Abhijit JA
ട്രെഡിങ്ങിനെ പറ്റി പറയുമ്പോൾ ബഹുഭൂരിഭാഗം ആൾക്കാരും ചെയുന്ന മിസ്റ്റേക് ആണ് ബേസിക് rules പാലിക്കുന്നില്ല എന്നുള്ളത്. ഈ ഗ്രൂപ്പിൽ തന്നെ പലരും 500% returns, 1000% returns ആയതൊക്കെ പോസ്റ്റ് ചെയുമ്പോൾ പലരും ഏതു സ്റ്റോക്ക് ആണ്.. എത്ര ക്യാപിറ്റൽ ഉണ്ട് എന്നുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നതല്ലാതെ അവർ എടുത്ത ക്ഷമയെ കുറിച്ചോ ഡിസ്‌സിപ്ലിനെ കുറിച്ചോ, എങ്ങനെ consistent ആയി എന്നോ ചോദിച്ച് അറിയാൻ ശ്രേമിക്കുന്നതായി കാണാൻ കഴിയുന്നില്ല.
നമ്മൾ ഏതൊരു ഫീൽഡ് എടുത്താലും അതിൽ ഒന്ന് നല്ലോണം പയറ്റി തെളിയുമ്പോൾ മനസിലാകുന്ന ഒരു കാര്യം എന്തെന്നാൽ “The secret lies in following Simple and Basic rules.” അതായത് തുടക്കത്തിൽ തന്നെ നമ്മൾ പഠിക്കുന്ന ഏറ്റവും basic rules ആണ് real magic ഫോർമുല എന്നത്.. ഉദാഹരണത്തിന് നിങ്ങൾ വാഹനം ഓടിക്കാൻ പഠിക്കുന്ന ഒരാൾ ആണെങ്കിൽ ആദ്യം പഠിക്കുന്ന basic rules ആണ് സീറ്റ് belt ഇടുക, overspending പാടില്ല, മദ്യപിച്ചു വാഹനം ഓടിക്കരുത് എന്നുള്ളതൊക്കെ.. പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും വാഹനം ഓടിക്കുമ്പോൾ സ്റ്റീറിങ്ങിൽ എവിടെയാണ് കൈ വെക്കേണ്ടത്.. ഗിയറിന്റെ പുറത്ത് അനാവശ്യമായി കൈ വെക്കാമോ മറ്റു ചോദ്യങ്ങളിലേക് അമിത ശ്രെദ്ധ കൊടുക്കും . സത്യത്തിൽ നിങ്ങൾ തന്നെ ഒന്ന് ആലോചിച് നോക്കു.. ആരോഗ്യകരമായി വാഹനം ഓടിക്കാൻ ആദ്യം പഠിച്ച basic rules ആണോ follow ചെയ്യേണ്ടത്?? അതോ രണ്ടാമത് ചോദിച്ച പോലെ സ്റ്റീറിങിൽ എവിടയാണ് കൈ വെക്കേണ്ടത് എന്നുള്ള സെക്കന്ററി questions ആണോ പ്രാധാന്യം??
നിങ്ങക്ക് ഏതു കാര്യത്തിൽ ആയാലും എന്തെങ്കിലും പിഴവുകൾ വന്നാൽ ആദ്യം ചെയേണ്ടത് “Go back to basics ” എന്നാണ് എന്റെ അഭിപ്രായം. Trading ചെയ്തു കുറെ നഷ്ടം വന്നാൽ trading ഒന്നു ചവിട്ടി നിർത്തിയിട്ടു basic trading rules എന്താണെന്ന് മനസിലാക്കിയിട് അത് follow ചെയ്യുക.. ഒരാൾ എത്ര വലിയ trader/investor ആയാലും എപ്പോഴും basic ആയിട്ടുള്ള rules follow ചെയ്യാൻ ശ്രമിക്കുക..ചെയ്തു കൊണ്ടേ ഇരിക്കുക..
ഞാനൊരു ഉദാഹരണം പറയാം..Sachin tendulkar and Mohammad Amir. ( ക്രിക്കറ്റ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനും പാകിസ്താനിലെ ഒരു സമയത്തെ പുത്തൻ താരോദയവും).. Sachin എക്കാലത്തെയും മികച്ച റൺ വേട്ടക്കാരൻ ആയപ്പൊഴും അതിനുശേഷവും ബാറ്റിങ്ങിലെ basic rules ആയ നെറ്റ് പ്രാക്ടിസും domestic മത്സരങ്ങളായ രഞ്ജി ട്രോഫിയും ഒക്കെ എല്ലായ്‌പോഴും കളിച്ചിരുന്നു.. അതായത് എക്കാലത്തെയും മികച്ച ബാറ്റിസ്മാൻ ആണെന് ലോകം വാഴ്ത്തുമ്പോഴും sachin basic റൂൾസ് വിട്ടു കളിച്ചിട്ടില്ല.. മറുവശത്തു മുഹമ്മദ് ആമീർ തുടകകാരൻ ആയി പാക് ടീമിൽ വന്നപ്പോൾ ഉജ്വലമായ in സ്വിങ്ങർ എറിഞ്ഞു ലോകോത്തര ബാറ്റിസ്മാൻ മാരെ ബുദ്ധിമുട്ടിച്ചു.. പക്ഷെ അതികം വൈകാതെ തന്നെ ഒരു ബൗളറിന്റെ basic rules ആമീർ തെറ്റിച്ചു തുടങ്ങി.. കൃത്യമായി നെറ്റ് പ്രാക്ടീസിന് എത്താതെയും വാതുവെയ്പ് പോലുള്ള നിയപരം അല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുകയും പെട്ടെന്നു പണം ഉണ്ടാകാനുള്ള വഴികൾ തേടി പോകുകയും ചെയ്തു.. Spot fixingil ആമീർ പിടിക്കപ്പെട്ടു ജയിലിൽ ആയതും വിലക്ക് നേരിട്ടതും പിന്നീടുള്ള ചരിത്രം..
ഇവിടെയാണ് basic rules and consistency യുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.. എത്രവലിയ ബാറ്റിസ്മാൻ ആണെന്ന് സ്വയം അറിഞ്ഞിട്ടും consistent ആയിട്ട് sachin നെറ്റ് practise ചെയ്തു കൊണ്ടേ ഇരുന്നു..ഒരു ദിവസം പോലും നെറ്റ് പ്രാക്ടീസ് മുടക്കാൻ അദ്ദേഹം ശ്രേമിച്ചിട്ടുണ്ടാവില്ല..അദ്ദേഹത്തിന് വേണമെങ്കിൽ നേടേണ്ടത് എലാം നേടിയല്ലോ എന്നു ചിന്തിച് നെറ്റ് practice time കുറാകാം ആയിരുന്നു.. പക്ഷെ. ” നെറ്റ് പ്രാക്റ്റീസ് പോലുള്ള ഏറ്റവും basic ആയിട്ടുള്ള rules consistent ആയിട്ട് follow ചെയ്‌തതുകൊണ്ടാകണം താൻ ഏറ്റവും വലിയ റൺ വേട്ടക്കാരൻ ആയത് എന്ന ബോദ്യം” അയ്യാൾക് ഉണ്ടായിരുന്നു.. അതുകൊണ്ട് അദ്ദേഹം basic rules consistent ആയിട്ട് follow ചെയ്തുകൊണ്ടേ ഇരുന്നു..net practice ചെയ്‌തുകൊണ്ടേ ഇരുന്നു ഒപ്പം റെക്കോർഡുകളും വാരി കൂട്ടികൊണ്ടേ ഇരുന്നു…
My fellow humans.. നിങ്ങൾക് സച്ചിനെ പോലെ basic rules consistent ആയിട്ടു follow ചെയുന്ന investor/trader ആകണോ അതോ ആമീറിനെ പോലെ potential ഉണ്ടായിട്ടും basic rules consistent ആയി follow ചെയ്യാതെ.. വളരെ പെട്ടെന്നു പണക്കാരൻ ആകാൻ basic റൂൾസിൽ ശ്രെദ്ധ കേന്ദ്രികരിക്കാതെ.. കുറുക്കു വഴികൾ തേടി പോകുന്ന investor / trader ആകണോ??ഇതിന്റെ ഉത്തരം നിങ്ങൾ ഓരോരുത്തരും ആണ് കണ്ടെത്തേണ്ടത്…Basic rules consistent ആയിട്ടു ചെയ്‌തവരാണ് ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് പോസ്റ്റിടുന്നത്.. നിങ്ങൾക്കും ആട്ടിൻ സൂപ്പ് കുടിക്കണ്ടേ
(Note : തെറ്റ് തിരുത്തി വന്ന ആമീർ വീണ്ടും പാകിസ്താന് വേണ്ടി കളിച്ചിട്ടുണ്ട്.. Wickets എടുത്തിട്ടുമുണ്ട്.. ഈ പോസ്റ്റിൽ ആരെയും വെക്തി ഹത്യ ചെയ്യാൻ മനഃപൂർവം ശ്രമിച്ചിട്ടില്ല )
Always keep in mind “Following basic rules consistently is a game changer !!
Happy trading / investing
Discussion about this post