ഒരാൾ കുറച്ച് സ്വര്‍ണ്ണം വിൽക്കാൻ അത് വാങ്ങിയ ജ്വല്ലറിയിൽ പോയി.
ആദ്യം അവരു പറഞ്ഞു ഇത് അവരുടെ സ്വർണ്ണമല്ല എന്ന്. വാങ്ങിച്ച ബില്ല് സൂക്ഷിച്ച് വെച്ചിരുന്നതുകൊണ്ട്, പോകുമ്പോൾ അയാൾ അത് കൈവശം കരുതിയിരുന്നു. സ്വർണ്ണത്തിലെ മാർക്കും കാണിച്ചു. അപ്പോൾ കടക്കാരൻ പറയുകയാണ് സ്വർണ്ണം തിരിച്ചു വാങ്ങുന്നത് ഞങ്ങൾ ഇപ്പോൾ തൽക്കാലം നിർത്തി വെച്ചിരിക്കുയാണെന്ന്. പിന്നീട് കുറച്ച് ഗൗരവത്തിലുള്ള സംസാരങ്ങൾക്ക് ഒടുവിൽ, സ്വർണ്ണം കൂലങ്കൂഷമായി തിരിച്ചും മറിച്ചും ഉരച്ചും പരിശോധിച്ചതിനു ശേഷം തിരിച്ചെടുക്കാമെന്ന് അവർ സമ്മതിച്ചു.
ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ്. പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്, എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ മല മറിക്കാമെന്നാണ്.
സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുന്നത് ലാഭകരമായ ഒരു ഏർപ്പാടല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട് കൊടുത്തു വേറെ മാറ്റിയെടുക്കാമെന്ന് മാത്രം. വലിയ നഷ്ടമില്ലാതെ സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ച് നടന്നിട്ട് കാര്യമില്ല. ആരും അങ്ങനെ നമ്മളെ സഹായിക്കാൻ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന ബുദ്ധിമാന്മാര്‍ അറിയുന്നില്ല. ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ. അതും യഥാര്‍ത്ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ.
വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലാതിരുന്നാല്‍ മതി. പറഞ്ഞു വന്നത്, സ്വർണ്ണം എന്ന ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്.
ചില കണക്കുകള്‍ നോക്കാം.
ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില – ₹46,000 പണിക്കൂലി : 4% മുതല്‍ 32% വരെ (വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിന് വരുന്നവരെ പിഴിയാന്‍ ആണ് ഈ 32% കണക്ക്. 4% കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍? അതുകൊണ്ട് ഈ 4 ശതമാനത്തിന്‍റെ പ്രയോജനം പൊതുവെ പുതിയ തലമുറയിൽ ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം).
32% ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം ₹46,000 + 32% = ₹60,720/-
ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ കുറച്ചു നാൾ കഴിഞ്ഞ്, ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ അവളെയും കൊണ്ട് ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.
പവന്‍റെ വില പഴയത് പോലെ ₹46,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22ct സ്വര്‍ണ്ണം ആയതു കൊണ്ട് 4% ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങൾ മുമ്പ് ₹60,720 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും ₹44,160.. എന്നുവെച്ചാൽ ₹16,560 സ്വാഹ! ഗോവിന്ദ!.
ഇനി പഴയത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 46,000 + 32% = ₹60,720. നിങ്ങള്‍ അങ്ങോട്ട് കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില ₹44,160. ബാക്കി അടയ്ക്കേണ്ട തുക പിന്നെയും ₹16,560!!
ഇനി കടയിൽ നിന്ന് പുറത്തിറങ്ങി, വീട്ടിൽ ചെന്നിരുന്ന് ഒരു ചായയും കുടിച്ച് കുറച്ചു നിമിഷം ചിന്തിച്ച് നോക്കൂ.
ചോദ്യം: “നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്”?
ഉത്തരം: “ഒരു പവന്‍ സ്വര്‍ണ്ണം”.
