Sujo Thomas
Rights Issue and Rights Entitlement (RE)
1) എന്താണ് Right Issue?
കമ്പനിയിൽ കൂടുതൽ പുതിയ ഓഹരികൾ വാങ്ങാൻ നിലവിലുള്ള ഷെയർഹോൾഡർമാർക്കുള്ള ക്ഷണമാണ് Rights issue. റൈറ്റ് ഇഷ്യൂ വഴി മാർക്കറ്റ് വിലയിലും കുറവ് വിലക്ക് പുതിയ ഓഹരികൾക്ക് അപേക്ഷിക്കാം.
2) എന്താണ് Right Entitlement (അഥവാ RE)?
റൈറ്റ് ഇഷ്യൂവിൽ പങ്കെടുക്കാൻ ഉള്ള ഒരാളുടെ അവകാശത്തിനെ, ട്രേഡ് ചെയ്യാവുന്ന ഒരു വസ്തു ആയി നൽകുന്നു. അതാണ് RE (അഥവാ Right Entitlement). ഒരാൾക്ക് കിട്ടിയ RE, ഒരു ഷെയർ പോലെ അയാൾക്ക് വില്ക്കാനും, വാങ്ങാനും സാധിക്കും. RE ഉള്ള ആൾക്ക് ആ അവകാശം ഉപയോഗിച്ച് റൈറ്റ് ഇഷ്യൂവിൽ പങ്കെടുക്കാനും സാധിക്കും.
3) ഞാൻ എൻ്റെ ഓഹരികൾ റെക്കോർഡ് തീയതിയിൽ വിൽക്കുകയാണെങ്കിൽ, Right ഇഷ്യുവിനായി അപേക്ഷിക്കാൻ ഞാൻ യോഗ്യനാകുമോ?
നിങ്ങൾ എക്സ്-ഡേറ്റിനു ഒരു ദിവസം മുൻപെങ്കിലും ഷെയർ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾ എക്സ്-ഡേറ്റിനോ, അതിനു ശേഷമോ ഷെയർ വിറ്റാലും നിങ്ങൾ റൈറ്റ് ഇഷ്യൂവിനു അപേക്ഷിക്കാൻ ഉള്ള അവകാശം (RE) നിങ്ങള്ക്ക് ലഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ചു ex-date എന്നതും റെക്കോർഡ് date എന്നതും ഒരു തിയതി തന്നെയാണ്. (ഒരു തിയതി തന്നെയാണ് എന്നതിന് ചില exceptions ഉണ്ട്. കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.)
4) ഈ RE എന്നാണ് എന്റെ ഹോൾഡിങ്‌സിൽ കാണാൻ സാധിക്കുക?
നിങ്ങള്ക്ക് RE ലഭിക്കാൻ ഉള്ള അവകാശം ഉണ്ടെങ്കിൽ, റെക്കോർഡ് തീയതി കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുള്ളിൽ RE നിങ്ങളുടെ ഹോൾഡിങ്‌സിൽ വരും. ഇതിനെ സംബന്ധിച്ച ഒരു ഇമെയിലും ലഭിക്കും.
5) റൈറ്റ് ഇഷ്യു കാരണം റെക്കോർഡ് തീയതിയിൽ ഓഹരി വിലയിലെ സ്വാധീനം എന്താണ്?
റൈറ്റ് ഇഷ്യൂ ratio, റൈറ്റ് ഇഷ്യൂ price എന്നിവ അനുസരിച്ചു, റെക്കോർഡ് ഡേറ്റിൽ ഷെയർ പ്രൈസിൽ ഒരു തിരുത്തൽ (കുറവ്) ഉണ്ടാകാൻ സാധ്യത ഉണ്ട്. അത് ഏകദേശം എത്രയായിരിക്കും എന്നത് കണക്കു കൂട്ടി എടുക്കാൻ സാധിക്കും.
6) വിപണിയിൽ നിന്ന് എനിക്ക് RE വാങ്ങാനാകുമോ?
പറ്റും. വിപണിയിൽ RE വാങ്ങാനും വിൽക്കാനും പറ്റും.
