sujo thomas
എത്ര തുകയാണ് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കേണ്ടത്?
പലരും ചോദിച്ചു കണ്ട ഒരു ചോദ്യമാണ് ഇത്.
അതിനു പലരും പറഞ്ഞിരിക്കുന്ന ഉത്തരം “നഷ്ടപ്പെട്ടാലും കുഴപ്പമില്ലാത്ത കുറഞ്ഞ തുക കൊണ്ടാണ് സ്റ്റോക്ക് മാർകെറ്റിൽ കളിക്കേണ്ടത്” എന്നാണ്. എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ഒരു കുറഞ്ഞ തുക അല്ല സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കേണ്ടത്. നിങ്ങളെ സംബന്ധിച്ചിടത്തോളം വലുതായ ഒരു തുക തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിൽ അഥവാ ഇക്വിറ്റിയിൽ നിക്ഷേപിക്കേണ്ടത്.എന്താണ് ഈ വലുതായ തുക? ചിലർക്ക് പതിനായിരം ഒരു വലിയ തുക ആയിരിക്കുമ്പോൾ മറ്റു ചിലർക്ക് ഒരു കോടി രൂപ ചെറിയ തുകയാണ്. പിന്നെ എങ്ങനെ ഈ തുക കണ്ടുപിടിക്കും. ഇതിനു നിങ്ങൾ നിങ്ങളുടെ
Networth (മൊത്തആസ്തിമൂല്യം) കണ്ടുപിടിക്കുക. നിങ്ങളുടെ എല്ലാ സ്വത്തുക്കളിൽ നിന്ന് നിങ്ങളുടെ ബാധ്യതകൾ കുറച്ചിട്ടുള്ള എമൗണ്ട് ആണ് നിങ്ങളുടെ Networth. Networth-ൽ എന്തെല്ലാം ഉൾപ്പെടുത്താം…നിങ്ങളുടെ വീട്, കാർ, realestate, സേവിങ്സ് അക്കൗണ്ട് ബാലൻസുകൾ, ഫിക്സഡ് ഡെപ്പോസിറ്സ്, വരാനിരിക്കുന്ന ക്യാഷ്ബാക്കുകളുടെ ഇപ്പോഴത്തെ മൂല്യം, സ്റ്റോക്‌സ്, മ്യൂച്ചൽ ഫൻഡ്സ്, ULIPs, ബോണ്ടുകൾ, ക്രിപ്റ്റോകറൻസി പോലുള്ള മറ്റു നിക്ഷേപങ്ങൾ, പ്രോവിഡന്റ് ഫണ്ട്, ഗ്ഗ്രാറ്റുവിറ്റി, ഗോൾഡ്, കൈയിൽ ഉള്ള പണം (ക്യാഷ്) എന്നവ ഉൾപ്പെടുത്താം. ഇവയിൽ നിന്ന് നിങ്ങളുടെ ബാധ്യതകൾ (കടങ്ങൾ/loans) കുറക്കുക.
അടുത്തതായി നൂറിൽ നിന്ന് നിങ്ങളുടെ വയസ്സ് കുറക്കുക. ഉദാഹരണത്തിന് നിങ്ങളുടെ പ്രായം 35 ആണെങ്കിൽ (100 – 35 = ) 65 എന്ന് കിട്ടും. നിങ്ങൾ ഇക്വിറ്റിയിൽ നിക്ഷേപ്പിക്കേണ്ടത് നിങ്ങളുടെ networth-ന്റെ ഏകദേശം 65 ശതമാനം ആണ്. നിങ്ങൾ ഒരുപാട് ഉത്തരവാദിത്തങ്ങൾ/responsibilities ഉള്ള ആൾ ആണെങ്കിൽ നിങ്ങള്ക്ക് ഈ കണ്ടു പിടിച്ച ശതമാനം കുറച്ചു കൂടി കുറക്കാവുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന Networth calculation-ൽ നിന്ന് വീടും, കാറും ഒഴിവാക്കിയാണ് ചിലർ ഈ ശതമാനം കണ്ടു പിടിക്കുന്നത് (അത് തെറ്റാണു എന്ന് തോന്നുന്നില്ല). നിങ്ങളുടെ പ്രായം കൂടുന്നതിന് അനുസരിച്ചു ഈ ശതമാനം കുറഞ്ഞു വരും.
