✍ Ismail Chelakkulam Vellekkattu
ഒരിക്കലും വളർന്നു വർദ്ധിക്കാത്ത ഭൂമിയിൽ കുറഞ്ഞു വരുന്ന സ്ഥല ലഭ്യതയിലും എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്,,, ധൈര്യമായി സ്ഥലം വാങ്ങിക്കോ, ഭൂമിയിൽ സ്ഥലം കുറഞ്ഞു വരികയല്ലേ,,, ഗൾഫുകാരൻ നാട്ടിൽ വന്നാൽ ഒരു പഴയ പ്രയോഗമാണ്,,,
എന്റെ ചെറുപ്പകാലത്ത് 1980 കളിൽ ഏക്കറിന് ആയിരം രൂപക്ക് സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ,,, അന്ന് സെന്റിന് പത്തുരൂപക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോൾ ചുരുങ്ങിയത് 2 ലക്ഷം രൂപ വിലയുണ്ട്. അതായത് ഇരുപതിനായിരം മടങ്ങ് വളർച്ച,,,
1990 കളിൽ സെന്റിന് അയ്യായിരം രൂപക്ക് വാങ്ങിയ ഭൂമിക്ക് പോലും 2005 ആയപ്പോൾ അഞ്ചു ലക്ഷം ആയ കഥകളുണ്ട്. അതുകൊണ്ടാണ് ഭൂമി ഒരു നല്ല നിക്ഷേപമാണെന്ന ചിന്ത ലോകത്തെവിടെയും പോലെ മലയാളികൾക്കും ഉണ്ടായത്,,, അതുകൊണ്ടാണ് ഗൾഫിൽ നിന്നും വന്ന പണത്തിന്റെ വലിയൊരു ശതമാനം നമ്മൾ ഭൂമിയിൽ നിക്ഷേപിച്ചത്,,,
2010 കളിൽ ഞാനും ഒരു ‘ഗൾഫുകാരൻ’ ആയിരുന്നതുകൊണ്ട് ഞാനും സ്ഥലം വാങ്ങി,,, പാരമ്പരാഗതമായി കിട്ടിയതൊന്നും വിറ്റുമില്ല,,
എന്നാൽ 2012ൽ നാട്ടിൽ നിന്ന സമയത്ത് ഞാനൊരു കാര്യം മനസ്സിലാക്കി. നാട്ടിൽ സ്ഥലത്തിന് യാതൊരു ക്ഷാമവുമില്ല,,,
കൃഷി കുറഞ്ഞു വരുന്നു. അതിനി കൂടാൻ പോകുന്നുമില്ല. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ശരാശരി കുട്ടികളുടെ എണ്ണം രണ്ടിൽ താഴെ എത്തുന്നു. ഫ്ളാറ്റുകളോടുള്ള മലയാളികളുടെ മനോഭാവം മാറുന്നു. പുതിയ തലമുറയിലെ സ്ത്രീകൾ കൂടുതലും ഫ്ലാറ്റുകളാണ് ഇഷ്ടപ്പെടുന്നത്. അപ്പോൾപ്പിന്നെ വീടുകൾ വെക്കാൻ ഇനി സ്ഥലത്തിന്റെ ആവശ്യം കാര്യമായി ഉണ്ടാകുന്നില്ല,,,
ഇപ്പോൾ നാട്ടിൽ സ്ഥലത്തിന് യഥാർത്ഥത്തിൽ ആവശ്യക്കാരില്ലെങ്കിലും സ്ഥലമല്ലേ, അത് കൂടുന്നില്ലല്ലോ, മറ്റാരെങ്കിലും കൂടുതൽ ഉയർന്നവിലക്ക് വാങ്ങും എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്,,,
ഇതിന് ഇനി ഭാവിയുണ്ടോ,,,
ഇല്ലേയില്ല,,,
കേരളത്തിൽ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല, കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകൾക്ക് മനസ്സിലാകും,,,
2010 നു ശേഷം കേരളത്തിൽ ഭൂമിവില കുതിക്കുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനർത്ഥം കേരളത്തിൽ ഒരിടത്തും സ്ഥലത്തിന് വില കൂടിയിട്ടില്ല എന്നല്ല,,,
സിവിൽ സ്റ്റേഷനോ ഇൻഫോ പാർക്കോ ഷോപ്പിംഗ് മാളോ പോലുള്ള പൊതുസ്ഥാപനങ്ങൾ വരുന്നതിന്റെ അടുത്ത്, മെട്രോയും റോഡും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ വരുന്ന സ്ഥലങ്ങളിൽ, പുതിയതായി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ വന്ന ഇടങ്ങളിൽ ഒക്കെ സ്ഥലവില കൂടിയിട്ടുണ്ട്,,,
വീട് വെക്കാൻ സൗകര്യപ്രദമായ ചെറിയ പ്ലോട്ടുകൾക്കും (10 സെന്റിൽ താഴെ) വില കൂടിയിട്ടുണ്ട്,,,
ഇതൊന്നും ഇല്ലാത്തയിടങ്ങളിൽ സ്ഥലവില നിന്നിടത്ത് നിൽക്കുകയാണ്.
