Rafeeq AM
അടുത്ത 5 വര്‍ഷത്തേക്ക് സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഏഴ് സെക്ടറുകള്‍.
1. Renewable energy
ഇനിയുള്ള കാലം വൈദ്യുതി ഉല്‍പാദനം സോളാര്‍, കാറ്റ്, തിരമാല, ഹൈഡ്രോ , ബയോ തുടങ്ങിയ renewable ഉറവിടങ്ങളില്‍ നിന്ന് മാത്രമേ പ്രോല്‍സാഹിപ്പിക്കപ്പെടുകയുള്ളൂ.
Stocks for example
2. Defense
ഇന്ത്യ ആയുധ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത നേടാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും വന്‍തോതിലുള്ള പ്രതിരോധ ബഡ്ജറ്റുകളാണ് അവതരിപ്പിക്കുന്നത്.
Stocks for example
HAL, MAZAGON DOCK
3. AI & Data Analytics
ഐ ടി മേഖല എപ്പോഴും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിവേഗം നീങ്ങുന്ന എവര്‍ ഗ്രീന്‍ സെക്ടറാണ്. നിര്‍മിത ബുദ്ധിയും ഡാറ്റാ വിശകലനങ്ങളുമായിരിക്കും ഈ മേഖല ഇനി ഭരിക്കുക.
Stocks for example
LTTS, NEWGEN SOFTWARE
4. Railway
റെയില്‍വേയുടെ വികസന ചരിത്രത്തില്‍ ഇത്രയേറെ പണം അതിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മാറ്റി വെച്ച കാലം ഇതിന് മുമ്പുണ്ടായിട്ടില്ല.
Stocks for example
IRFC, IRCON INTERNATIONAL
5.Banking
Mobile banking, credit card , technology ഉപയോഗിച്ചുള്ള ബാങ്കിംഗ് രീതികള്‍ നടപ്പിലാക്കുന്ന new genration ബാങ്കുകളും സമൂഹത്തിലെ താഴെക്കിടയില്‍ ഇറങ്ങിച്ചെല്ലുന്ന small finance ബാങ്കുകളും അതിവേഗം വളരുകയാണ്.
Stocks for example
IDFC FIRST , UJJIVAN SMALL BANK
6. Ethanol
വാഹന ഇന്ധനങ്ങളില്‍ ethanol ചേര്‍ത്ത് ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കാം എന്ന നയത്തിന്‍റെ ഭാഗമായി ഷുഗര്‍ കമ്പനികളുടെ ബൈപ്രൊഡക്ടായ ഇഥനോള്‍ ഉല്‍പാദനം രാജ്യം പ്രോല്‍സാഹിപ്പിക്കുകയാണ്.
Stocks for example
TRIVENI ENGINEERING, DALMIA BARATH SUGAR
7. Auto Ancillary
വാഹന നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ components നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വരുമെന്നാണ് കണക്കാക്കുന്നത്.
Stocks for example
UNO MINDA, MOTHERSON WIRING
Discussion about this post