ചോദ്യം: “അന്നും, ഇന്നുമായി നിങ്ങള്‍ ഒരു പവൻ സ്വർണ്ണത്തിനു വേണ്ടി ചിലവാക്കിയത് എത്ര”?
ഉത്തരം: “അന്ന് ₹60,720 + ഇന്ന് ₹16,560. മൊത്തത്തില്‍ ₹77,280”.
ചോദ്യം: “ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര”?
ഉത്തരം: ”പിന്നെയും ₹44,160 തന്നെ”
ചോദ്യം: “അപ്പോള്‍ ₹77,280 – ₹44,160 = ₹33,120 രണ്ടു തവണ വ്യവഹാരം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു”?
ഉത്തരം: ”സ്വർണ്ണക്കട മുതലാളിയുടെ കീശയില്‍.
NB: ഈ കണക്ക് ലോകത്ത് മറ്റാരോട് പറഞ്ഞാലും, ഒരിക്കലും നിങ്ങളുടെ ഭാര്യയെ ഇക്കാര്യം എളുപ്പത്തിൽ പറഞ്ഞ് മനസ്സിലാക്കാമെന്ന് കരുതിയേക്കരുത്. പെട്ടെന്ന് തന്നെ അവളുടെ മറുപടി വരും…
“അപ്പോ ഈ സ്വർണ്ണം വാങ്ങുന്ന ഇക്കണ്ട ആൾക്കാരെല്ലാം എന്താ പൊട്ടൻമാരാണോ? ഓഹോ..! ഇനി ഞാൻ സ്വർണ്ണമൊന്നും ആവശ്യപ്പെടാതിരിക്കാനും, എനിക്ക് വാങ്ങിത്തരാതെയിരിക്കാനുംവേണ്ടി ഇതുപോലെ ഓരോരോ ഉഡായിപ്പ് നമ്പറുമായി ഇറങ്ങിക്കൊളും”
കഥ അവിടെ നിൽക്കട്ടെ. ഇന്നെടുത്ത് നാളെ വിൽക്കാൻ അല്ല സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്. അതൊരു ലോങ് ടേം ഇൻവെസ്റ്റ്മെൻ്റ് അല്ലെങ്കിൽ മൂല്യം ഉയരുന്ന അപ്രിഷിയെട്ടിംഗ് അസറ്റ് ആണ്. 2006 സ്വർണം പവന് 6000 രൂപ (എല്ലാം ചേർത്ത് ഒരു 7000). 10 പവന് വാങ്ങിയാൽ ഒരു ഒരു ലക്ഷം കൂട്ടിക്കോ. ഇപ്പൊ അതിൻ്റെ വാലൂ 4 ലക്ഷത്തിൽ പരം ആയില്ലേ? അതായത് നിങ്ങളുടെ അസറ്റ് വാല്യൂ വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. ഇപ്പൊൾ അത് വിറ്റാലും പണയം വെച്ചാലും ലാഭം അല്ലേ? ഇനി അങ്ങിനെ വാങ്ങി വിൽക്കാൻ ആണെങ്കിൽ ഡിജിറ്റൽ ഗോൾഡിലോ സോവറിൻ ഗോൾഡിലോ നിക്ഷേപിക്കൂ. മാർക്കറ്റ് വിലക്ക് വാങ്ങി മാർക്കറ്റ് വിലക്ക് വിൽക്കാം. പണിക്കൂലി ഒന്നും ഇല്ല.
