rafeeque a m
ചെറുപട്ടണങ്ങളിലും ഗ്രമങ്ങളിലുമായി കൃഷിയും ചെറുകിട കുടില്‍ വ്യവസായങ്ങളുമായി ജീവിക്കുന്ന ഇന്ത്യന്‍ ജനത, നമ്മുടെ മൊത്തം ജനസംഖ്യയുടെ ഏകദേശം 65% ത്തോളം വരും. ഇന്ത്യന്‍ GDP യുടെ 50 % contribute ചെയ്യുന്നത് ഈ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന ജനങ്ങളാണ്. എന്നാല്‍ നമ്മുടെ വലിയ ഭീമന്‍ bank കളായ hdfc, sbi, bank of baroda, axis, icici തുടങ്ങിയവ നല്‍കുന്ന മൊത്തം ലോണിന്‍റെ വെറും 15% മാത്രമാണ് ഈ 65% population ന് ലഭ്യമാകുന്നത്.
ഇങ്ങനെ credit penetration നടക്കാത്ത അഥവാ banking സേവനങ്ങള്‍ ലഭിക്കാത്ത 50% population ലക്ഷ്യമാക്കിയാണ് small finance bank കള്‍ തുടങ്ങാന്‍ RBI തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി താല്‍പര്യമുള്ള nbfc കള്‍ക്ക് RBI നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ലൈസന്‍സ് നല്‍കാന്‍ തീരുമാനമെടുത്തു. Priority sector അഥവാ കാര്‍ഷിക രംഗം, vehicle finance, ചെറുകിട വ്യവസായങ്ങള്‍ , affordable housing എന്നീ മേഖലകളില്‍ 75% loan disburse ചെയ്യണമെന്ന വ്യവസ്ഥയിലാണ് ഈ ലൈസന്‍സ് അനുവദിക്കപ്പെട്ടത്.
2014 ലെ RBI regulation ന്‍റെ അടിസ്ഥാനത്തില്‍ പന്ത്രണ്ടോളം small finance ബാങ്കുകള്‍ നമുക്ക് മാര്‍ക്കറ്റില്‍ ഉദയം ചെയ്തതായി കാണാം. AU sfb, Equitas sfb, Utkarsh sfb , Ujjivan sfb തുടങ്ങിയവ ഇവയില്‍ പ്രമുഖരാണ്. ബാംഗ്ലൂര്‍ based ആയി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഒരു non banking finance കമ്പനിയായിരുന്നു ujjivan financial services. അവരാണ് ujjivan sfb തുടങ്ങിയത്.2019 അവസാനമാകുമ്പോഴേക്കും കമ്പനി expand ചെയ്യുന്നതിലേക്ക് fund സമാഹരിക്കാന്‍ കമ്പനി IPO യുമായി വരികയും stock exchangeല്‍ list ചെയ്യുകയും ചെയ്തു.
തങ്ങളുടെ holding കമ്പനിയായ ujjivan financial services നേക്കാള്‍ വളര്‍ന്ന Ujjivan small finance bank ല്‍ ലയിക്കാന്‍ reverse merger approval നായി കാത്തിരിക്കുകയാണ് ujjivan financial services. 2023 march 31 വരെയുള്ള data പ്രകാരം ഇപ്പോള്‍ ujjivan sfb ക്ക് ഇന്ത്യയിലെ 25 സ്റ്റേറ്റുകളില്‍ 575 ബ്രാഞ്ചുകളും 517 ATM കളും 77 ലക്ഷം customer base ഉം ഉണ്ട്. 2023 സാമ്പത്തിക വര്‍ഷം Bank nifty യുടെ മൊത്തത്തിലുള്ള return 14 % ആണെങ്കില്‍ ujjivan 137% return നല്‍കിയതായി കാണാം.
കമ്പനിയുടെ March 2023 വരെയുള്ള loan book data നോക്കിയാല്‍ 2022 ല്‍ 18000 കോടിയില്‍ നിന്ന് 24000 കോടിയായി വര്‍ദ്ധിച്ചത് കാണാം. ഇന്ത്യയിലെ leading ബാങ്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ net NPA രേഖപ്പെടുത്തിയ ബാങ്കാണ് ujjivan small fb. കഴിഞ്ഞ നാല് quarter ല്‍ ബാങ്കിന്‍റെ sales growth രേഖപ്പെടുത്തിയത് 48% ആണെന്ന് കാണാം. Profit growth 5491% എന്ന അവിശ്വസനീയമായ growth ആണ്.
₹ 25,500 Cr deposit ആണ് ഇപ്പോള്‍ ബാങ്കിനുള്ളത്. 40% ത്തിന്‍റെ deposit growth ആണ് financial year 2023 ല്‍ കമ്പനി രേഖപ്പെടുത്തിയത്. financial year 23 യില്‍ 31 ഓളം പുതിയ ബ്രാഞ്ചുകള്‍ add ചെയ്യുകയുണ്ടായി. കൂടാതെ digital transaction രംഗത്ത് ബാങ്ക് ശക്തമായ തുടക്കം കുറച്ചിട്ടുണ്ട്. കൂടാതെ halo ujjivan എന്ന പേരില്‍ mobile banking app ഉം ബാങ്ക് introduce ചെയ്തിട്ടുണ്ട്. Fy 2024 ല്‍ 100 പുതിയ ബ്രാഞ്ചുകള്‍ add ചെയ്യാനൂള്ള വലിയൊരു capacity expansion ലേക്ക് ujjivan നീങ്ങുകയാണ്.