7) എന്ന് വരെ എനിക്ക് എൻ്റെ RE വിൽക്കാൻ കഴിയും?
നിങ്ങൾ റൈറ്റ് ഇഷ്യൂ ഉള്ള കമ്പനിയുടെ ഷെയർ റെക്കോർഡ് ഡേറ്റിനു മുൻപ് വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങള്ക്ക് റൈറ്റ് ഇഷ്യൂ സംബന്ധിച്ച് ഒരു ഇമെയിൽ കിട്ടും. അതിൽ പറഞ്ഞിരിക്കുന്ന “Last Date for On Market Renunciation” എന്ന തിയതി വരെ നിങ്ങള്ക്ക് RE വിൽക്കാനും വാങ്ങാനും പറ്റും.
8 ) ഞാൻ ഒരു സ്റ്റോക്ക് കൈവശം വച്ചിരുന്നതിനാൽ എനിക്ക് കുറച്ച് RE ലഭിച്ചു. ഇത് കൊണ്ട് ഞാൻ എന്ത് ചെയ്യണം?
1) RE വിറ്റുകളയുക.
2) RE വിൽക്കാതെ റൈറ്റ് ഇഷ്യൂവിൽ പങ്കെടുക്കുക.
മുകളിൽ പറഞ്ഞ ഏതെങ്കിലും ഒന്ന് ചെയ്യുക. രണ്ടും നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം ആണ്.
9) റൈറ്റ് ഇഷ്യൂവിന് എനിക്ക് എപ്പോഴാണ് അപേക്ഷിക്കാൻ കഴിയുക?
RE നിങ്ങളുടെ ഹോൾഡിങ്‌സിൽ വന്നതിനു കുറച്ചു ദിവസങ്ങൾക്കു ശേഷം അപേക്ഷിക്കാൻ ഉള്ള ഒരു ദിവസം ഉണ്ടാകും (Issue Opening Date). ഈ ദിവസം മുതൽ Issue Closing Date വരെ നിങ്ങള്ക്ക് റൈറ്റ് ഇഷ്യൂവിനു അപേക്ഷിക്കാം. സാധാരണയായി ഈ രണ്ടു ദിവസങ്ങൾ തമ്മിൽ ഏകദേശം 2 ആഴ്ച വ്യതാസം ഉണ്ടായിരിക്കും. വിശദാംശങ്ങൾ ഇമെയിൽ കാണും.
10) എന്റെ കൈവശം ഹോൾഡിങ്‌സിൽ ഉണ്ടായിരുന്ന RE-കൾ ഇപ്പോൾ കാണുന്നില്ല. ഞാൻ വിറ്റിട്ടും ഇല്ല. എന്താണ് പറ്റിയത്?
Last Date for On Market Renunciation-ന്റെ പിറ്റേ ദിവസം RE ഹോൾഡിങ്‌സിൽ നിന്ന് അപ്രത്യക്ഷം ആകും. പക്ഷെ റൈറ്റ് ഇഷ്യൂവിനു അപേക്ഷിക്കാൻ ഉള്ള അവകാശം Issue Closing Date വരെ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും..
11) റൈറ്റ് ഇഷ്യൂവിന് എങ്ങനെ അപേക്ഷിക്കാം?
റൈറ്റ് ഇഷ്യൂവിനു അപേക്ഷിക്കേണ്ടത് ട്രേഡിങ്ങ് അക്കൗണ്ട് വഴി അല്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി ആണ് (internet banking). നിങ്ങളുടെ ട്രേഡിങ്ങ് അക്കൗണ്ടിൽ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് തന്നെ ഇതിനു വേണം എന്നില്ല. നിങ്ങളുടെ ഏതു ബാങ്ക് അക്കൗണ്ട് വഴിയും ഇത് അപ്ലൈ ചെയ്യാം. സാധാരണയായി ഇത് IPO / ASBA / investments എന്നിവയോട് അനുബന്ധിച്ച പേജുകളിൽ ആണ് കാണുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ റൈറ്റ് ഇഷ്യൂവിനു അപേക്ഷിക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണ്.