ഒരു ബിസിനസ് ആക്കി സ്വർണം ഇന്ന് വാങ്ങി നാളെ വിൽക്കാൻ ആണ് എങ്കിൽ അതിൽ ഒരു ഉപയോഗവും ഇല്ല നഷ്ടം മാത്രമേ ഉള്ളു. എപ്പോളും സ്വർണം ഒരു അസറ്റ് തന്നെ ആണ്. 2018 ല് ഒരാള് 50 പവൻ സ്വർണം വാങ്ങി അന്ന് പവന് 22000 രൂപ പണിക്കൂലി ചേർത്ത് 25000 കൂട്ടിക്കോ അപ്പോൾ 1250000 രൂപ. ആ 1250000 രൂപ അന്ന് FD ഇട്ടു കൊടുത്തു എങ്കിൽ ഇന്ന് കിട്ടുന്നത് 1663000 രൂപ.പകരം ആ വാങ്ങിയ സ്വർണം ഇന്ന് കൊടുത്താൽ 23 ലക്ഷത്തിനു പുറത്തു കിട്ടും. രണ്ടിന്റേം ഇടയിലെ കാലാവധി 5 വർഷം. ഈ 5 വർഷം കൊണ്ട് സ്വർണം ഇഷ്ടത്തിന് അനുസരിച്ചു ഉപയോഗിക്കാം പക്ഷെ FD ഇട്ട പൈസ 5 വർഷത്തിനു ഇടക്ക് എടുത്താൽ ഉള്ള intrest കൂടി പോകും. അത് ഒരു dead money ആയി 5 വർഷം കിടക്കും.
ഈ കണക്കുകൾ ഞാൻ പണ്ടേ മനസ്സിലാക്കിയിട്ടുള്ളതാണ് ഇന്ന് ഏറ്റവും വലിയ കുണ്ഡത്തിൽ ഈയാമ്പറ്റ ചാടി സ്വയം ജീവൻ ഒടുങ്ങുന്നത് പോലെയാണ് ഈ സ്വർണ്ണത്തിൻറെ കളി വാടകയ്ക്ക് ഒരു സിറ്റിയിൽ ഒരു സ്വർണക്കട നടത്തുന്നവൻ അഞ്ചു കൊല്ലം കഴിയുമ്പോൾ അതിൻറെ സെൻട്രലിൽ ഒരു നാല് നിലയുമായി പോകുന്നു ആർഭാടമായി ഒരു കിലോ സ്വർണത്തിൽ പണി ചെയ്യുമ്പോൾ ഒരു കിലോ ചെമ്പ് കൂടെ ചേർന്നു അതിനുപുറമേ പണിക്കൂലി വേറെ ലാഭം ഒട്ടും ഇല്ലാത്ത ഒരു കച്ചവടം ഒരു നേരത്തെ ആഹാരത്തിന് കഴിയുമോ എന്ന് ചോദിച്ചാൽ അതുമില്ല ഈ സ്വർണത്തിന്റെ പൂതിയാണ് ധനമാണെങ്കിലും വിശന്നു മരിക്കുന്ന ഒരു കാലഘട്ടം ഇതിൻറെ പേരിൽ ഉണ്ടാകും
മുമ്പ് വാങ്ങിയതിനേക്കാള്‍ ഉയർന്ന മൂല്യം ലഭിക്കുമെങ്കിലും സ്വർണം വില്‍ക്കുമ്പോള്‍ ചില നഷ്ടങ്ങള്‍ നമ്മള്‍ സഹിക്കേണ്ടി വരും. പണിക്കൂലിയും ജി എസ് ടിയും ഹാള്‍മാർക്കിങ് ചാർജും അടക്കമുള്ളവ നല്‍കിയാണ് നമ്മള്‍ ആഭരണങ്ങള്‍ വാങ്ങുക. എന്നാല്‍ ഇതൊന്നും വില്‍ക്കുമ്പോള്‍ ലഭിക്കുകയില്ല. പണിക്കൂലി അടക്കം 68000 രൂപ കൊടുത്ത് നിങ്ങള്‍ ഒരു ആഭരണം വാങ്ങി ജ്വല്ലറിയില്‍ നിന്നും ഇറങ്ങുന്നതോടെ അതിന്റെ മൂല്യത്തിലുണ്ടാകുന്ന കുറവ് 7000 രൂപയുടേതാണ്.
