റഫീക് എ എൻ
1.Praj industries
ഈ സ്റ്റോക്ക് എപ്പോഴും overvalued ആയിട്ടാണ് trade ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സ്റ്റോക്ക് അതിന്‍റെ industry PE യെക്കാളും താഴെ നമുക്ക് കാണാന്‍ കഴിയും. കൂടാതെ 5 വര്‍ഷത്തെ median PE യെക്കാള്‍ താഴെയാണ് സ്റ്റോക്ക് trade ചെയ്യുന്നത്. കൂടാതെ ഇതിന്‍റെ PEG ratio ഒന്നില്‍ താഴെയാണ്. ഈയടുത്ത് കേന്ദ്ര സര്‍ക്കാര്‍ കരിമ്പ് ജ്യൂസ് ഉപയോഗിച്ച് കൊണ്ടുള്ള ethanol production കുറക്കണമെന്ന ഷുഗര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ക്കറ്റില്‍ പഞ്ചസാരയുടെ ലഭ്യത കുറയുകയും പഞ്ചസാരയ്ക്ക് വില വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായതിനാലുമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു restriction കൊണ്ട് വന്നത്. അത് കാരണം sugar -ethanol സ്റ്റോക്കുകളില്‍ ഒരു crash സംഭവിച്ചിരുന്നു.
എന്നാല്‍ praj industries basically നിര്‍മാണ പ്ലാന്‍റുകളും ഉപകരണങ്ങളും അന്താരാഷ്ട്ര തലത്തില്‍ നിര്‍മിക്കുന്ന കമ്പനിയാണ്. ഇന്ത്യന്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കമ്പനിയല്ല. കൂടാതെ water treatment , വ്യവസായ മേഖലയിലെ നിര്‍മാണ equipment , bio energy solutions തുടങ്ങി എഞ്ചിനീയറിംഗ് solutions വിവിധ വ്യവസായങ്ങള്‍ക്ക് നല്‍കുന്ന കമ്പനിയാണ്. Ethanol plant കള്‍ Praj ന്‍റെ ഒരു business segment മാത്രമാണ്.

2.Bluestar ltd.
Air conditioner, commercial refrigeration , electrical, plumbing, fire fighting equipment എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്ത Blue star ltd, ഈ മേഖലയില്‍ ഇന്ത്യയിലെ second largest player ആണ് . ഈ കമ്പനിയുടെ peers മായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്റ്റോക്ക് undervalued ആയി കാണാം. മുന്ന് പ്രധാന players ആണ് ഈ air conditioner സെക്ടറില്‍ listed കമ്പനികളായി കാണുന്നത്. Voltas ഉം johnson controls hitachi യുമാണ് മറ്റ് രണ്ട് കമ്പനികള്‍. അവയുടെ profit growth negative figure കാണിക്കുമ്പോള്‍ blue star positive ആണ്. കൂടാതെ 66 ലധികം മ്യൂച്ചല്‍ഫണ്ട് സ്കീമുകള്‍ bluestar ltd ഹോള്‍ഡ് ചെയ്യുന്നുണ്ട്.

3.Tata technologies
Tata technologies ഒറ്റ നോട്ടത്തില്‍ നമുക്ക് overvalued ആയി തോന്നാമെങ്കിലും ഈ സ്റ്റോക്കിനെ നാം താരമ്യം ചെയ്യേണ്ടത് മറ്റ് ER &D കമ്പനികളായ tata elexi, kpit tech, l&t tech , Persistant systems തുടങ്ങിയ കമ്പനികളുമായിട്ടാണ്. Tata elexi, persistance system എന്നിവയുടെ pe tata tech നേക്കാള്‍ കുറവാണെങ്കിലും അവയുടെ profit growth tata മയേക്കാള്‍ കുറവാണ്. Kpit യുടെ PE, tata യേക്കാള്‍ കൂടുതലാണ്. Industry മൊത്തത്തിലുള്ള stock കളുമായി compare ചെയ്യുമ്പോള്‍ ഈ സ്റ്റോക്ക് fairly valued ആണ് കൂടാതെ 52 w high ല്‍ നിന്ന് 15% correction സ്റ്റോക്കില്‍ നടന്നിട്ടുണ്ട്. 1000 ല്‍ താഴെ എപ്പോഴും നല്ല buying അവസരമാണ്.

4. Varun beverages
Carbonated ആയതും non carbonated ആയതുമായ soft drinks, distribute ചെയ്യുന്ന പെപ്സിയുടെ ലോകത്തിലെ തന്നെ ഒരു പ്രധാനപ്പെട്ട largest franchaise ആണ് വരുണ്‍ ബീവറേജസ്. പെപ്സികോയുമായി 2039 വരെ യുള്ള ഒരു long term extended the bottling appointment and trademark license agreement നേടിയെടുത്ത varun beverage ന്‍റ business ഭാവിയിലും ശക്തമായിരിക്കും ഓരോ dip ലും ആവറേജ്ചെയ്യാവുന്ന,സ്റ്റോക്കാണ് varun beverages.

ഇതൊരു സ്റ്റോക്കുകള്‍ വാങ്ങാനുള്ള പ്രേരണയല്ല. നിങ്ങളുടേതായ പഠനം നടത്തി മാത്രം നിക്ഷേപിക്കുക
Discussion about this post