ഈ എഴുത്ത് ഒന്ന് വായിച്ചു നോക്കിയാൽ എത്ര തുകയാണ് നിങ്ങൾ സ്റ്റോക്ക് മാർകെറ്റിൽ നിക്ഷേപിക്കണ്ടത് എന്ന് കണക്കാക്കാം. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നും എന്റെ കണ്ടുപിടിത്തം അല്ല മറിച്ചു experts പറഞ്ഞിട്ടുള്ളതാണ്. (ഗൂഗിൾ ചെയ്തു നോക്കൂ).
വലിയ തുകയാണ് സ്റ്റോക്ക് മാർക്കറ്റിൽ കൊണ്ട് വരേണ്ടത് എന്ന് വച്ചാൽ ആ തുക കൊണ്ട് ട്രേഡിങ്ങ് ചെയ്യണം അല്ലെങ്കിൽ, futures ആൻഡ് options എന്നിവ ചെയ്യണം എന്നല്ല മറിച്ച് നിക്ഷേപിക്കണം അഥവാ invest ചെയ്യണം എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്.
നഷ്ടപെട്ടാലും കുഴപ്പമില്ലാത്ത തുക നിക്ഷേപിച്ചാൽ, ലാഭം കിട്ടിയാലും കാര്യമില്ലാത്ത തുകയായിരിക്കും കിട്ടുക..
തുടക്ക കാലങ്ങളിൽ risk എടുത്തേ പറ്റൂ. intraday ഓ FNO യോ ചെയ്യണമെന്നല്ല പറയുന്നത്.. റോബർട്ട് കിയോസക്കി പറയുന്ന പോലെ തുടക്കത്തിൽ concentrated ആയ ഒരു investment portfolio തന്നെ ആവണം ഉണ്ടായിരിക്കേണ്ടത്..diversification ഒക്കെ പിന്നീട്..ഇന്നത്തെ പല വലിയ investor മാറും തുടക്കത്തിൽ trade ചെയ്തും risk എടുത്തുമാണ് investment നുള്ള ക്യാപിറ്റൽ ഉണ്ടാക്കിയത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ നഷ്ടപ്പെട്ടാലും കുഴപ്പമില്ലാത്തത് എന്ന ഒരു തുക ഇല്ല. ഏതു തുകയും നഷ്ടപ്പെട്ടാൽ നഷ്ടം തന്നെയാണ്. ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്. ഉദാഹരണത്തിന് സഹോദരിയുടെ / മകളുടെ വിവാഹം നടത്താനായി മാറ്റി വച്ചിരുന്ന പണമെടുത്ത് ഓഹരി നിക്ഷേപം നടത്തിയെന്നു കരുതുക. വിവാഹം നടത്തേണ്ടുന്ന സമയത്ത് എടുത്ത ഓഹരികൾ വിറ്റൊഴിവാക്കിനാവാത്തവിധം നഷ്ടത്തിലാണെന്നും വയ്ക്കുക. ഒന്നുകിൽ ഭീമമായ നഷ്ടം സഹിക്കണം. അല്ലെങ്കിൽ വിവാഹം മുടക്കണം. അപ്പോൾ നഷ്ടം വന്നാൽ കുഴപ്പമില്ലാത്തതുക എന്നല്ല, സമയബന്ധിതമായ ബാദ്ധ്യതകളില്ലാത്തതുക എന്നു മനസ്സിലാക്കുക. Surplus money കൊണ്ടേ ഓഹരി വിപണിയിലിറങ്ങാവൂ. നഷ്ടത്തിലാണെങ്കിൽ തിരികെക്കയറും വരെ കാത്തിരിക്കാനുള്ള ക്ഷമയും വേണം.
