ കിട്ടുമല്ലോ എന്ന് കരുതിയും കമ്പനി ഇനിയും വളരും എന്ന് വിചാരിച്ചു ഒരാൾ വിറ്റ ഓഹരികൾ എല്ലാം ഒരുമിച്ചു വാങ്ങി കൂട്ടുന്നു അപ്പോൾ സ്വാഭാവികമായും മാർക്കറ്റിൽ ഈ കമ്പനിയുടെ സ്റ്റോക്കുകൾ കിട്ടാതെ വരും അപ്പോൾ സ്റ്റോക്കുകളുടെ വില കൂടുന്നു. അപ്പോൾ കൂടിയ വിലയ്ക്ക് വാങ്ങാൻ ആളുകൾ തയ്യാറാകുന്നു. ഇങ്ങനെ നിരന്തരം നടക്കുന്ന പ്രക്രിയയാണ് സ്റ്റോക്ക് മാർക്കറ്റിന്റെ സ്വന്തര്യവും ആസ്വാദ്യവുമാക്കുന്നത്.

ഇവിടെ പറഞ്ഞ കാര്യങ്ങൾ നിരന്തരം എപ്പോഴും നടക്കുമ്പോൾ അവയുടെ കയറ്റിറക്കങ്ങളിൽ തങ്ങളുടെ ബുദ്ധിയും സമയവും ക്ഷമയും അത്യാഗ്രവും നഷ്ടവും ടെക്നിക്കുകളും പൈസയും സമംചേർത്ത് ഉപയോഗിച്ച് മനസ്സികസമ്മർദത്തിൽപെടാതെ നിരന്തരം പ്രയത്നിക്കുന്നവർ വളരെ വലിയ രീതിയിൽ ധനം സമ്പാദിക്കുന്നു. ചിലർ ഇത് വരുമാനമാർഗ്ഗമായും ചിലർ സമ്പാദ്യം വർധിപ്പിക്കാനായും ഉപയോഗിക്കുന്നു. ഇവയെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ എവിടെയോ കേട്ട ലാഭകഥകൾ കൊണ്ട് കോടീശ്വരനാകാമെന്ന രീതിയിൽ പൈസ നിക്ഷേപിക്കുന്ന നമ്മുടെ പണമോ നഷ്ടമാകുന്നു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയവർക്ക് ഇപ്പോൾ എന്ത് കൊണ്ടാണ് നമ്മുടെ പൈസ ഓഹരിവിപണിയിലൂടെ നഷ്ടമായത് എന്ന് മനസ്സിലാക്കാൻ സാധിച്ചുവെങ്കിൽ തീർച്ചയായും നിങ്ങളുടെ പണം സ്റ്റോക്ക് മാർക്കറ്റിലൂടെ വർധിക്കുകതന്നെ ചെയ്യും.
ചില പൊതു ചിന്തകൾ
കോൾഡ് ആൻഡ് ഡാർക്ക്
ചില പൊതു ചിന്തകൾ പങ്കു വക്കാം. സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കുറെ ആളുകൾ പലയിടത്തും പറയുന്നതായി കണ്ടു വരുന്നതാണ്. അതിൽ ഏറ്റവും രസകരമായ കാര്യം സ്റ്റോക് മാർകെറ്റിൽ ട്രേഡ് ചെയ്യുമ്പോൾ ഒരാൾക്ക് നഷ്ടം ഉണ്ടാകുമ്പോൾ മറ്റൊരാൾക്ക് ലാഭം ഉണ്ടാകും. നമ്മുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണ് എന്നൊക്കെ.
എനിക്ക് മനസിലാകാത്തത് വേറെ ഏതു ബിസിനെസ്സ് ആണ് മറ്റൊരാൾക്ക് നഷ്ടം ഇല്ലാതെ നമുക്ക് ലാഭം ഉണ്ടാക്കി തരുന്നത് എന്നാണ് ?
