റഫീക് എഎം
ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം പോലെയോ ആദ്യ ചുംബനം പോലെയോ മധുരമായ ഓര്‍മ നല്‍കുന്ന ഒരു അനുഭവമാകണമെന്നില്ല. റിസ്ക് കുറവാണെന്ന മിഥ്യാധാരണയില്‍ നാം ആദ്യമായി വാങ്ങുന്നത് , ഏറ്റവും വില കുറഞ്ഞതും ദുര്‍ബ്ബലവുമായ ഏതെങ്കിലും പെന്നി സ്റ്റോക്കുകളായിരിക്കും. അവ പലര്‍ക്കും വേദനിപ്പിക്കുന്ന ഓര്‍മകള്‍ നല്‍കുകയും മാര്‍ക്കറ്റില്‍ നിന്ന് എന്നെന്നേക്കുമായി വിടപറയുവാന്‍ കാരണമാവുകയും ചെയ്യും.
ഒരു Beginner മാര്‍ക്കറ്റിലെ top quality large സ്റ്റോക്കുകളില്‍ മാത്രം ഘട്ടം ഘട്ടമായി invest ചെയ്ത് മെല്ലെ ഒന്നോ രണ്ടോ വര്‍ഷം മുന്നോട്ട് പോവുകയാണെങ്കില്‍ മാര്‍ക്കറ്റിന്‍റെ വിവിധ തരം സ്വഭാവങ്ങള്‍ പഠിക്കുവാനും അതിന്‍റെ ഗതിവിഗതികള്‍ മനസിലാക്കാനും equity നിക്ഷേപങ്ങളില്‍ ആത്മവിശ്വാസമുണ്ടാകുവാനും അത് സഹായിക്കും.

NSE വെബ്സൈറ്റില്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റോക്കുകളെ തെരഞ്ഞെടുത്ത് രൂപീകരിക്കുന്ന സ്റ്റോക്കുകളുടെ കൂട്ടങ്ങളുണ്ട്. ഇതിനെ സ്ട്രാറ്റജി ഇന്‍ഡക്സുകള്‍ എന്ന് പറയും. ഇത് ഓരോ ആറ് മാസം കൂടുമ്പോഴും വേണ്ട പുനപരിശോധന നടത്തി ചില സ്റ്റോക്കുകള്‍ മാറ്റി മറ്റ് ചിലതിനെ കയറ്റി rebalance ചെയ്യും.
അത്തരം പ്രധാനപ്പെട്ട മൂന്ന് ഇന്‍ഡക്സുകളാണ്.
NIFTY 100 QUALITY 30
NIFTY 100 LOW VOLATILITY 30
NIFTY ALPHA LOW VOLATILITY 30
ഈ മൂന്ന് ഇന്‍ഡക്സുകളില്‍ മുപ്പത് വീതം സ്റ്റോക്കുകളുണ്ട്. മാര്‍ക്കറ്റില്‍ പെട്ടെന്നുണ്ടാകുന്ന തകര്‍ച്ചകളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ സ്റ്റോക്കുകളാണിത്. നാം ആദ്യം വാങ്ങുന്ന സ്റ്റോക്ക് ഈ ഇന്‍ഡക്സില്‍ എവിടെയെങ്കിലും ഇടം പിടിച്ച സ്റ്റോക്കാകുന്നതാണ് ഏറ്റവും അഭികാമ്യം. എങ്കില്‍ ആദ്യ പ്രണയം പോലെ നല്ല അനുഭവങ്ങള്‍ ഉണ്ടായേക്കാം. ഈ മൂന്ന് ഇന്‍ഡക്സുകളിലും ഒരേ പോലെ സ്ഥാനം പിടിച്ച high quality സ്റ്റോക്കുകളാണ്
BRITANNIA, COLGATE-PALMOLIVE, DABUR, HCL TECH, HINDUSTAN UNILIVER, INFOSYS, ITC, MARICO, NESTLE, PIDILITE, TCS.

മാര്‍ക്കറ്റിലേക്ക് പുതുതായി കാലെടുത്ത് വെക്കുന്ന ഏതൊരാള്‍ക്കും കണ്ണടച്ച് INVEST ചെയ്യാവുന്ന സ്റ്റോക്കുകളാണിവയെങ്കിലും നിയമപ്രകാരമുള്ള മുന്നറിയിപ്പ് താഴെ കൊടുക്കുന്നു.
Stock market investments are subject to market risk.
Discussion about this post