വിശദമായി പറയുകയാണെങ്കില്‍ 60000 രൂപ പവന് വിലയുണ്ടാകുമ്പോള്‍ പത്ത് ശതമാനം പണിക്കൂലിയിലാണ് നിങ്ങള്‍ ആഭരണം വാങ്ങിയതെങ്കില്‍ ഈ ഇനത്തില്‍ ഈടാക്കുക 6000 രൂപയാണ്. മൂന്ന് ശതമാനം ജി എസ് ടിയായി ഏകദേശം 1800 രൂപയും ഹാള്‍മാർക്കിങ് ഫീയായി ചെറിയൊരു തുകയും കൂടെ നല്‍കേണ്ടി വരും. ഇനി ഇത് വില്‍ക്കാന്‍ ചെല്ലുമ്പോഴാകട്ടെ മാർക്കറ്റ് വിലയില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം കൂടെ കുറച്ചാണ് ലഭിക്കുക. അതായത് 68000 രൂപ നല്‍ ഒരുപവന്‍ സ്വർണം വാങ്ങിച്ചാല്‍ അത് ഉടനെ തന്നെ തിരികെ വില്‍ക്കുമ്പോഴും നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളത് 60000 രൂപയ്ക്ക് അടുത്ത് മാത്രമാണ്. കൂറെയധികം പഴയ സ്വർണ്ണമാണെങ്കില്‍ തേയ്മാനം, പരിശുദ്ധിയിലെ കുറവ്, ചെളി നീക്കല്‍ എന്നിങ്ങനേയുള്ള വകുപ്പുകളിലായും നഷ്ടം സംഭവിക്കും. നാട്ടിന്‍പുറങ്ങളിലെ സാധാരണ ജ്വല്ലറികളെ സംബന്ധിച്ച് സ്വർണം വില്‍ക്കുന്നതിനേക്കാള്‍ ലാഭം പഴയ സ്വർണം വാങ്ങിക്കുന്നതിലാണ് എന്ന് പറയുന്നതിന്റെ കാരണം ഇതൊക്കെയാണ്. സ്വർണ വില അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ആയതിനാലാണ് വില്‍പ്പന സമയത്തെ ഈ നഷ്ടത്തെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകാത്തതിന്റെ പ്രധാന കാരണം.
വില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ വലിയ നഷ്ടം ഉണ്ടാകുന്നുണ്ടെങ്കിലും സ്വർണ്ണം വിറ്റേ മതിയാകു എന്ന ഘട്ടം വരാറുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഉയർന്ന മൂല്യം തന്നെ ഉറപ്പ് വരുത്താം. സാധാരണ നിലയിൽ വാങ്ങിയ കടകളിൽ തന്നെ വിൽക്കുന്നതാണ് നല്ലത്. ഹാൾമാർക്ക് സ്വർണമാണെങ്കില്‍ സാധാരണ നിലയിൽ മാർക്കറ്റ് വിലയിൽ നിന്ന് ഒന്നോ രണ്ടോ ശതമാനമാനമായിരിക്കും കുറയ്ക്കുക. ജ്വല്ലറി മാറിയാണ് വില്‍ക്കുന്നതെങ്കില്‍ 4 ശതമാനവരെ കുറച്ചേക്കും. സ്വർണം വാങ്ങുന്ന സമയത്തെ ബില്‍ വില്‍ക്കുമ്പോഴും നല്‍കുക. പരിശുദ്ധി, തൂക്കം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കാം. വാങ്ങിയ സ്ഥലത്ത് അല്ല വില്‍ക്കുന്നതെങ്കില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യും. സ്വർണം ഉരുക്കി നോക്കുന്നതിന് മുമ്പ് തന്നെ വിലയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയും വേണം. ജ്വല്ലറികള്‍ക്കു പുറമേ റീ സൈക്കിളിങ് സ്ഥാപനങ്ങളിലും സ്വര്‍ണവായ്പ സ്ഥാപനങ്ങള്‍ വഴിയും സ്വർണം വില്‍ക്കാം. ഇതിന് പുറമെ കാഷ് ഫോര്‍ ഗോള്‍ഡ് ഷോപ്പുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്.
സ്വർണ്ണം വിൽക്കാൻ ചെല്ലുമ്പോൾ ഉള്ള ന്യയങ്ങൾ..