നമ്മൾ പത്തു കോഴിമുട്ട വാങ്ങുന്നു. നൂറ്റമ്പതു രൂപ കൊടുക്കുന്നു. അമ്പതു രൂപ അയാളുടെ ലാഭം ആകുമ്പോൾ നമുക്കതു നഷ്ടമാണ്. വീട്ടിൽ കോഴി ഉണ്ടേൽ അത് എവിടേലും പോയി ചിക്കി പെറുക്കി തിന്നു നടക്കുകയും സമയാസമയങ്ങളിൽ മുട്ട തരുകയും ചെയ്യും. അതും ഫ്രീ ആയിട്ടു. പക്ഷെ ഇവിടെ നമ്മൾ കടക്കാരനുമായി നടത്തുന്നത് ബിസിനെസ്സ് അല്ല. പകരം ഒരു കൈമാറ്റം മാത്രമാണ് അതിനു അയാൾ ഒരു മൂല്യം ഇടുന്നു അതുകൊണ്ടു രണ്ടാൾക്കും ഇവിടെ അതിട്നെതായ ഫേവർ ഉണ്ടാകുന്നുണ്ട്. പലരും ഈ ഒരു കഥയുടെ ബേസിൽ ആണ് മുമ്പ് പറഞ്ഞ ലാഭ നഷ്ടങ്ങൾ ചിന്തിക്കുന്നത്.
പക്ഷെ, ട്രേഡിങ്ങ് ചെയ്യുമ്പോൾ ഇങ്ങനെ അല്ലാലോ വ്യക്തമായും ഒരാളുടെ നഷ്ടം തന്നെയാണ് നമ്മുടെ ലാഭം അല്ലെ? നഷ്ടം വരുന്ന ആൾക്ക് ഒന്നും കിട്ടുന്നില്ല ഒന്നും ?
കുറച്ചൂടെ ഒന്ന് മാറ്റി ചിന്തിക്കാം നമ്മൾ ഒരു പലചരക്കു കട നടത്തുന്നു. അവിടെ സപ്ലൈ ചെയ്യുന്ന സാധനങ്ങളിൽ ഒന്നെടുക്കാം. ഉദാഹരണം ബ്രെഡ് … നിങ്ങൾ സ്ഥിരമായി ഒരു കമ്പനിയുടെ തന്നെ ബ്രെഡ് എടുക്കുന്നു. അതിനു അവർ മികച്ച ഒരു ലാഭം നിങ്ങൾക്കു സാധ്യമാക്കി തരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ മറ്റൊരു ബ്രെഡ് കമ്പനി വരുന്നു അവർ അതിലും മികച്ച ലാഭവും പഴയതിയിലും മികച്ച പ്രോഡക്റ്റും ആണ് കൊണ്ട് വരുന്നത്. അവരുടെ സ്റാറ്റര്ജി മുമ്പുള്ളവരേക്കാൾ മികച്ചതാകുമ്പോൾ സ്വാഭാവികമായും നിങ്ങൾ എന്ത് ചെയ്യും പഴയവരുടെ പ്രോഡക്റ്റ് കുറച്ചു കൊണ്ട് പുതിയത് കൂട്ടും. ഒന്നോർത്തു നോക്ക് എന്താണ് ഇവിടെ സംഭവിക്കുന്നത് . ഒരു ബ്രെഡ് കമ്പനി അവരുടെ പ്രൊഡക്ടിന്റെ ലാഭത്തിൽ താഴെപോകുന്നു, അതെ സമയം മറ്റൊരു കമ്പനിയിൽ അതിന്റെ ലാഭത്തിൽ ആ പൈസ കയറുന്നു. പൈസ എവിടെയും പോകുന്നില്ല പകരം ഒന്നിൽ നിന്നും മറ്റൊരാളിലേക്ക് അത് മാറുന്നു.