കാശുള്ള ആളുകൾ വാങ്ങിയിട്ട സ്ഥലങ്ങൾ വിൽക്കാതെ വെറുതെ കാടു പിടിച്ചു കിടക്കുന്ന കാഴ്ചകൾ,,,
ഗൾഫ് രാജ്യങ്ങളിൽ വീട് വാങ്ങാനുള്ള അവകാശം പ്രവാസികൾക്ക് ലഭിക്കുന്നതിനാൽ, അവിടങ്ങളിൽ ഇപ്പോൾ വീട് വാങ്ങുന്നവർക്ക് ദീർഘകാല വിസയും അനുവദിക്കുന്നു,,,
കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ വലിയതോതിൽ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നു. നാട്ടിലേക്ക് തിരിച്ചില്ല എന്ന ഉറപ്പോടെയാണ് അവർ പോകുന്നത് തന്നെ.
1990 കളിൽ പാശ്ചാത്യരാജ്യങ്ങളിൽ കുടിയേറിയവരിൽ ഭൂരിഭാഗവും ഇനി നാട്ടിലേക്കില്ല എന്ന തീരുമാനത്തിൽ തന്നെ,,,
കൃഷി ചെയ്തിരുന്ന പഴയ തലമുറ വംശനാശ ഭീഷണിയിൽ,,,
പുതിയ തലമുറ കൃഷി ഒരു തൊഴിൽ രംഗമായി കാണുന്നില്ല.
കൃഷിയിടങ്ങൾ, പുരയിടങ്ങൾ ഉൾപ്പടെ, കൂടുതൽ സ്ഥലങ്ങൾ വിൽപ്പനക്ക് ലഭ്യമാകുന്നു,,,
കൃഷിയിടങ്ങൾ കാടുപിടിക്കുന്നതോടെ വന്യമൃഗങ്ങൾ വനാതിർത്തി വിട്ട് പുറത്തേക്കിറങ്ങുന്നു.