1, ഇവിടുന്നു എടുത്ത സ്വർണ്ണം ആണോ?
2, അല്ലെങ്കിൽ 5% കുറയും ചിലടുത്തു 10%
3, ക്യാഷ് ആണെങ്കിൽ 1,2 ആഴ്ച്ച ( ചെറിയ കടക്കാർ ) ചെക്ക് ആണെങ്കിൽ 3, 4 ആഴ്ച്ച ( വൻകിട കടക്കാർ )
4, ( വില കൂടി നിൽക്കുന്ന ദിവസം ) ഇപ്പോൾ എക്സ്ചേഞ്ച് കേസ് കൂടുതൽ ആയതു കൊണ്ടാണ് ഇത്രയും താമസം
5, അത്യാവശ്യം ആണെങ്കിൽ വേറെ എവിടെയെങ്കിലും കൊടുക്കാൻ അവർ തന്നെ പറയും കാരണം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വില കുറയും എന്ന് അവർക്കു നിർദേശം ലഭിക്കുമ്പോൾ.
6, വല്ല കല്ലൊക്കെ ഉണ്ടെങ്കിൽ അതിന്റെ തൂക്കം ഒക്കെ കുറയുമ്പോൾ, പണികൂലിയും ഒക്കെ നഷ്ടപെടുമ്പോൾ സ്വർണ്ണം വിൽക്കാതിരിക്കുക എന്നതാണ് നല്ലത് എന്ന് അവർ നമ്മളോട് പറയാതെ പറയും
ഇവിടത്തെ പ്രശ്നമെന്താണെന്നുവച്ചാൽ സ്വർണ്ണമെന്ന് പറയുന്നത് മനുഷ്യന്റെ ഒരു സ്റ്റാറ്റസ് സിംബലാണ്, അത് ഉള്ളവർക്ക് ഒരു അത്യാവശ്യഘട്ടം വരുമ്പോൾ വിറ്റ് പണമാക്കുവാനായി തീരുമാനിയ്ക്കുകയും, അതിനായി അവർ സ്വർണ്ണക്കടകളെ സമീപിയ്ക്കുകയും അവിടെയുള്ള മുതലാളിയുടെ വിശ്വസ്ത സേവകർ ആദ്യം തന്നെ അവിടെ സ്വർണ്ണം വിൽക്കുവാൻ വന്നിരിയ്ക്കുന്നവരുടെ പൾസ് മനസിലാക്കി പലവിധകണക്കുകളിലൂടെ അവരുടെ മനോനിലയെ ഒരു പ്രത്യേക സ്ഥലജലവിഭ്രാന്തിയിലെയ്ക്ക് കൊണ്ടുചെന്ന് എത്തിയ്ക്കുകയും അപ്പോൾ സാധനം വിൽക്കുവാൻ വന്നവർ അപ്പുറവും ഇപ്പുറവും നോക്കി വിയർക്കുകയും ഭാര്യയും ഭർത്താവും അല്ലെങ്കിൽ മറ്റൊരുത്തർ മുതലാളിയുടെ അനുചരനോട് കുറച്ചുകൂടെ എന്തെങ്കിലും കൂട്ടിത്തരൂവെന്ന് പരിസരം നോക്കി പറയുകയും, ഉടനെ തന്നെ അനുചരൻ വീണ്ടും മറ്റൊരു പേപ്പറെടുത്തു കണക്കെഴുതി മറ്റൊരു അനുചര കണക്കപിള്ളയെ കാണിയ്ക്കുകയോ ഫോണിൽ വിളിയ്ക്കുകയോ ചെയ്തശേഷം, പാവം ഇരുചെവി അറിയാതെ സ്വർണ്ണം വിൽക്കുവാൻ വന്നവരോട് ആദ്യത്തെ കണക്കിൽ നിന്നും അല്പം വർദ്ധനവ് വരുത്തി ഇത് നിങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന വച്ചുള്ള വർധിപ്പിച്ച തുകയാണെന്നും ഇത് ലാസ്റ്റാണെന്നും ഇതിനാണെങ്കിൽ ഇവിടെ ഇത് എടുക്കാമെന്നും പറയുകയും ചെയ്യും അപ്പോൾ അവിടെയിരിയ്ക്കുന്നവർ മുഖത്തോട് മുഖം നോക്കി ഇനി വേറൊരു സ്ഥലത്ത് പോയാലും ഇത് തന്നെയാണ് അവസ്ഥയെന്നുള്ള ആത്മഗതം നടത്തി എന്നാൽ കൊടുക്കാമെന്ന് പറഞ്ഞ് അവർ തരുന്ന തുകയും വാങ്ങി മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ അവിടെ നിന്നും ഇറങ്ങി പോകുകയാണ് ചെയ്യുന്നത്, അപ്പോൾ ഇവിടെ ഇതിന്റെ യഥാർത്ഥ പ്രശ്നം വിൽക്കുവാൻ വരുന്നവരുടെ അറിവില്ലായ്മയും ജാള്യതയും മറ്റ് അനുബന്ധമായി വരുന്ന മറ്റ് ഈഗോകളും സ്വർണ്ണമുതലാളിമാർ പരമാവധി ചൂഷണം ചെയ്യുന്നത് കൊണ്ട് തന്നെയാണ് ഇതൊക്കെ സംഭവിയ്ക്കുന്നത്…. ഇത് എന്റെ ഒരു അനുമാനം മാത്രമാണ് ആരെയും തെറ്റിദ്ധരിപ്പിയ്ക്കുവാൻ വേണ്ടിയുള്ളതല്ല…..
സ്ത്രീകൾക്ക് ഈ ലോകത്തിൽ എന്തിനേക്കാളും മമത കൂടുതലുള്ളത് ഈ മഞ്ഞലോഹത്തോടാണ് ഈ മഞ്ഞ ലോഹത്തോടുള്ള സ്ത്രീകളുടെ മമതയാണ് മുതലാളിമാരുടെ കീശ വീർപ്പിക്കുന്നത്. അതുകൊണ്ട് സ്ത്രീകൾ ഈ മഞ്ഞലോഹത്തോടുള്ള ആസക്തി എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ ഈ സ്വർണത്തിന്റെ വില യഥാർത്ഥ നിലയിലേക്ക് താണു വരികയുള്ളൂ. ഈ മഞ്ഞ ലോഹത്തിന്റെ വില ഇത്രയും ഉയർത്തുന്നത്,,,
ഈ മഞ്ഞ ലോഹത്തിന് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത് പുരുഷന്മാർ അല്ല സ്ത്രീകൾ ആണെന്ന് മനസ്സിലാക്കി സ്ത്രീകൾ ഇതിനെതിരെ പുറംതിരിഞ്ഞു നിന്നാൽ കൂണുകൾ പോലെമുളക്കുന്ന ഈ സ്വർണ കടകളും ജനങ്ങളുടെ കീശകൊള്ളയടിക്കുന്ന സ്വർണ കട മുതലാളിമാരും താഴെ വരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യം സ്ത്രീകൾ തീരുമാനിക്കുക ഈ മഞ്ഞ ലോഹത്തോടുള്ള ഞങ്ങളുടെ ആസക്തി ഞങ്ങൾ അവസാനിപ്പിക്കുമെന്ന്. എന്നാൽ മാത്രമേ ഇതിനൊരു അറുതിവരൂ എന്നുള്ളത് സ്ത്രീകൾ മനസ്സിലാക്കേണ്ട കാര്യമാണ്. സമയം അതിക്രമിച്ചിട്ടില്ല വരും തലമുറയ്ക്ക് കൊടുക്കാനുള്ള ഒരു സഹായമായി ഇപ്പോഴുള്ള സ്ത്രീകൾ ഇത് മനസ്സിലാക്കിയാൽ എല്ലാ പ്രശ്നവും അവിടെ തീരും
Discussion about this post