ട്രേഡിങിൽ സംഭവിക്കുന്നതും ഇത്ര തന്നെയേ ഉള്ളു. ഇത് നല്ല കോമ്പറ്റീഷൻ ഉള്ള ഒരു ബിസിനെസ്സ് ആണ്. ബ്രെഡ് ബിസിനെസ്സിൽ പുതിയ പുതിയ കമ്പനികൾ വന്നു കൂടുമ്പോൾ മേൽ പറഞ്ഞ കമ്പനികളുടെ ലാഭത്തിൽ മാറ്റം ഉണ്ടാകും. പുതിയവരുടെ സ്റാറ്റര്ജികൾ പഴയതിനേക്കാൾ അപ്ഡേറ്റ് ആകുമ്പോൾ അവരോടു മത്സരിക്കാൻ ശേഷി ഉള്ളവർ നിലനിൽക്കും. സ്റ്റോക് മാർക്കറ്റും അങ്ങനെ തന്നെയാണ്. മറ്റൊരാളുടെ ബിസിനെസ്സിൽ നഷ്ടം വരുത്താതെ നിങ്ങൾക്കു അതെ ബിസിനസ് ചെയ്യാൻ സാധിക്കില്ല. ഒന്നിലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ തുടങുന്ന ബിസിനസിലേക്ക് മറ്റൊരാളിൽ ചെല്ലേണ്ട പൈസ തന്നെയാണ് വരുന്നത്. എന്ന് കരുതിയാൽ നമുക്ക് ഇവിടെ വല്ല ബിസിനസും ചെയ്യാൻ പറ്റുമോ ?
ഇനി ചെയ്യുന്നതിൽ തൊണ്ണൂറു ശതമാനം ആളുകളും പരാജയം എന്ന് പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ എന്ന് ഒന്ന് ഓർത്തു നോക്ക്. ചെയ്യുന്നതിൽ തൊണ്ണൂറു ശതമാനം പേരും വിജയിക്കുന്ന ഏതു ബിസിനെസ്സ് ആണ് ഉള്ളത്. അമ്പതു ശതമാനവും പൂട്ടിപോകും ഇട്ട കാശും സമയവും എഫർട്ടും എല്ലാം വേസ്റ്റ് ആക്കി കൊണ്ട്. ഒരിക്കൽ ഇട്ടു കഴിഞ്ഞാൽ ഒരു സ്റ്റോപ്പ്ലോസ് പോലും വയ്ക്കാൻ മറ്റു പല ബിസിനസുകളിലും സാധിക്കില്ല. ബാക്കി ഒരു മുപ്പതു ശതമാനവും ഉന്തിയും തള്ളിയും കാര്യങ്ങൾ നടന്നു പോകും. പിന്നെ ഉള്ളവർ കുറച്ചു പേര് മാത്രം വലിയ രീതിൽ എക്സ്സ്റ്റാബ്ലിഷ്ഡ് ആക്കി ബ്രാൻഡ് വൈസ് ഒകെ കൊണ്ട് പോകും. മിക്ക ബിസിനസുകാരും അന്നന്നത്തെ കാര്യം നടത്താൻ മാത്രം ഉപകരിക്കുന്നതായിരിക്കും നടത്തിക്കൊണ്ടു പോകുന്നത്. അറിയാതെ ചെയ്താൽ ഏതു ബിസിനസും കൈപൊള്ളും.
ട്രേഡിങ്ങ് എന്നത് കടുത്ത കോമ്പറ്റീഷൻ ഉള്ള മേഖലയാണ്. പിടിച്ചു നിൽക്കണം എങ്കിൽ ആദ്യം വേണ്ടത് എന്താണ് നടക്കുന്നത് എങ്ങനെയാണു നടക്കുന്നത് എന്ന അറിവാണ്. അതിനു ശേഷം സ്റാറ്റര്ജി റിസേർച് നടത്തി പ്രാക്ടീസ് നടത്തി എക്സ്പീരിയൻസ് ഉണ്ടാക്കുക. പിന്നീട് മാത്രം പൈസ ഇറക്കി ചെയ്യുക. നിങ്ങളുടെ കഴിവ് പോലെ നിങ്ങളുടെ നില നിൽപ്പും..
Discussion about this post