ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണം നല്‍കിയ corperate കളുടെ കൂട്ടത്തില്‍ ഏറ്റവുമധികം പണം നല്‍കി രണ്ടാം സ്ഥാനത്ത് കാണുന്ന Megha engineering & infra ltd (MEIL)എന്ന holding co. ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതൊരു unlisted ഹെെദരാബാദ് based കമ്പനി ആണ്. 1989 ല്‍ മുന്‍സിപ്പാലിറ്റി contract കളില്‍ തുടങ്ങി തെലങ്കാനയില്‍ മാറിമാറി വന്ന സര്‍ക്കാറുകളില്‍ നിന്ന് പല infrastructure പ്രൊജക്ടുകളും നേടിയെടുത്ത കമ്പനി പിന്നീട് മറ്റ് സ്റ്റേറ്റുകളിലും വന്‍കിട പ്രൊജക്ടുകള്‍നേടിയെടുത്ത് ഇന്ത്യയിലെ leading infra co ആയി മാറി.
2018 ല്‍ megha engineering ഒരു small cap കമ്പനിയായ Olectra greentech ന്‍റെ 50.1 % ഓഹരികള്‍ വാങ്ങിക്കൂട്ടിയതോടെയാണ് olectra green tech ന്‍റെ വിജയഗാഥ ആരംഭിക്കുന്നത്.അത് വരെ വെറുമൊരു പെന്നി സ്റ്റോക്കായി മാര്‍ക്കറ്റിലുണ്ടായ കമ്പനിയില്‍ 2018 ല്‍ ചില ചലനങ്ങള്‍ stock price ല്‍ കാണാന്‍ തുടങ്ങി. കോവിഡാനന്തരം കമ്പനി ഒരു വലിയ റാലിയുടെ തുടക്കംആരംഭിച്ചു. ഇന്ന് olectra gredntech ന്‍റെ 82% revenue വരുന്നത് electric bus നിര്‍മാണത്തില്‍ നിന്നാണ്. ബാക്കി 18% മാത്രമാണ് അവരുടെ പരമ്പരാഗത ബിസിനസായ composite polymer insulator ല്‍ നിന്ന് ലഭിക്കുന്നത്. ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്ത് 23% മാര്‍ക്കറ്റ് ഷെയറുള്ള olectra യുടെ ഓര്‍ഡര്‍ ബുക്ക് ശക്തമാണ്. കമ്പനിയുടെ sales ഉം profit ഉം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് കാണിക്കുന്നത്. വലിയ കടബാധ്യതകളില്ലാത്ത ഫ്യൂച്ചര്‍ സെക്ടറിലെ സ്റ്റോക്കെന്ന നിലയില്‍ ഇത് investors ന്‍റെ പ്രിയപ്പെട്ട സ്റ്റോക്കാണ്. കഴിഞ്ഞ ഒരു വര്‍ഷം 177% return നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ olectra യില്‍ ലോംഗ് ടേം fresh entry എടുക്കാതിരിക്കാന്‍ കുറെ കാരണങ്ങളുണ്ട്.
1. ഇപ്പോള്‍ olectra യുടെ PE ratio 159 ല്‍ നില്‍ക്കുകയാണ്. ഇത് expensive ആണ്.
2. ഈ സ്റ്റോക്കില്‍ DII holding 1% ല്‍ താഴെയാണ്. public holding 42% ആണ്. ഭാവിയില്‍ ഈ സ്റ്റോക്കില്‍ negative news വന്നാല്‍ വന്‍ ഇടിവ് പ്രതീക്ഷിക്കേണ്ടി വരും.
3. സ്റ്റോക്കിന്‍റെ ROE യും ROCE യും ആകര്‍ഷകമല്ല.
4. ഇലക്ട്രിക് ബസിന്‍റെ ഓര്‍ഡര്‍ സമയത്ത് പൂര്‍ത്തീകരിക്കാത്തതിന് കമ്പനിക്ക് ഫൈന്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. വലിയ തോതില്‍ plant capacity വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ tatamotors, Ashok leyland പോലുള്ള കമ്പനികളുമായി മത്സരിക്കാനാകില്ല.
5 . ഇവരുടെ ഓര്‍ഡറുകളില്‍ 50% വരുന്നത് പ്രധാന മൂന്ന് സ്ഥാപനങ്ങളില്‍ നിന്നാണ്. അത് Concentration risk സൃഷ്ടിക്കും.
6. ചൈനിസ് EV കമ്പനിയായ BYD യുമായുള്ള technology കരാര്‍ ഇന്ത്യാ ഗവര്‍മെന്‍റ് വലിയ തോതില്‍ പ്രോല്‍സാഹിപ്പിക്കണമെന്നില്ല.
7. Promoter മാരായ Megha engineers ന്‍റെ electoral bond വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന ഇലക്ഷന്‍ റിസള്‍ട്ടുകള്‍ കമ്പനിക്ക് നിര്‍ണായകമാണ്.
ഇതൊക്കെയാണെങ്കിലും സ്റ്റോക്കിന്‍റെ ROCE യും ROE യും 15 മുകളില്‍ രേഖപ്പെടുത്തുകയും Public holding കുറയുകയും DII holding വര്‍ദ്ധിക്കുകയും stock PE നൂറില്‍ താഴെ വരികയും 1200-1300 വിലയില്‍ സ്റ്റോക്ക് ലഭ്യമാവുകയുമാണെങ്കില്‍ Fresh entry യും averaging ഉം ആലോചിക്കാവുന്നതാണ്.
Discussion about this post