ഷെയറുകളില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു കമ്പനിയുടെ fundamentals പരിശോധിച്ച് ഒരു നിഗമനത്തിലെത്തിയാല്‍ നമ്മള്‍ നേരിടുന്ന അടുത്ത വെല്ലുവിളിയാണ് ആ സ്റ്റോക്കിന്‍റെ യഥാര്‍ത്ഥ value അഥവാ best buy price കണ്ടെത്തുക എന്നത്. ഇതിന് ധാരാളം valuation ratio കള്‍ സാധാരണയായി പഠന വിധേയമാക്കാറുണ്ട്. അതില്‍ ഏറ്റവും സാധാരണ പരാമര്‍ശിക്കാറുള്ളതാണ് PE ratio. എന്നാല്‍ PE ratio പലപ്പോഴും നമ്മെ വഴി തെറ്റിക്കാറുണ്ട്.
ഒരു valuation ratio എന്ന നിലയില്‍ PE ratio നമ്മെ cheap ആയിട്ടുള്ള വിലയില്‍ available ആയിട്ടുള്ള സ്റ്റോക്ക് കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ cheap വിലയില്‍ ലഭിക്കുന്ന എല്ലാ സ്റ്റോക്കുകളും നല്ലതല്ലെന്ന് നമുക്കറിയാം. ഒരു തമ്പ് റൂള്‍ പ്രകാരം 15 ന് താഴെ PE ratio വന്നാല്‍ Low PE stocks ആണെന്നും undervalued ആണെന്നും 15 ന് മുകളില്‍ PE ratio വന്നാല്‍ high pe stocks ആണെന്നും overvalued ആണെന്നും പൊതുവെ കണക്കാക്കപ്പെടുന്നു.
എന്നാല്‍ പല നല്ല സ്റ്റോക്കുകളുടെയും ലിസ്റ്റ് പരിശോധിച്ചാല്‍ അവയെല്ലാം high pe യില്‍ trade ചെയ്യുകയാണെന്ന് മനസിലാക്കാന്‍ കഴിയും. നാം അത്തരം സ്റ്റോക്കുകളെ overvalued ആയി കണക്കാക്കി ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ അത്തരം high PE സ്റ്റോക്കുകള്‍ നല്ല return investors ന് കാലാകാലങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു യഥാര്‍ത്ഥ്യമാണ്.
PE ratio ഉപയോഗിച്ച് സ്റ്റോക്കിന്‍റെ value തീരുമാനിക്കുമ്പോള്‍ സംഭവിക്കുന്ന ഈയൊരു പരിമിതി മറികടക്കാനാണ് PEG ratio അഥവാ price to earning growth ratio അവതരിച്ചത്. സ്റ്റോക്കിന്‍റെ growth rate കൂടി ഉള്‍പെടുത്തിയുള്ള ratio കുറച് കൂടി നല്ല സ്റ്റോക്കുകളെ കണ്ടെത്താന്‍ സഹായിക്കുമെന്ന നിഗമനത്തിലാണ് ഈ ratio ഉണ്ടായിട്ടുള്ളത്.
PE ratio യെ earning growth കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന value ആണ് PEG ratio. ഉദാഹരണത്തിന് ഒരു സ്റ്റോക്കിന്‍റെ PE ratio 20 ഉം earning growth 15% ആണെന്നുമിരിക്കട്ടെ. ആ സ്റ്റോക്കിന്‍റെ PEG ratio 1.33 ആയിരിക്കും. PEG ratio ഒന്നില്‍ കൂടുതല്‍ ആണെങ്കില്‍ over valued ഉം ഒന്നില്‍ കുറവ് ആണെങ്കില്‍ under valued ആണെന്നും value 1 ആണെങ്കില്‍ fairly valued ആണെന്നും കണക്കാക്കപ്പെടുന്നു.
രണ്ട് സ്റ്റോക്കുകളുടെ PEG ratio ഉദാഹരണമായെടുത്ത് Screener പോലുള്ള site ല്‍ നോക്കിയാല്‍ താരതമ്യേന low PE ratio കാണിക്കുന്ന ITC, overvalued ആണെന്നും high PE ratio കാണിക്കുന്ന varun beverages undervalued ആണെന്നും മനസിലാക്കാന്‍ കഴിയും. ഇവിടെ നാം കണക്കിലെടുക്കുന്ന growth rate ന്‍റെ data വളരെ പ്രധാനമാണ്.
അവസാന വര്‍ഷത്തെ ഗ്രോത്ത് മാത്രമാണോ അതോ കഴിഞ്ഞ മൂന്ന് വര്‍ഷത്തെയോ 5 വര്‍ഷത്തെയോ 10 വര്‍ഷത്തെ growth rate ആണോ എടുക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ PEG ratio വ്യത്യാസപ്പെടാം. PEG ratio ഓരോ വ്യക്തിയുടെ view അനുസരിച്ച് അവര്‍ ഏത് growth rate ആണ് കണക്കിലെടുക്കുന്നത് എന്നതിനനുസരിച്ച് വ്യത്യാസപ്പെടാം. ഇത് കാരണമാണ് പല website കളിലും PEG ratio വ്യത്യസ്തമായി കാണുന്നത്.
best buy price കണ്ടെത്താന്‍ സ്റ്റോക്കിന്‍റെ PE ratio യേയും PEG ratio യെയും മാത്രം ആശ്രയിക്കുന്നത് ആത്മഹത്യാപരമായിരിക്കും. മറ്റ് valuation ratio കള്‍ കൂടി കണക്കിലെടുത്ത് മെച്ചപ്പെട്ട തീരുമാനങ്ങളിലെത്തുന്നതായിരിക്കും ഗുണം ചെയ്യുക.
Discussion about this post