Hdfc , icici തുടങ്ങി വന്‍കിട ബാങ്കുകളെയും Au small finance bank, equitas small finance പോലുള്ള small finance ബാങ്കുകളെയും ഇന്ത്യയിലെ മറ്റെല്ലാ ബാങ്കുകളെയും പിന്തള്ളി 31.39 എന്ന highest ROE രേഖപ്പെടുത്തിയാണ് ujjivan ന്‍റെ fy 23 balance sheet നിലകൊള്ളുന്നത്. മൊത്തം ഇന്‍ത്യന്‍ banking sector ലെ median roe 13.5 മാത്രമാണ്. മറ്റൊരു ആകര്‍ഷകമായ കാര്യം ujjivan ന്‍റെ pe ratio 9.31 ആണ്. Industry pe 14 % ആണ്. Price to book value 3 ല്‍ താഴെയാണെന്ന് മാത്രമല്ല ujjivan financial sevices ujjivan sfb തമ്മിലുള്ള reverse merger നടക്കുന്നതോടു കൂടി ബാങ്കിന്‍റെ book value കൂടുതല്‍ ആകര്‍ഷകമാകും.
Overall നോക്കുമ്പോള്‍ വലിയൊരു growth potential ലുള്ള സ്റ്റോക്ക് നല്ലൊരു attractive valuation ല്‍ നില കൊള്ളുകയാണ്. ഇപ്പോഴത്തെ ഇവരുടെ loan book 25000 കോടിയുടേതാണ്. ഇവരുടെ loan book എത്രത്തോളം വളരാം എന്നൊരു prediction നടത്തി നോക്കാം. ഇന്ത്യയിലെ semi urban rural മേഖലയിലെ small finance bank ന്‍റെ penetration ന്‍റെ ഒരു data നോക്കിയാല്‍ അത് 77% ആണ്. 2012 ല്‍ അത് 44% മാത്രമായിരുന്നു. അതായത് 5%-6% ശതമാനത്തിന്‍റെ cagr വളര്‍ച്ചയാണ് നമുക്ക് കാണാന്‍ കഴിയുക.
ഇന്ത്യ ഒരു super power ആവണമെങ്കില്‍ 100% penetration ആവശ്യമാണ്. അത് നേടണമെങ്കില്‍ ഈ 5-6% വളര്‍ച്ചാ നിരക്ക് വെച്ച് നോക്കുമ്പോള്‍ നീണ്ട 9 വര്‍ഷങ്ങള്‍ ഏറ്റവും കുറഞ്ഞത് വേണ്ടി വരും. സ്മാള്‍ ഫിനാന്‍സ് രംഗത്തെ മൊത്തം loan book ല്‍ ujjivan sfb കൈകാര്യം ചെയ്യുന്ന loan 25000 കോടിയാണ്. Semi Urban rural മേഖലയിലേക്കുള്ള sfb ന്‍റെ കടന്നു കയറ്റം 100% ആകുമ്പോള്‍ 25 ലക്ഷം കോടിയോളം loan book വളരും.
ഇപ്പോഴത്തെ market ഷെയര്‍ വെച്ച് ujjivan sm fb ന്‍റെ loan book ആ സമയത്ത് 7 ലക്ഷം കോടിയിലെത്താം. അതായത് ഏകദേശം 30 % ത്തിന്‍റെ വളര്‍ച്ച. അതായത് 2032 ആകുമ്പോഴേക്കും ലോണ്‍ ബുക്കിന്‍റെ ആനുപാതികമായ വളര്‍ച്ചയുമായി തട്ടിച്ച് നോക്കിയാല്‍ ഇപ്പോഴത്തെ വിലയായ 57 രൂപയില്‍ നിന്ന് 1500 എന്ന ഷെയര്‍ price ല്‍ ujjivan ന് എത്താന്‍ കഴിയും. എന്നാല്‍ Ujjivan മായി ബന്ധപ്പെട്ട് ചില risk factor ഉണ്ട്.
ujjivan ന്‍റെ loan book ല്‍ പ്രധാനമായും micro finance രംഗത്തെ unsecured loan ആണ്. ഏറ്റവുമധികം default സാധ്യതയുള്ള ലോണുകളാണിവ. Covid pandemic , യുദ്ധം മറ്റ് natural calamities പോലുള്ള ദുരന്തങ്ങള്‍ വന്നാല്‍ തീര്‍ച്ചയാും NPA ratio വര്‍ദ്ധിക്കും. അത് ബാങ്കിന്‍റെ വളര്‍ച്ച പ്രതിസന്ധയിലാക്കും. Covid pandemic ന് ശേഷം ഉണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ വന്‍ നഷ്ടം ujjivan നേരിട്ടിരുന്നു.
unemployment rate വര്‍ദധിക്കുന്നത് small finance segment നെ ദോഷകരമായി ബാധിക്കും. കാരണം സാധാരണ വര്‍ക്കിംഗ് ക്ലാസ് വിഭാഗത്തില്‍ പെട്ട low salaried daily wage customers ആണ് ujjivan ന്‍റെ പ്രധാന customer base. അത് കൊണ്ട് socio economic condition perfect ആയി മുന്നോട്ട് പോവുകയാണെങ്കില്‍ മാത്രമേ ujjivan സ്റ്റോക്ക് out perform ചെയ്യുകയുള്ളൂ. Ujjivan small finance ന്‍റെ ചാര്‍ട്ടില്‍ 48 ഒരു strong support ആണെന്ന് കാണാം. അത് fresh entry എടുക്കാന്‍ best price ആണ്. അത് കഴിഞ്ഞ് break ചെയ്ത് താഴോട് പോയാല്‍ 38 ഉം വീണ്ടും താഴോട്ട് 33 ഉം നല്ല support level ആണ്.
Not a buy sell recommendation.
Do your own research before buying
Discussion about this post