എല്ലാവരും സ്റ്റോക് മാർകറ്റിൽ വരുന്നത് ഇൻവെസ്റ്റ് ചെയ്തു പൈസ ഉണ്ടാക്കാൻ തന്നെയാണ്. പക്ഷെ ഒരു ലക്ഷം ഇട്ടത് 3മാസം കൊണ്ട്, ഒന്നരലക്ഷം ആകുന്നു അപ്പൊൾ സ്വയം ഒരു തോന്നൽ എന്നാൽ പിന്നെ ചെറിയ രീതിയിൽ ട്രെഡ് ചെയ്ത് നോക്കിയാലോ. ഇപ്പോൾ ഞാനല്ലാം പഠിച്ചല്ലോ എന്ന് കൂടി തോന്നുന്നു. പലർക്കും ട്രേഡ് നടത്തി കിട്ടിയ ലാഭവും ഇട്ടതും മൊത്തം നഷ്ടപ്പെടുന്നു. അപ്പൊൾ റിവഞ്ചിന് ഉള്ള സമയം ആയി. പിന്നെ കുറച്ചു കാശ് കൂടി കയ്യിൽ വരുമ്പോൾ അന്ന് കയ്യിലെ കാശ് കളഞ്ഞ സ്റ്റോക് അതിലും ചീപ്പ് വിലയിൽ കിടക്കുന്നു. വീണ്ടും ആ കളി തുടരുന്നു കൊല്ലങ്ങൾ കഴിഞ്ഞു പോകുമ്പോൾ ലക്ഷങ്ങൾ നഷ്ടം വന്നിട്ടുണ്ടാകും. പിന്നെ തിരിച്ചു പോക്കില്ല. ചെറിയ രീതിയിൽ ആ ട്രെഡിംഗ് ജേർണി തുടർന്ന് കൊണ്ടിരിക്കും. അപ്പോഴുo അയാൾ ചിന്ത മാർക്കറ്റിന് വിപരീതo ആയിരിക്കും. കയറിവരുമ്പോൾ വിൽക്കും താഴെ വരുന്നത് വാങ്ങി പിന്നെയും താഴെ പോകുന്നത് നോക്കിനിൽക്കുന്നു.
ഇക്വിറ്റിയില്‍ എത്ര തുക നിക്ഷേപിക്കണമെന്നത് ഇത് പോലെ calculate ചെയ്ത് കണ്ടു പിടിക്കുന്നത് കുറച്ചു കൂടി ശാസ്ത്രീയമായ രീതിയാണ്. ഇതിന്‍റെ കൂടെ add ചെയ്യാനുള്ളത് equity യും debt ഫണ്ടുകളും തമ്മിലുള്ള ബാലന്‍സിംഗാണ്. Invest ചെയ്യാനുദ്ദേശിക്കുന്ന capital നെ 70 :30 അനുപാതത്തില്‍ സ്റ്റോക്കിലും ഡബ്റ്റ് ഫണ്ടിലും എപ്പോഴും maintain ചെയ്യുന്നത് risk minimise ചെയ്യാന്‍ ആവശ്യമാണെന്ന് തോന്നുന്നു.
Portfolio allocation നു ഒരേ നിയമം എല്ലവർക്കും follow ചെയ്യുന്നത് കുറച് ബുധിമുട്ടുള്ള കാര്യമാണു .ഏതു rule apply ചെയ്യുമ്പോഴും താഴെ പറയുന്ന കര്യങ്ങൾ കൂടി നോക്കുന്നത് നല്ലതായിരിക്കും
നിക്ഷേപകന്റെ risk എടുക്കാനുള്ള capacity,
നിക്ഷേപം കൊണ്ടുള്ള ലക്ഷ്യം
നിക്ഷേപകന്റെ വരുമാനത്തിന്റെ സ്വഭാവം (whether the income is from a guaranteed source like government salary/ a well profession or from a non consistent source like business/agriculture/ temporary overseas job)
നിക്ഷേപിക്കുന്ന ആളുടെ ആരോഗ്യം etc.
ഞാൻ മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് എതിരായ അഭിപ്രായങ്ങളോ അനുകൂലിക്കുന്ന അഭിപ്രായങ്ങളോ നിങ്ങള്ക്ക് ഉണ്ടാകാം. ദയവായി അത് comments-ൽ രേഖപ്പെടുത്തൂ.

Discussion about this post