ഒരിക്കൽ ഒരു ആനയോ പന്നിയോ എത്തിയ ഭൂമിക്ക് അതോടെ ആവശ്യക്കാർ ഇല്ലാതാകുന്നു,,,
അങ്ങനെ ആളുകൾക്ക് നാട്ടിൽ വീടുണ്ടാക്കുവാനുള്ള താല്പര്യം കുറഞ്ഞുവെന്ന് മാത്രമല്ല, ഉള്ള വീടും സ്ഥലവും വിറ്റ് വിദേശത്തേക്ക് പണം അയക്കാനുള്ള ശ്രമങ്ങളും ആരംഭിക്കുന്നു,,,
കൂടുതൽ കൂടുതൽ സ്ഥലം കമ്പോളത്തിൽ എത്തുന്നു. നാട്ടിൽ സ്ഥലത്തിന് ഒരു ക്ഷാമവുമില്ല എന്ന് ആളുകൾക്ക് മനസ്സിലായിത്തുടങ്ങുന്നു,,,
അതോടെ നമ്മൾ ഒരാവശ്യവുമില്ലാതെ ഊഹക്കച്ചവടത്തിന് വാങ്ങിയ സ്ഥലം, സ്ഥലത്തിന് ഒരാവശ്യവുമില്ലെങ്കിലും മറ്റുള്ളവർ വാങ്ങുമെന്ന പ്രതീക്ഷ മങ്ങുന്നു,,, സ്ഥലക്കച്ചവടം നടക്കാതാകുന്നു. പലയിടങ്ങളിലും വീടും സ്ഥലവും വിൽക്കാതെ കിടക്കുന്നു,,,
കേരളത്തിൽ നിന്നും കുട്ടികൾ പുറത്തേക്ക് പോവുക മാത്രമല്ല, പൊതുവെ നാട്ടിൽ കുട്ടികൾ ജനിക്കുന്നത് കുറയുകയുമാണ്. 1990 കളിൽ ഒരു വർഷത്തിൽ ആറുലക്ഷം കുട്ടികൾ ജനിച്ചിരുന്നത് ഇപ്പോൾ നാലു ലക്ഷത്തിന് താഴെ എത്തിയിരിക്കുന്നു.
കേരളത്തിന് പ്രായമാകുന്നു. വലിയ താമസമില്ലാതെ ജനസംഖ്യ തന്നെ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഒറ്റക്കൊറ്റക്ക് വീടുകളിൽ താമസിക്കുന്നവർ അത് വിറ്റ് ഫ്ളാറ്റിലേക്കോ റിട്ടയർമെന്റ് ഹോമിലേക്കോ മാറാൻ ശ്രമിക്കുന്നതോടെ സ്ഥലവില വീണ്ടും കുറയുന്നു.
ഇതിനർത്ഥം കേരളത്തിലെ ഓരോ പ്ലോട്ടിനും വിലകുറയും എന്നല്ല. വാണിജ്യ ഡിമാൻഡ് ഉള്ള ടൌൺ ഏരിയകളിൽ, ഹൈവേ റോഡ് സൈഡുകൾ എന്നിവിടങ്ങളിൽ വില കൂടും,,, പക്ഷെ ഡിമാൻഡ് കുറയും,,,
ആവശ്യക്കാർ കുറയും,,,
2018 ൽ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ സ്ഥലവില വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതുപോലെ പ്രളയം ബാധിക്കാതിരുന്ന സ്ഥലങ്ങളിൽ വില കൂടിയിട്ടുമുണ്ട്,,,
ഗ്രാമങ്ങളിൽ ഇപ്പോൾ പാരമ്പര്യമായി കിട്ടി പോന്ന ഏക്കർ കണക്കിന് സ്ഥലമുള്ളവർ വിൽക്കാൻ നോക്കിയാൽ കച്ചവടം നടക്കുന്നില്ല,,, റബ്ബർ ഉള്ളവർ കിട്ടുന്ന വിലക്ക് ടാപ്പിംഗ് ലീസിന് കൊടുക്കുന്നു,,,
സ്വന്തം സ്ഥലം നോക്കുവാൻ മക്കളോ ഉടമസ്ഥരോ താല്പര്യം കാണിക്കുന്നില്ല,,,
എല്ലാവരും നല്ല ശമ്പളം കിട്ടുന്ന, വൈറ്റ് കോളർ ജോബിന്റെ പിറകേ അല്ലെങ്കിൽ വരുമാനം കിട്ടുന്ന മറ്റു തൊഴിൽ ബിസിനസ് തേടി പോകുമ്പോഴും, മുറ്റമടിക്കാൻ മടിയുള്ളവർ മുറ്റമില്ലാത്ത വീടുകൾ വക്കുവാനും, 4 സെന്റിൽ 2000 squar ഫീറ്റിന്റെ വീടും ഇഷ്ടപ്പെടുന്നവർ ഉള്ളപ്പോൾ ഇനി എങ്ങിനെ കേരളത്തിൽ സ്ഥലം വിൽക്കുവാൻ കഴിയും,,,
Discussion about this post