ഉദാഹരണത്തിന് SBI, ICICI bank, IDFC bank, HDFC bank എന്നിവ നോക്കാം…
SBI bank > e-services > Demat & ASBA Services >
IPO (Equity / Rights) > IPO(Equity)
ICICI Bank > Investments & Insurance > Invest ONline > Online IPO, Right Issues & Call Money > IPO Online & Rights Issue
IDFC First Bank > Investments > Invest into IPO – ASBA > Rights
HDFC Bank > Request > IPO ? Right Issue New > IPO / Right Issue
ഓർക്കുക: അപ്ലൈ ചെയ്യുന്ന ഓരോ ഷെയറിനും വേണ്ടത്ര പണം നിങ്ങളുടെ അക്കൗണ്ടിൽ വേണം. Issue price (Per Share) ഇരുപത്തിരണ്ട് രൂപ ആണെങ്കിൽ, നിങ്ങൾ അപ്ലൈ ചെയ്യുന്നത് 1000 ഷെയറിനു ആണെങ്കിൽ 22000 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വേണം.
12) എനിക്ക് 100 RE-കൾ ഉണ്ട്. 100-ൽ കൂടുതൽ ഷെയറുകൾക്ക് അപേക്ഷിക്കാമോ?
നിങ്ങളുടെ കൈ വശം ഉള്ളത് നിങ്ങൾ ഷെയർ ഹോൾഡർ ആണ് എന്ന നിലക്ക് നിങ്ങള്ക്ക് കമ്പനിയിൽ നിന്ന് നേരിട്ട് കിട്ടിയ RE ആണെങ്കിൽ (Primary RE), നിങ്ങൾ കൂടുതൽ ഷെയറിനു അപേക്ഷിച്ചാൽ നിങ്ങളുടെ കൈവശം ഉള്ള REകളുടെ എണ്ണത്തിന് ആനുപാതികമായി നിങ്ങൾക്ക് കൂടുതൽ ഷെയർ കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. എത്ര ശതമാനം കൂടുതൽ കിട്ടും എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല. RE കൈവശം വച്ചിട്ട് റൈറ്റ് ഇഷ്യൂവിനു അപേക്ഷിക്കാത്ത ആളുകളുടെ തോത് അനുസരിച്ചു ഇത് വ്യത്യാസപ്പെടും. (ഓർക്കുക… നിങ്ങൾ കൂടുതൽ എണ്ണത്തിന് അപ്ലൈ ചെയ്താൽ മാത്രമേ നിങ്ങള്ക്ക് കൂടുതൽ (extra) കിട്ടുകയുള്ളു.)
നിങ്ങളുടെ കൈവശം ഉള്ളത് നിങ്ങൾ മാർകെറ്റിൽ നിന്ന് വാങ്ങിയ RE (Secondary RE) ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ കയ്യിൽ RE-യുടെ അത്രയും എണ്ണം ഷെയറുകൾക്കു മാത്രം അപേക്ഷിച്ചാൽ മതി. (കൂടുതൽ ഷെയറുകൾക്കു അപേക്ഷിക്കേണ്ടതില്ല). നിങ്ങള്ക്ക് നിങ്ങളുടെ കയ്യിൽ ഉള്ള RE കളേക്കാളും കൂടുതൽ ഷെയർ കിട്ടാൻ സാധ്യത വളരെ കുറവാണ്.
13) എപ്പോഴാണ് Right Issue ഷെയറുകൾ എൻ്റെ ഹോൾഡിംഗുകളിലേക്ക് വരുന്നത്?
Issue Closing Dateന് കുറച്ചു ദിവസങ്ങൾക്ക് ശേഷം (ഏകദേശം 2 ആഴ്ച കഴിഞ്ഞു) പുതിയതായി allot ചെയ്ത റൈറ്റ് issue ഷെയറുകൾ നിങ്ങളുടെ ഹോൾഡിങ്‌സിൽ വരും. നിങ്ങൾ കൂടുതൽ ഷെയറുകൾക്കു അപേക്ഷിച്ചിട്ടുണ്ടെങ്കിൽ allot ചെയ്യാത്ത ഷെയറുകളുടെ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരും.
Discussion about this post