ബോംബെയിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ 150 രൂപ ശമ്പളത്തിന് ജോലി ചെയ്ത് പിന്നീട് fabric care സെക്ടറില്‍ ഉജാല എന്ന ബ്രാന്‍ഡ് പടുത്തുയര്‍ത്തിയ എംപി രാമചന്ദ്രന്‍ ബിസിനസ് രംഗത്ത് യാതൊരു പരമ്പര്യവുമില്ലാതെ വന്ന് കഠിനാധ്വാനത്തിലൂടെ വിജയം വരിച്ച മലയാളിയാണ്. മകളായ ജ്യോതിയുടെ പേരില്‍ ആരംഭിച്ച ജ്യോതി ലാബ്സ് , അതിന്‍റെ പ്രവർത്തനം തുടങ്ങി മൂന്നരപ്പതിറ്റാണ്ടുകൊണ്ട് 7,500 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി വളര്‍ന്നു. അയ്യായിരത്തിലേറെ ജീവനക്കാരുള്ള ഗ്രൂപ്പിന്റെ വിറ്റുവരവ് ഇപ്പോൾ 2,000 കോടി രൂപയ്ക്ക് മേലെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതിലേറെ ഫാക്ടറികൾ ഗ്രൂപ്പിനുണ്ട്.
കമ്പനിയുടെ നടത്തിപ്പിൽ രാമചന്ദ്രന് കരുത്തായി ജോയിന്റ് മാനേജിങ് ഡയറക്ടർ ഉല്ലാസ് കാമത്ത് ഉണ്ട്. രണ്ടരപ്പതിറ്റാണ്ടിലേറെയായി അദ്ദേഹം ജ്യോതി ലാബ്സിനൊപ്പമാണ്. 2020 ഏപ്രിൽ ഒന്നോടെ മാനേജിങ് ഡയറക്ടർ പദവി രാമചന്ദ്രന്‍ ഒഴിഞ്ഞ് മകൾ എം.ആർ. ജ്യോതിക്ക് കൈമാറുകയുണ്ടായി. മറ്റ് peer കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ നാല് ക്വാര്‍ടറിലെ sales growth ലും profit growth ലും കൂടാതെ മൂന്ന് വര്‍ഷത്തെ avg sales growth പരിഗണിച്ചാല്‍ സെക്ടറിലെ മറ്റ് സ്റ്റോക്കുകളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുന്ന performance ആണ് Jyothy labs കാഴ്ചവെച്ചിട്ടുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷം 120% return നല്‍കി അത് മറ്റെല്ലാ സ്റ്റോക്കുകളെയും ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും സ്റ്റോക്കിന്‍റെ valuation premium range ലേക്ക് പോയതില്‍ അസ്വഭാവികമായി ഒന്നുമില്ല എന്ന് നമുക്ക് മനസിലാക്കാം. കമ്പനിയുടെ debt position ഉം വളരെ safe ആണ് . 0.03 യുടെ debt equity ratio സൂചിപ്പിക്കുന്നത് തങ്ങളുടെ നേരിയ കടത്തേക്കാള്‍ എത്രയോ ഉയര്‍ന്ന cash reserve കമ്പനിക്കുണ്ടെന്നാണ്.
45 കോടിയുടെ കടമുള്ളപ്പോള്‍ ഏകദേശം 1600 കോടിയിലധികം ക്യാഷ് reserve കമ്പനിക്കുണ്ട്. Borrowings consistant ആയി കുറഞ്ഞ് വരുന്നതും കാണാം. സിംഗിള്‍ ഷെയര്‍ പോലും കമ്പനി pledge ചെയ്തിട്ടില്ലെന്നും കാണാം. 62% പ്രമോട്ടര്‍ ഷെയറും 14% വീതം FII യും DII യും നിലവിലുള്ള ഈ സ്റ്റോക്കിന്‍റെ share holding pattern ശക്തമാണ്. സ്റ്റോക്ക് ഇപ്പോള്‍ all time high യിലാണ്. നല്ല അവസരത്തിനായി കാത്തിരിക്കാവുന്ന സ്റ്റോക്കാണ്.

Not a buying recommendation.
Discussion about this post